Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി

Read Time:5 Minute, 23 Second

Cristiano Ronaldo കാരണം Coca-Colaയുടെ ഓഹരിവില തന്നെ കൂപ്പുകുത്തി

കഴിഞ്ഞ ദിവസം കായിക ലോകത്തു ഏറെ ചർച്ച ചെയ്ത ഒരു വിഷയം ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ കൊക്ക കോളയുടെ കുപ്പികൾ ഇടതു മാറ്റി പകരം വെള്ളക്കുപ്പി ഉയർത്തി കാണിച്ചത്. യൂറോ കപ്പിന്റെ മുഖ്യ സ്‌പോൺസർമാരായ കൊക്ക കൊലയുടെ കുപ്പികൾ എടുത്തു മാറ്റിയത് വലിയ വാർത്ത ആകുകയും ചെയ്തതാണ്. യൂറോകപ്പിൽ ഹങ്കറിയും പോർച്ചുഗലും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിന് മുമ്പ് നടന്ന പത്ര സമ്മേളനത്തിലായിരുന്നു ഇ സംഭവം അരങ്ങേറിയത്. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ ഇ വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

Also read : കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു

എന്നാൽ മത്സരത്തിന് മുമ്പ് നടന്ന വാർത്ത സമ്മേളനത്തിനിടെ മുന്നിലിരിക്കുന്ന കൊക്ക കോളയുടെ കുപ്പി എടുത്തു മാറ്റി പോർച്ചു​ഗൽ ഫുട്ബോൾ ടീം നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളക്കുപ്പി എടുത്തുവെച്ചതിന് ആരാധകർ കൈയടിച്ചപ്പോൾ, കൊക്ക കോള എന്ന കമ്പനിക്ക് നഷ്ടമായത് ഏകദേശം നാല് ബില്യൺ ഡോളർ. റൊണാൾഡോയുടെ നടപടിയിലൂടെ കൊക്ക കോള ഓഹരികളുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടാക്കി എന്നാണ് കണക്കുകൾ പറയുന്നത്.

യൂറോ കപ്പിൽ ഹം​ഗറിക്കെതിരായ പോർച്ചു​ഗലിന്റെ പോരിന് മുൻപ് നായകൻ ക്രിസ്റ്റ്യാനോയും മാനേജറും നടത്തിയ പ്രസ് കോൺഫറൻസാണ് ഇപ്പോൾ ആരാധകർക്കിടയിൽ‌ വൈറലാവുന്നത്. പ്രസ് കോൺഫറൻസിന് എത്തിയ ക്രിസ്റ്റ്യാനോ മുൻപിൽ വെച്ചിരിക്കുന്ന കൂൾ ഡ്രിങ്ക്സിന്റെ കുപ്പികൾ എടുത്ത് മാറ്റുകയും പകരം വെള്ളത്തിന്റെ കുപ്പി ഉയർത്തി കാണിക്കുകയും ചെയ്തു.

Also read : പ്രിയ തമിഴ് നടൻ സന്താനത്തിന്റെ സഹോദരിക്ക് സംഭവിച്ചത് ഞെട്ടിക്കും

36 വയസിലേക്ക് എത്തിയെങ്കിലും ഇപ്പോളും ഒരു 26 വയസുകാരന്റെ ഫിറ്റ്നസാണ് പോർച്ചു​ഗലിന്റെ സൂപ്പർ താരം കത്ത് സൂക്ഷിക്കുന്നത്. ഫിറ്റ്നസ് ഫ്രീക്കായ ക്രിസ്റ്റ്യാനോ കൊക്കോ ക്കോളയുടെ രണ്ട് ബോട്ടിലുകളാണ് പ്രസ് കോൺഫറൻസിന് ഇടയിൽ തന്റെ മുൻപിൽ നിന്ന് മാറ്റിവെച്ചത്. ഇ വട്ടത്തെ യൂറോകപ്പിലെ മുഖ്യ ഒഫീഷ്യൽ സ്പോൺസർമാരാണ് കൊക്കോക്കോളയും.

ജങ്ക് ഫുഡുകളോടുള്ള താത്പര്യം ഇല്ലായ്മ നേരത്തേയും ക്രിസ്റ്റ്യാനോ ഇതിനോടകം പ്രകടമാക്കിയിട്ടുണ്ട്. ചിലപ്പോൾ എന്റെ മകൻ കൊക്കോക്കോളയും ഫാന്റയും കുടിക്കും. ക്രിസ്പി ഭക്ഷണം കഴിക്കും. അവന് അറിയാം എനിക്കത് ഇഷ്ടമല്ലെന്ന്, ക്രിസ്റ്റ്യാനോ ഒരിക്കൽ പറയുക ഉണ്ടായി.

കളിയിലേക്ക് വരുമ്പോൾ നിലവിലെ ചാമ്പ്യന്മാർക്ക് യൂറോയിലെ ​ഗ്രൂപ്പ് ഘട്ടം കടക്കുക കടുപ്പമാണ്. ഫ്രാൻസ്, ജർമനി, ഹം​ഗറി എന്നീ ടീമുകളാണ് പോർച്ചു​ഗലിനൊപ്പം ​ഗ്രൂപ്പ് എഫിലുള്ളത്. 2016ലെ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് പോർച്ചു​ഗൽ കിരീടം ചൂടിയത്. ഇന്നലെ ഹം​ഗറിക്കെതിരെതീരെ നടന്ന മത്സരത്തിൽ പോർച്ചുഗൽ മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു . സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ യുടെ വകയായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകൾ.

റൊണാൾഡോ നടത്തിയ വാർത്താ സമ്മേളനത്തിനുശേഷം ഓഹരി വിപണിയിൽ കൊക്ക കോളയുടെ ഓഹരിവില 56.10 ഡോളറിൽ നിന്ന് 55.22 ലേക്ക് കൂപ്പുകുത്തി . 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ ഇപ്പോൾ 55.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഓഹരിവില ഒരു ഡോളർ ഇടിഞ്ഞപ്പോൾ തന്നെ കൊക്ക കോളയുടെ വിപണിമൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി മാറി കഴിഞ്ഞിരുന്നു.

Also read : എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..

Leave a Reply

Your email address will not be published. Required fields are marked *

Previous post കോ വിഡില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ; ഡോ. ശ്രീജിത്ത് പറയുന്നു
Next post ഉറ്റവരെ നഷ്ടപ്പെട്ട കുരുന്നുകൾക്ക് ഇനി ആരുമില്ല, സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴവൻ