നടി ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി നടൻ ദിലീപും കാവ്യ മാധവനും

Read Time:5 Minute, 52 Second

നടി ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി നടൻ ദിലീപും കാവ്യ മാധവനും


മലയാളികളുടെ പ്രിയ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്ത വർമ്മയും ബിജു മേനോനും. സംയുക്തയുടെ ബന്ധു കൂടിയായ ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. കുടുംബസമേതമാണ് ബിജു മേനോൻ ചടങ്ങിൽ പങ്കെടുത്തത്. അതേസമയം, വിവാഹത്തിന് മുമ്പ് നടന്ന ഉത്തരയുടെ ഹൽദി ചടങ്ങുകളിൽ നടൻ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഫാൻസ് പേജുകളിലാണ് ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങൾ എത്തിയത്. കടവന്ത്ര പൊന്നേത്ത് ക്ഷേത്രത്തിൽ വെച്ചായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹം. ബംഗ്ലൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷ് ആണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

മലയാളി മിനി സ്‌ക്രീൻ – സിനിമ പ്രേക്ഷകരുടെ ഇഷ്ട നടികളിൽ ഒരാളാണ് ഊർമിള ഉണ്ണി. 1988 മുതൽ സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങിയ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. വിടർന്ന കണ്ണുകളും നീണ്ട മുടിയുമുള്ള ഊർമിള നെഗറ്റീവ് റോളുകളിലും പോസിറ്റിവ് റോളുകളിലും മികച്ച അഭിനയ മികവ് തെളിയിച്ച താരമാണ്. ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹം ആയിരുന്നു ഇന്നലെ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.


ബെംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കുന്ന നിതേഷ് എസ് നായർ ആണ് ഉത്തരയെ വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി വയ്ക്കുകയായിരുന്നു. വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങളും വിവാഹ ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സെറ്റ് സാരിയിൽ അതീവ സുന്ദരി ആയാണ് ഉത്തരയെ വിവാഹ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഉത്തരയുടേത്. തനിക്ക് 100 ശതമാനം ചേർച്ചയുള്ള വരനെ കിട്ടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല , എന്നാൽ നിതേഷിനെ കണ്ടപ്പോൾ തന്റെ ആ പ്രതീക്ഷ തെറ്റിയെന്നും ഉത്തര പറയുന്നു. തന്റെ നൃത്തതോടും അഭിനയത്തോടും പൂർണ പിന്തുണ നൽകുന്ന ഒരാളാണ് നിതേഷ് എന്നാണ് ഉത്തര പറയുന്നത്. ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ചു വിവാഹ അഭ്യർത്ഥന നടത്തുന്ന നിതേഷിഷിന്റെ ചിത്രം മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു.


ലളിതമായാണ് വിവാഹ ചടങ്ങുകൾ നടത്തിയത് എങ്കിലും വിവാഹ റിസപ്‌ഷനിൽ എല്ലാവരെയും ക്ഷണിച്ചിരുന്നു. വിവാഹത്തിന്റെ റിസപ്‌ഷനിൽ സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. റിസപ്‌ഷനിൽ പങ്കെടുക്കാൻ എത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. നീല നിറത്തിലുള്ള മാച്ചിങ് ഡ്രെസ്സിലാണ് ഇരുവരും എത്തിയത്. വലിയ ഒരുക്കങ്ങൾ ഒന്നുമില്ലാതെ സിമ്പിൾ ആയി എത്തിയിട്ടും അതീവ സുന്ദരി ആയാണ് കാവ്യാ മാധവൻ ചിത്രങ്ങളിൽ കാണപ്പെട്ടത്. ഇരുവരുടെയും കൂടെ ചിത്രങ്ങൾ എടുക്കാൻ നിരവതി പേരാണ് തിരക്ക് കൂട്ടിയത്

ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആണ് ഉത്തര ഉണ്ണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നയൻത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങൽ സംവിധാനം ചെയ്തു കഴിവ് തെളിയിച്ചിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഉത്തര ഉണ്ണി. ഉത്തര പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങൾ മുൻപ് വൈറൽ ആയി മാറിയിരുന്നു. ദിലീപും കാവ്യയും വിവാഹ ആഘോഷത്തിന് പങ്കെടുത്ത വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നു.

 

View this post on Instagram

 

A post shared by design ads (@designads_weddings)

Leave a Reply

Your email address will not be published. Required fields are marked *

Previous post പത്തൊൻപതാം വയസ്സിൽ കിട്ടിയ ജോലി വേണ്ടന്നുവെച്ചു അഭിനയത്തിലേക്ക് എത്തിയ മീനാക്ഷി രവീന്ദ്രൻ
Next post ഇത്രയും മനോഹര സമ്മാനം എനിക്ക് സമ്മാനിച്ചതിൽ പൂർണിമക്ക് നന്ദി, കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ