വിവാഹ ചിത്രവുമായി ഡെയ്‌നും മീനാക്ഷിയും വിശ്വസിക്കാനാകാതെ പ്രേക്ഷകരും ആരാധകരും, സത്യാവസ്ഥ എന്താണ്?

Read Time:4 Minute, 31 Second

വിവാഹ ചിത്രവുമായി ഡെയ്‌നും മീനാക്ഷിയും വിശ്വസിക്കാനാകാതെ പ്രേക്ഷകരും ആരാധകരും, സത്യാവസ്ഥ എന്താണ്?

മിനി സ്ക്രീനിലെ ഇപ്പോഴുള്ള അവതാരക ജോഡികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള താര ജോഡികളാണ് ഡെയ്‌നും മീനാക്ഷിയും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയുടെ മൂന്നാം സീസണിൽ ആണ് ഇരുവരും ജോഡികളായി എത്തുന്നത്. ആദ്യ രണ്ട് സീസണുകൾക്ക് ശേഷം എത്തിയ മൂന്നാം സീസണും പ്രേക്ഷകരെ വെറുപ്പിക്കാതെ മുന്നേറുന്നെങ്കിൽ അതിനു ഒരു കാരണം ഡെയ്‌നും മീനാക്ഷിയുമാണെന്ന് നിസംശയം പറയാം. അത്ര മികച്ച അവതരണ ശൈലിയാണ് ഇരുവരും മത്സരിച്ചു കാഴ്ച വെക്കുന്നത്.

ഉടൻ പണത്തിന്റെ മൂന്നാം സീസണിൽ ആയിരുന്നു അവതാരകരായി ഡെയ്‌നും മീനാക്ഷിയും കടന്നു വരുന്നത്. ഇവരുടെ നർമ്മം കലർന്ന അവതരണ ശൈലിയും സിനിമാ കഥാ പാത്രങ്ങളുടെ വേഷപ്പകർച്ചകളും എല്ലാം പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാതെ പരിപാടിയെ ജനകീയമാക്കുവാൻ സഹായിക്കുന്നുണ്ട്. കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങൾ വരുത്തി എത്തിയ ഉടൻ പണത്തിന്റെ മൂന്നാമതെ സീസണും അതോടെ വൻ വിജയമായി മാറുകയായിരുന്നു. അതോടെ പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായി ഡെയ്‌നും മീനാക്ഷിയും മാറുകയും ചെയ്തു.


പ്രേക്ഷകർ സ്നേഹത്തോടെ ഡിഡി എന്നും മീനു എന്നുമാണ് ഡെയ്‌നെയും മീനാക്ഷിയെയും വിളിക്കുന്നത്. എല്ലാം കൊണ്ടും നല്ല ചേർച്ച ഉള്ള ഇവർ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം പലപ്പോഴും ആരാധകർ ചോദിച്ചിട്ടുങ്കിലും അങ്ങനെയൊന്നുമില്ല ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നായിരുന്നു ഇരുവരും ഒരേ സ്വരത്തിൽ പറയാറുള്ളത്. എന്നാൽ ഈയടുത്ത കാലത്തായി ചില സൂചനകൾ ആരാധകരിലെ സംശയം വർധിപ്പിച്ചു. ഇരുവരും ഇഴുകി ചേർന്നുള്ള ഫോട്ടോഷൂട്ടും മറ്റുമൊക്കെ ഈയടുത്തു സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയി മാറിയിരുന്നു.

ഡെയ്‌നെയും മീനാക്ഷിയെയും വെച്ച് വനിതാ മാഗസിൻ നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. വനിതാ മാഗസിന്റെ കവർ ഫോട്ടോക്ക് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. സ്റ്റൈലിഷായി ഡെവിനും ഗ്ലാമർ ലുക്കിൽ മീനാക്ഷിയും എത്തിയതോടെ ഫോട്ടോ ഷൂട്ട് വൈറലായി മാറുക ആയിരുന്നു. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും ഒക്കെ ആരാധകർ ആഘോഷമാക്കി. ഇരുവരും ആദ്യമായാണ് പ്രണയിനികളെ പോലെ ഇഴുകി ചേർന്ന് ഫോട്ടോക്ക് പോസ്സ് ചെയുന്നത്.

ഈ താരജോഡികളുടെ പ്രണയ വിശേഷങ്ങൾ സോഷ്യൽ ലോകത്തു ചർച്ച ആകുമ്പോഴാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ തങ്ങൾ പ്രണയത്തിലല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞവർ ഇന്ന് വിവാഹ വേഷത്തിൽ നിൽക്കുന്നത് വിശ്വസിക്കാനാകാതെ ഇരിക്കുകയാണ് ഇരുവരുടെയും ആരാധകർ. ചില ഇൻസ്റ്റാഗ്രാം പേജുകളിലും ഫേസ്ബുക്ക് പേജുകളിലും ഒക്കെയാണ് ഈ വിവാഹ ചിത്രങ്ങൾ വന്നിരിക്കുന്നത്. ഇതും ഇനി ഫോട്ടോഷൂട്ട് ആണോ വല്ല പരിപാടിയുടെയും പ്രൊമോഷൻ ആണോ എന്നൊക്കെ ഉള്ള സംശയങ്ങളാണ് ആരാധകർക്ക് ഇപ്പോൾ ഉള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വന്തം നാട്ടുകാരുടെ സ്നേഹത്തിന് മുന്നിൽ അമ്പരന്ന് സാന്ത്വനം സീരിയലിലെ കണ്ണൻ
Next post വണ്ടി തടഞ്ഞു നിർത്തി ഈ പോലീസ്‌കാരൻ ആവശ്യപ്പെട്ടത് എന്താണെന്നു കണ്ടോ കണ്ണ് നിറഞ്ഞു പോകും ഇ കാഴ്ച