മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ദിലീപ് മകളുടെ മുഖം കാണിക്കാതെ കാവ്യ

Read Time:4 Minute, 3 Second

 

മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ദിലീപ് മകളുടെ മുഖം കാണിക്കാതെ കാവ്യ

സ്‌ക്രീനിൽ മികച്ച ജോഡികളായിരുന്ന കാവ്യയും ദിലീപും ഒന്നിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും മാറി നിന്ന് കാവ്യാ, ദിലീപിനോടൊപ്പം ചടങ്ങുകൾക്കൊക്കെ പങ്കെടുക്കുവാൻ എത്താറുണ്ട്. ദിലീപിനും കുടുംബത്തോടൊപ്പം സന്തുഷ്ട കുടുംബിനിയായി കഴിയുകയാണ് താരം. സിനിമയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നാണ് താരം ഏറെ അടുപ്പമുള്ള തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്. സിനിമ തിരക്കുകളിൽ നിന്നും മാറി കുടുംബത്തോടൊപ്പം ആയിരുന്നു ലോക്ക് ഡൌൺ കാലത്തു ദിലീപ്. ചെന്നൈയിൽ നിന്നും മീനാക്ഷി പത്മ സരോവരത്തിൽ എത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് നാർദിഷായുടെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങളായിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ മുഴുവൻ കാവ്യയും ദിലീപും മീനാക്ഷിയുമായിരുന്നു സോഷ്യൽ മീഡിയയിലൊക്കെ. ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹമായിരുന്നു. ആഴ്ചകളോളം നീണ്ട് നിന്ന ചടങ്ങിൽ ദിലീപും ഭാര്യ കാവ്യ മാധവനും മൂത്തമകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. ഇവരുടെ മൂന്നുപേരുടെയും പുറകെ ആയിരുന്നു കാമറ കണ്ണുകൾ ഒക്കെയും. ഡാൻസും പാട്ടും ആഘോഷമായിരുന്നു ആ വിവാഹം. അന്ന് പക്ഷേ ഇളയമകൾ മഹാലക്ഷ്മിയെ കാണാത്തതിന്റെ നിരാശയിലായിരുന്നു ആരാധകർ. ഇപ്പോൾ പുതിയ ചിത്രമാണ് താരങ്ങളുടേതായി വൈറൽ ആകുന്നതു. മകളെ പുറംലോകത്തിന് കാണിക്കാത്തതെന്താണെന്നുള്ള ചോദ്യം ഉയർന്ന് വരുന്നതിനിടെയാണ് പുതിയ ചിത്രം വൈറലായത്.

മഹാലക്ഷ്മിയെ കൈയിലെടുത്ത് നിൽക്കുന്ന ദിലീപും പിന്നിൽ മകളുടെ കളിപ്പാട്ടം പിടിച്ച് നിൽക്കുന്ന കാവ്യ മാധവനുമാണ് ചിത്രത്തിലുള്ളത്. വീടിന്റെ മുന്നിൽ നിന്നും ആരോ മഹാലക്ഷ്മിയോട് സംസാരിക്കുന്നതും ചിത്രത്തിൽ കാണാം. എന്നാൽ ദിലീപിന്റെയും കാവ്യയുടെയും മുഖം കാണാമെങ്കിലും മഹാലക്ഷ്മിയെ കാണിക്കാത്തതിലുള്ള പരിഭവമാണ് ആരാധകർക്കിടയിൽ. ഇതേപോലെയാണ് സുപ്രിയ പൃഥ്വിരാജ് ദമ്പതികളും. പക്ഷേ ഇപ്പോൾ മീനാക്ഷി എവിടെ എന്നാണ് ചോദിക്കുന്നത്.

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവൻ താരദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്ന് പേരിട്ടിരിക്കുന്ന മകളെ ഒന്നാം പിറന്നാളിനാണ് പുറംലോകത്തിന് മുൻപിൽ ഇരുവരും കൊണ്ട് വന്നത്. അതിന് ശേഷം താരപുത്രിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഒടുവിൽ രണ്ടാം പിറന്നാൾ ആഘോഷത്തിനും മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ള ഫോട്ടോസ് ദിലീപ് പുറത്ത് വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post 39-ാം വയസിൽ രഞ്ജിനി ഹരിദാസിന് പ്രണയം; കാമുകന്‍ ശരത്തിനെ കുറിച്ച്‌ നടി, വിവാഹം കഴിക്കാന്‍ പ്ലാനില്ലെന്നും താരം
Next post മമ്മുട്ടിയുടെ പട്ടാളം സിനിമയിലെ നായിക ഇന്ന് രണ്ടുമക്കളുടെ അമ്മയായി അബുദാബിയിൽ