ഏറെ വൈറൽ ആയ അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്റെയും സൂസനും വിശേഷങ്ങൾ …

Read Time:6 Minute, 29 Second

ഏറെ വൈറൽ ആയ അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്റെയും സൂസനും വിശേഷങ്ങൾ …

 

കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു ഫോട്ടോ ഷൂട്ടിന്റെ തലവാചകം ഇതായിരുന്നു രാജകുമാരിയും അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരനും. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിൽ വന്ന ഫൊട്ടോഷൂട്ട് കൺസപ്റ്റ് ഫോട്ടോകൾ വൈറലായിരുന്നു. ഡോ മനു ​ഗോപിനാഥും സൂസൺ തോമസുമായിരുന്നു മോഡലുകൾ. ഇതൊരു കല്യാണ ഷൂട്ടെന്ന് കരുതി കണ്ടവർ കണ്ടവർ ഷെയർ ചെയ്തു, ലൈക്ക് അടിച്ചു, അഭിപ്രായങ്ങൾ എഴുതി. വരനെ വാനോളം പുകഴ്ത്തി. എന്നാൽ ഇത് വെറുമൊരു ഫോട്ടോ ഷൂട്ടാണെന്ന് അറിഞ്ഞതോടെ പ്രതിഷേധം ഇരമ്പുകയും ചെയ്തിരുന്നു. കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടിലാണ് ഫോട്ടോ വൈറലായത്.

അ ഫോട്ടോ ഷൂട്ടിനെ കുറിച്ച് അ രാജകുമാരനും രാജകുമാരിയും കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. അ ഫോട്ടോ ഷൂട്ടിന് കൊടുത്തിരുന്ന തലകെട്ടിന്റെ പ്രത്യേകത ആയിരിക്കാം തെറ്റിദ്ധാരണക്കു പുറകിലുണ്ടായ കാരണം എന്നാണാണ് Dr മനു ഗോപി നാഥൻ പറയുന്നു. ആദ്യം ഫോട്ടോക്ക് താഴെ ഒരാൾ അഭിനന്ദനം അറിയിച്ചു, പിന്നീടുള്ള ആളുകൾ അതൊന്നും നോക്കാതെ വിവാഹ വസ്ത്രം, പൂമാല എന്നിവ കണ്ടപ്പോൾ അഭിനന്ദങ്ങളുടെ ഒരു മഴയായി, കൂടുതൽ ആളുകളിൽ എത്തുകയും അവർ വിവാഹം എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.

സാധാരണ ഫോട്ടോ ഷൂട്ട് എന്ന് പറയുന്നത്, ഒരു സെറ്റ് ഡ്രെസ്സിൽ അല്ലെങ്കിൽ ഒരു സ്ഥലത്തു നിന്ന് കുറച്ചു ഫോട്ടോസ് എന്നല്ലേ, എന്നാൽ ഇ ഫോട്ടോ ഷൂട്ട് വിവാഹമെന്ന കോൺസെപ്റ്റിൽ ഒരു സീരിസ് ആയി ചെയ്യാനാണ് പ്ലാൻ ചെയ്തത്. അതിനായി ആദ്യം സേവ് ദി ഡേറ്റ്, വിവാഹം, ഹണി മൂൺ, അതിനു ശേഷം പത്തു വർഷത്തിന് ശേഷം വിജയകരമായ ഫാമിലി ലൈഫ് എന്നിങ്ങനെയാണ് പ്ലാൻ ചെയ്തത്. പക്ഷെ വിവാഹം ഒഴിവാക്കി.

രണ്ടാമത് പോസ്റ്റ് ചെയ്ത ഫോട്ടോസ് ആയിരുന്നു വിവാഹത്തിന്റേതായി വന്നത്. ആദ്യ ഫോട്ടോ ഷൂട്ട്, സേവ് ദി ഡേറ്റ് കോൺസെപ്റ്റിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിൽ വിവാഹം എന്ന് പലരും പറഞ്ഞത് കൊണ്ട്, ഒരു വലിയ ഞെട്ടൽ തങ്ങൾക്കുണ്ടായിരുന്നില്ല. പക്ഷെ രക്ഷിതാക്കൾ ആണ് കൂടുതൽ സഹിക്കേണ്ടതായി വന്നത്. കാരണം അവർക്കാണ് കൂടുതൽ ഫോൺ കോളുകൾ വന്നത്. ബന്ധുക്കൾ എല്ലാം വിളിച്ചു ചോദിച്ചിരുന്നു, എന്താണ് കല്യാണത്തിന് വിളിക്കാഞ്ഞത്.

ജീവിതത്തിൽ വലിയൊരു അതിജീവനം നടത്തി വന്ന സൂസനെ മാർക്കറ്റ് ചെയ്തു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന അഭിപ്രായങ്ങൾ. എന്നാൽ താൻ ഒരിക്കലും മാർക്കറ്റ് ചെയ്തിട്ടൊന്നും ഇല്ല അതിന്റെ പുറകിൽ അങ്ങനെ ഒരു ഉദ്ദേശ്യവും ഇല്ലായിരുന്നു എന്ന് മനു തുറന്നു പറയുന്നു. താൻ ഇങ്ങനെയുള്ള ഫോട്ടോ ഷൂട്ട് ചെയ്യുന്ന ആളാണ്, നായികാ ദാരിദ്രം വന്നപ്പോൾ തെന്നെ കരപിടിച്ചു കയറ്റിയത് സൂസൻ ആണ്. കാരണം സൂസനെ പോലെ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഉണ്ടായ ചിന്ത ആളുകൾ എങ്ങനെ സ്വീകരിക്കും അതുപോലെ തന്നെ സൂസന്റെ ഭാവി. സൂസൻ ഓക്കേ പറഞ്ഞപ്പോൾ ഞങ്ങൾ ഫോട്ടോ ഷൂട്ട്മായി മുമ്പോട്ടു പോകുവാൻ തീരുമാനിക്കുക ആയിരുന്നു.

സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചോദിച്ച രണ്ടു ചോദ്യങ്ങൾ ഉണ്ട്. ഒന്ന് നിങ്ങൾ പ്രണയത്തിൽ ആണോ? രണ്ട് നിങ്ങൾ വിവാഹം കഴിക്കുമോ? യൂട്യൂബ് ചാനലുകളിൽ വരെ പറഞ്ഞു ഞങ്ങളുടെ വിവാഹം. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ല അതുപോലെ തന്നെ വിവാഹം കഴിക്കുന്നുമില്ല , മറിച്ചു ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിന്റെ അപ്പുറത്തേക്ക് ഒന്നും തന്നെ ഇല്ലെന്നും തുറന്നു സമ്മതിക്കുന്നു.

മൂന്നു വർഷമായി അടുത്ത് അറിയുന്നവരാണ് ഇവർ, ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെടുവാൻ തുടങ്ങിയത്. അതിനേക്കാൾ ഉപരി സൂസൻ അക്കാലത്തു പാടിയ ഒരു പാട്ട് വഴിയാണ് ശ്രദ്ധിക്കുന്നത്. സൂസൻ ആദ്യമൊക്കെ തന്റെ കോൾ എടുക്കാതെ ആയപ്പോൾ തനി ജാഡ അന്നെന്നും ഇനി ഫോൺ എടുക്കുകയില്ലെന്നും വിചാരിച്ചു. അങ്ങനെ ഒരു ദിവസം ഫോൺ എടുത്തു സംസാരിച്ചു. ആദ്യം ഒരു പ്രണയ ആൽബം ചെയ്യാനാണ് തീരുമാനിച്ചത്. പക്ഷെ അ പ്രൊജക്റ്റ് നടന്നില്ല.

അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോളാണ് ഇ ഫോട്ടോ ഷൂട്ടിനെ പറ്റി സൂസനോട് പറയുന്നത്. കേട്ട ഉടനെ സൂസൻ സമ്മതിച്ചു. അങ്ങനെയാണ് ഇ ഫോട്ടോ ഷൂട്ട് ആരംഭിക്കുന്നത്. സിനിമയിൽ പാടണമെന്നതാണ് സൂസന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 84 വയസ്സുള്ള പൊന്നു മാമ്മി മുത്തശ്ശിയുടെ സ്പെഷ്യൽ കടു മാങ്ങാ അച്ചാർ, നാട്ടുകാർക്ക് പ്രിയപ്പെട്ടത്
Next post സനു മോഹനെ പോലീസ് പൊക്കി! കാർ കോയമ്പത്തൂരിൽ കളഞ്ഞു; മൂകാംബികയിൽ താമസിച്ചു.. ഒടുവിൽ പിടിയിലായി