തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ

Read Time:2 Minute, 47 Second

തൊടുപുഴയിൽ ഗൈനക്കോളജിസ്‌റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ

കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്റ്റർ വിജിലൻസിന്റെ പിടിയിൽ. ഗർഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടർ ചികിത്സ നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ വനിത ഗൈനക്കോളജിസ്റ്റാണ് പിടിയിലായത്.

ഈശ്വരാ എങ്ങനെ സഹിക്കുമിത്..! കൊല്ലത്തെ ആശുപത്രി ഉടമയുടെ ഏക മകളായ യുവ ഡോക്ടർക്ക് സംഭവിച്ചത്

ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ ഡോ.മായാരാജിനെയാണ് ഇന്ന് വൈകിട്ട് വിജിലൻസ് സംഘം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയെ ചികിത്സിക്കുന്നതിനാണ് ഇവർ പണം ആവശ്യപ്പെട്ടത്.

ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയ ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. എന്നാൽ, തുടർ ചികിത്സ നൽകണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ഡോ.മായാരാജ് ആവശ്യപ്പെട്ടു.

നിറകണ്ണോടെ ഉല്ലാസ് പന്തളം..! പോലീസിന് നൽകിയ മൊഴി കേട്ടോ?

ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നൽകിയ 3,500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. ഇതു വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. ഡി വൈ എസ് പി ഷാജു ജോസ്, സി ഐമാരായ ഡിക്‌സൺ തോമസ്, മഹേഷ് പിള്ള, കെ ആർ കിരൺ, കെ ജി സഞ്ജയ്, സ്റ്റാൻലി തോമസ്, ഷാജി കുമാർ, സനൽ ചക്രപാണി, കെ എൻ സന്തോഷ്, കൃഷ്ണകുമാർ, രഞ്ജിനി, ജാൻസി, സുരേഷ് കുമാർ, സന്ദീപ് ദത്തൻ, ബേസിൽ പി ഐസക്ക്, മൈതീൻ, നൗഷാദ്, അജയ് ചന്ദ്രൻ, അരുൺ രാമകൃഷ്ണൻ എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്..

പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞ് നടുക്കം മാറാതെ കേരളക്കര, ഞെട്ടൽ മാറാതെ കുടുംബം
Next post അവസാനമായി മകനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ