ഓക്സിജൻ ലഭിക്കാതെ മകൾ കൺമുൻമ്പിൽ പിടഞ്ഞു വീണു, ഇതു കണ്ട അമ്മക്ക് സംഭവിച്ചതിന്

Read Time:4 Minute, 34 Second

ഓക്സിജൻ ലഭിക്കാതെ മകൾ കൺമുൻമ്പിൽ പിടഞ്ഞു വീണു, ഇതു കണ്ട അമ്മക്ക് സംഭവിച്ചതിന്

കാറ്റിലും മഴയിലും വൈദ്യുതി തടസം നേരിട്ടതോടെ ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തിക്കാതായി യുവതി മരിച്ചു. മകളുടെ വേർപാടിൽ മനം നൊന്ത് അധികം വൈകാതെ അമ്മയും വിട പറഞ്ഞു . തൃശൂർ ജില്ലയിലെ മതിലകത്താണ് ദാ രുണ സംഭവം നടന്നത് . റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ മതിലകം വെസ്റ്റ് തോട്ടുപുറത്ത് ഉണ്ണികൃഷ്ണൻറെ ഭാര്യ പ്രീതി (49), മകൾ ഉണ്ണിമായ (27) എന്നിവരാണ് ഒരേ രാത്രിയിൽ അടുത്തടുത്ത് അന്ത്യയാത്രയായത്

കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിൻറെ ഭാര്യയായ ഉണ്ണിമായ, ഹൃദയ വാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ഇടക്കിടെയുണ്ടാകുന്ന ശ്വസന തടസ്സം നേരിടുമ്പോൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററിൻറെ സഹായത്തോടെയാണ് സാധരണയായി ആശ്വാസം കണ്ടെത്തിരുന്നത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ ഉണ്ടായ കാറ്റിലും മഴയിലും വൈദ്യുതി ബന്ധം നിലച്ചു. ഇതോടെ ഓക്സിജൻ കോൺസൻട്രേഷൻ തീർത്തും പ്രവർത്തന രഹിതമായി.

ഓക്സിജൻ കിട്ടാതെ ഉണ്ണിമായ അവശ ആകുകയായിരുന്നു. ഉടൻ സമീപവാസികൾ ആംബുലൻസ് വരുത്തി അടുത്തുള്ള സി.കെ. വളവ് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കുവാൻ ആയില്ല. മകളുടെ മ രണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ ‘അമ്മ പ്രീതിയെ വീട്ടിലെത്തിക്കുകയായിരുന്നു. പിറകെ മകളുടെ ചേതനയറ്റ ശരീരവും ആംബുലൻസിൽ കൊണ്ടു വന്നു. മകളുടെ മരണ വാ ർത്ത അറിഞ്ഞ ആഘാതത്തിൽ ഗുരുതരാ അവസ്ഥയിൽ ആയ ‘അമ്മ പ്രീതിയെ അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അമ്മയുടെയും ജീവൻ രക്ഷിക്കുവാൻ ആയില്ല.

വീട്ടുമുറ്റത്ത് ആദ്യം മകൾക്കും പിറകെ അമ്മക്കും ചിതയൊരുക്കി. പ്രീതിയുടെ മകൻ അരുൺ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ചു. ഇക്കഴിഞ്ഞ 13നായിരുന്നു ഉണ്ണിമായയുടെ മൂന്നാം വിവാഹ വാർഷികം. ഹൃദയവാൽവ് സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഉണ്ണിമായ. കാട്ടൂർ പൊഞ്ഞനം കോമരത്ത് ലാലിൻറെ ഭാര്യയായ ഉണ്ണിമായ്ക്ക് ഇടക്കിടെയുണ്ടാകുന്ന ശ്വാസതടസത്തിൽനിന്ന് ആശ്വാസമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ വീട്ടിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച രാത്രി 11.30ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി നിലച്ചു. ഇതോടെ ഓക്സിജൻ കോൺസൻട്രേഷൻ പ്രവർത്തനം നിലയ്ക്കുകയും, ഉണ്ണിമായ അവശനിലയിൽ ആകുകയുമായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ആംബുലൻസ് വരുത്തി സി. കെ. വളവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഉണ്ണിമായയുടെ ജീവൻ രക്ഷിക്കാനായില്ല. മകളുടെ മ രണ വിവരം അറിയിക്കാതെ കൂടെയുണ്ടായിരുന്ന സമീപവാസികൾ പ്രീതിയെ മകളുടെ ഭർതൃഗൃഹത്തിൽ എത്തിച്ചു. ഇതിന് പിന്നാലെ ഉണ്ണിമായയുടെ മൃത ശരീരവും ആംബുലൻസിൽ അവിടേക്കു കൊണ്ടുവന്നു. മകളുടെ മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കുന്നത് കണ്ട് പ്രീതി കുഴഞ്ഞു വീഴുകയായിരുന്നു. പ്രീതിയെ അതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മ രണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചാടി തുള്ളി നടന്ന ചെറുപ്പക്കാർ പെട്ടന്ന് വെന്റിലേറ്ററിലായി മ രി ക്കുന്നു. സംഭവിക്കുന്നത് എന്ത്? ഡോ. സൗമ്യ സരിൻ പറയുന്നു
Next post വീട്ടിൽ എത്തിച്ചപ്പോൾ, കണ്ണീർക്കാഴ്ച!, കുഞ്ഞുമകൻ, കണ്ണീർ കാഴ്ച