ബിഗ് ബോസ് – ഡിംപലിനെ തിരഞ്ഞെത്തിയ പ്രേക്ഷകർ ചെന്നെത്തിയത് മലയാളിഹൗസിൽ

Read Time:4 Minute, 44 Second

ബിഗ് ബോസ് – ഡിംപലിനെ തിരഞ്ഞെത്തിയ പ്രേക്ഷകർ ചെന്നെത്തിയത് മലയാളിഹൗസിൽ

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരത്തെ ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക് അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപൽ ഇതിനോടകം തന്നെ ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‍സിയും സൈക്കോളജിയിൽ എംഫില്ലും പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ക്യാൻസറിൽ നിന്നുള്ള അതിജീവനത്തെ കുറിച്ചും ബിഗ് ബോസിലൂടെ തുറന്ന് പറയുകയാണ് താരം ബിഗ് ബോസ് ഷോയിലൂടെ.

താരത്തിന് 12ാം വയസ്സിലാണ് നട്ടെല്ലിനെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ പിടിപെടുന്നത്. നട്ടെൽ അലിഞ്ഞ് പോകുന്ന അസുഖമായിരുന്നു. ഏകദേശം മൂന്ന് വർഷം ഇ രോഗത്തിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ചിരിച്ച് കൊണ്ടാണ് ഈ വേദനയെ നേരിട്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ഏറെ വേദനകൾ അനുഭവിച്ചിട്ടുള്ളത് കൊണ്ട് മറ്റുള്ളവരുടെ വേദനയെ മനസിലാക്കാനാവുമെന്ന് അവർ പറയുന്നു. കൂടാതെ ക്യാൻസറിൽ നിന്നുളള മടങ്ങി വരവ് തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചതെന്ന് ഡിംപൽ കൂട്ടിച്ചേർത്തു.

താൻ റിയൽ ആണ്‌ , റീല് ആകാൻ അറിയില്ലെന്നും താരം പറഞ്ഞു. എനിക്ക് ആരെയുംപോലെ ആവണ്ട. എനിക്ക് ഞാനായി ജീവിച്ചാൽ മതി. എനിക്ക് പെർഫെക്ട് ആവണ്ട. ഞാൻ യുണീക്ക് ആണെന്ന് എനിക്കറിയാമെന്നും ഡിംപൽ പ്രേക്ഷകരോടായി വ്യക്തമാക്കിയിരിക്കുകയാണ്. ഡിംപൽ ബിഗ് ബോസ് ഹൗസിൽ രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് എത്തിയത്.

ആത്മസുഹൃത്തായ ജൂലിയറ്റ് എന്ന സുഹൃത്തിന്റെ ഒപ്പമുള്ള തന്റെ കുട്ടികാലവും അവർ ഒരുമിച്ചു സ്കൂളിൽ പോയതും വഴികളെ കാഴ്ചകളും കൂടാതെ അവൾ അവസാനമായി കെട്ടിപിടിച്ചോട്ടെ എന്നു ചോദിച്ചതും തുടങ്ങി സ്വന്തം സുഹൃത്തിന്റെ ചെറിയ ഓർമ്മകൾ പോലും ഇന്നും ഓർത്തിരിക്കുന്ന കഥ ബിഗ്‌ബോസ് ആരാധകരെ എല്ലാം താനെ സങ്കട കടലിൽ ആഴത്തിരുന്നു.

ടിമ്പൽ ഈ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ആ കഥ പറഞ്ഞതിൽ പിന്നെ സോഷ്യൽ മീഡിയയിൽ ഇതു തന്നെ ആയിരുന്നു ചർച്ച വിഷയം. ടിമ്പലിൻറെ കുട്ടികാലവും കൂടാതെ ടിമ്പൽ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ കൂട്ടുകാരിയുടെ ചിത്രവും യൂണിഫോമിന്റർ ചിത്രവും തുടങ്ങി നിരവധി പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. തന്റെ ഉറ്റ സുഹൃത്തിനൊടുള്ള സ്നേഹം ഇന്നും കാത്ത് സൂക്ഷിക്കുന്ന താരത്തിന്റെ സ്നേഹത്തിൻ ബഹുമാനിച്ചു ആർമി ഗ്രൂപ്പുകളും രംഗത്തെത്തി. എന്നാൽ ഇവരെയൊക്കെ സസംശയത്തിന്റെ മുൾമുനയിൽ നിർത്തി സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഉയർന്നു വന്നിരിക്കുകയാണ്.

ടിമ്പൽ പറഞ്ഞ കഥ കളവാണ് എന്നും ഇതിൽ സത്യമില്ല എന്നും സഹതാപ തരംഗം ഉണ്ടാക്കുവാൻ മനപൂർവം കെട്ടി ചമച്ച കഥയാണ് ഇതെന്നുമായിരിന്നു ടിംബലിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന പോസ്റ്റ്. സഫ്‌വാൻ പി കെ എന്നവ്യക്തിയാണ് കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടിപൊളി ഫോട്ടോഷൂട്ട് വീഡിയോയുമായി എസ്തർ അനിൽ, ചിത്രങ്ങൾ കാണാം
Next post തെലുഗു സിനിമയിൽ കിടിലൻ ഐറ്റം ഡാൻസുമായി പ്രിയാ വാര്യർ, വൈറൽ വീഡിയോ കാണാം