
മകൾ ആവണിയുടെ പിറന്നാളിന് കോവിഡ് ബാധിച്ച വിഷമത്തിൽ അനീഷ് ഉപാസന
മകൾ ആവണിയുടെ പിറന്നാളിന് കോവിഡ് ബാധിച്ച വിഷമത്തിൽ അനീഷ് ഉപാസന
ചുരുക്കം ചില വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജലി. ദൃശ്യം രണ്ടാം ഭാഗത്തിൽ പോലീസ് വേഷത്തിലെത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് താരത്തിന് കിട്ടിയത്. നിരവധി സിനിമകൾ ഷോർട് ഫിലിമുകൾ ആൽബങ്ങളിലൊക്കെ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ആണ് അഞ്ജലി നായർ. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്.
സംവിധായകനായ അനീപ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. 2011 ലായിരുന്നു ഇരുവരുടെ വിവാഹം. 2013 ജൂണിൽ പുറത്തിറങ്ങിയ 5 സുന്ദരികൾ എന്ന മലയാള ലഘുചിത്ര സമാഹാരത്തിൽ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്.സ്ഥിരം ദുഃഖപുത്രി റോളിൽ അഭിനയിക്കുന്ന അഞ്ജലി നായരുടെ കരിയറിലെ ഒരു ബ്രേക്ക് ആണ് ദൃശ്യം 2 വിലെ സരിത എന്ന കഥാപാത്രം. പോലീസ് ഓഫീസറുടെ വേഷത്തിലും നാട്ടിൻപുറത്തുകാരിയുടെ കഥാപാത്രത്തിലും അഞ്ജലി തിളങ്ങി. സിനിമ ഹിറ്റ് ആയതിന് പിന്നാലെ സംവിധായകനും ക്യമാറമാനുമായ അനീഷ് ഉപസാനയും അഞ്ജലിയും തമ്മിലുള്ള വിവാഹമോചന വാർത്ത വീണ്ടും ചർച്ചയായത്.
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ് അനീഷ് ഉപാസന. മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകൾ ആവണിയുടെ പിറന്നാൾ ആഘോഷം. എന്നാൽ കൊവിഡ് ബാധിച്ചതിനാൽ മകളെ കാണാനോ ആശംസകൾ അറിയിക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം
എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബർത്തഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്… അവന്റെയൊരു റിസൾട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ. ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ.. അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ… അനീഷ് ഫേസ്ബുക്കിൽ കുറിച്ചു. അഞ്ജലിക്കൊപ്പമായിരുന്നു മകളുടെ പിറന്നാൾ ആഘോഷം. മകളുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.
2021 ൽ സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പോരായിരുന്നു അഞ്ജലിയുടേത്. ദൃശ്യം 2 ലെ നടിയുടെ പ്രകടനം മികച്ച കയ്യടി നേടിയിരുന്നു. സരിത എന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടായിരുന്നു അഞ്ജലി എത്തിയത്. നടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്ന ദൃശ്യം 2. കൂടാതെ മികച്ച ഒരു പിടി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങിന്നുണ്ട്. മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകൾ.