ചാടി തുള്ളി നടന്ന ചെറുപ്പക്കാർ പെട്ടന്ന് വെന്റിലേറ്ററിലായി മ രി ക്കുന്നു. സംഭവിക്കുന്നത് എന്ത്? ഡോ. സൗമ്യ സരിൻ പറയുന്നു

Read Time:7 Minute, 50 Second

ചാടി തുള്ളി നടന്ന ചെറുപ്പക്കാർ പെട്ടന്ന് വെന്റിലേറ്ററിലായി മ രി ക്കുന്നു. സംഭവിക്കുന്നത് എന്ത്? ഡോ. സൗമ്യ സരിൻ പറയുന്നു

ഇന്നത്തെ ചർച്ച വിഷയം എന്താണ് ഹാപ്പി ഹൈപ്പോക്സിയ. ഇന്ന് നമ്മൾ കേൾക്കുന്ന പല കേ സുകളിലും ചെറുപ്പക്കാരായ ഏകദേശം 30 വയസ്സോളം പ്രായമുള്ളവർ, കോ വിഡ് പോസറ്റീവ് ആയിരുന്നു , പക്ഷെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടന്നാണ് ശ്വാസംമുട്ടൽ അധികമായി ആസ്പത്രിയിൽ എത്തിക്കുന്നതിന് മുമ്പേ അ രോഗിയെ നമ്മുക്ക് നഷ്ട്ടപ്പെട്ടു. അല്ലെങ്കിൽ ആസ്പത്രിയിൽ എത്തിച്ചതിനു ശേഷം രോഗി നേരിട്ട് വെന്റിലേറ്ററിൽ ആയി. വെന്റിലേറ്ററിൽ കയറ്റിയിട്ടുപോലും രോഗിയെ രക്ഷിക്കുവാൻ സാധിച്ചില്ല. ഇത്തരത്തിലുള്ള ധാരാളം കേ സ്സുകൾ ദിനം പ്രതി നമ്മൾ കേട്ട് കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ വായിക്കാറുണ്ട്.

ഇപ്പോൾ ആകട്ടെ കോ വിഡ് ന്റെ രണ്ടാം തരംഗം വന്നതിനു ശേഷം ചെറുപ്പക്കാർക്ക് ഇത് കൂടുതൽ ബാധിക്കുന്നു. നമ്മളെ ഏറ്റവും കൂടുതൽ പരിഭ്രമിക്കുന്ന കാര്യം. പെട്ടന്നാണ് അവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത്. പലപ്പോഴും അവർക്കു വൈദ്യ സഹായം ലഭിക്കുന്നതിന് മുൻപേ നമ്മുക്ക് അവരെ നഷ്ട്ടപെടുന്നു. അല്ലങ്കിൽ ഒരു വൈദ്യ സഹായം കൊടുത്താൽ പോലും പലപ്പോഴു വെന്റിലേറ്റർ അവർക്കു ആവശ്യമായി വരുന്നു. അതുപോലെ വെന്റിലേറ്ററിൽ ആയാൽ പോലും അവരെ നമ്മുക്ക് രക്ഷിക്കുവാൻ സാധിച്ചു എന്ന് വരില്ല.

എന്തുകൊണ്ടാണ് എങ്ങനെ? എന്താണ് ഇത്തരം ചെറുപ്പക്കാരിൽ സംഭവിക്കുന്നത്? എല്ലാവർക്കും അറിയാം എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ കോ വിഡ് മ ര ണങ്ങൾ സംഭവിക്കുന്നത് എന്ന്. പ്രധാനമായും സംഭവിക്കുന്നത് ശ്വാസം മുട്ടലും ശ്വാസ തടസ്സവും കൊണ്ടാണ്. നമ്മുടെ രക്തത്തിൽ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു പോകുന്നത് കൊണ്ടാണ് എന്നത് ഭൂരിഭാഗം ആളുകൾക്കും പൊതുവിൽ അറിയുന്ന കാര്യമാണ്. അതുകൊണ്ടാണ് നമ്മുക്ക് രോഗിക്ക് ഓക്സിജൻ കൃത്രിമമായി കൊടുക്കേണ്ടി വരുന്നത് തന്നെ.

അതായതു രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഭൂരിഭാഗം ആളുകളുടെ മുഖ്യ മ ര ണ കാരണം. എന്ത് കൊണ്ടാണ് ഇ ചെറുപ്പക്കാർ പെട്ടന്ന് ഇങ്ങനത്തെ ഒരു അവസ്ഥയിലേക്ക് പോകുന്നത് എന്ന് പറഞ്ഞാൽ ആദ്യം നിങ്ങൾ മനസിലാക്കേണ്ടത് ഇത് പെട്ടന്ന് സംഭവിക്കുന്ന പ്രതിഭാസമല്ല. പലപ്പോഴും നമ്മൾ തിരിച്ചറിയാൻ അല്ലെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പുറത്തു വരുവാൻ വൈകുന്നതാണ്. അതിനെയാണ് ഹാപ്പി ഹൈപോക്സിയ എന്ന് പറയുന്നത്.

ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? എന്താണ് ഹൈപോക്സിയ? ഹൈപോക്സിയ എന്ന വാക്കിന്റെ അർഥം രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു വരുന്നതിനെ പറയുന്നതാണ്. ഹൈപ്പോ എന്നാൽ കുറവ് ഓക്സിയ എന്നാൽ ഓക്സിജൻ. എന്നാൽ എന്താണ് ഹാപ്പി ഹൈപോക്സിയ? ഇതിന്റെ അർഥം രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നാലും അവർ വളരെ ഹാപ്പി അല്ലെങ്കിൽ സന്തോഷത്തിലാണ് പുറമേക്ക് കാണപ്പെടുന്നത്. അതിന്റെ അർഥം അവർക്കു ഒരു തരത്തിലുള്ള ലക്ഷണങ്ങളും പുറമേക്ക് കാണുകയില്ല.

അതായതു നമ്മൾ പലപ്പോഴും പറയും. അവർക്കു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, വളരെ ആക്റ്റീവ് ആയിരുന്നു. കോ വിഡ് പോസറ്റീവ് ആയിരുന്നെങ്കിൽ പോലും ഒരു അവശതയുടെ ഒരു ലക്ഷണങ്ങൾ പോലും ഉണ്ടായിരുന്നില്ല. ഒരു തരത്തിലുള്ള ശ്വാസമുട്ടോ ശ്വാസ തടസ്സമോ ഉണ്ടായിരുന്നില്ല. പെട്ടന്നാണ് ശ്വാസമുട്ടു വരുന്നത്, പെട്ടന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റുന്നത്. പെട്ടന്നാണ് അവർ മ രണ പെടുന്നത്.

അപ്പോൾ മനസിലാക്കേണ്ട കാര്യം. ഓക്സിജന്റെ അളവ് അതിനു മുൻപേ ഉള്ള ദിവസങ്ങളിൽ കുറവ് തന്നെ ആയിരുന്നു. പക്ഷെ അതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മാത്രം. നമ്മുക്ക് അത് കണ്ടുപിടിക്കാൻ സാധിച്ചില്ല അതിന്റെ അർഥം ലക്ഷണങ്ങൾ ഒന്നും തന്നെ പുറമേക്ക് കാണപ്പെട്ടില്ല. അത്തരത്തിൽ ചെറുപ്പക്കാരിൽ കാണപ്പെടുന്ന പ്രതിഭാസത്തെ ആണ് ഹാപ്പി ഹൈപോക്സിയ എന്ന് പറയുന്നത്.

എന്താണ് ഇതിനൊരു പ്രതിവിധി. ഇത് കണ്ടു പിടിക്കാൻ അല്ലെങ്കിൽ നേരത്തെ അറിയാൻ പ്രധാന മാർഗമാണ് പൾസി ഓക്സിമീറ്റർ. ഇ ഉപകരണം എല്ലാവരും തന്നെ വാങ്ങുവാൻ ശ്രമിക്കണം അതായത് സമ്പത്തികമായി സാധിക്കുന്നവർ വാങ്ങണം എന്നിരുന്നാലും ഇപ്പോളത്തെ ഒരു അവസ്ഥയിൽ നമ്മുടെ വീട്ടിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഒരു ഉപകരണമാണ് പൾസി ഓക്സിമീറ്റർ. കാരണം നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് വളരെ ആയാസത്തിൽ നമ്മുക്ക് ഇ ഉപകരണം ഉപയോഗിച്ച് മനസിലാക്കുവാൻ സാധിക്കുന്നു.

ഇനി എന്താണ് ഓക്സിജന്റെ അളവ്. നമ്മുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 97 മുതൽ 100 ശതമാനം വരെയാണ് സാധാരണ രീതിയിൽ. എത്ര ശതമാനത്തിൽ താഴെ പോയാലാണ് അത് അബ്നോർമൽ ആകുന്നത്. 92 ശതമാനത്തിൽ താഴെ പോയാൽ പ്രശ്നങ്ങൾ ഉണ്ടെന്നു നമ്മുക്ക് മനസിലാക്കാം. എന്നാൽ 91 – 90 ശതമാനത്തിൽ താഴെ പോയാൽ അവർക്കു ഓക്സിജന്റെ സഹായം ആവശ്യമുണ്ട്. ഓക്സിജൻ കൊടുക്കേണ്ടി വരും അതും മാസ്ക് വഴി കൊടുത്താലും മതി.

എന്നാൽ 80 ശതമാനത്തിൽ താഴെ പോയാൽ അവർക്ക് non invasive വെന്റിലേഷൻ അവർക്കു വേണം. ന്നാൽ 70 ശതമാനത്തിൽ താഴെ പോയാൽ ഇ പറയുന്ന രീതികൾ എല്ലാം ശരിയായി വരുന്നില്ലെങ്കിൽ രോഗിക്ക് വെന്റിലേറ്റർ തന്നെ വേണ്ടിവരും. അതായതു 91 താഴെ രക്തത്തിലെ ഓക്സിജൻ തോത് കുറഞ്ഞു പോയാൽ അപകട സൂചനയാണ്. അത് കൊണ്ട് ഇ ഉപകരണം നമ്മുടെ പക്കൽ അത്യാവശ്യമാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ നമ്മുടെ നാട്ടിൽ? നായാട്ട് സിനിമക്ക് സമാനമായ സംഭവം പറഞ്ഞു സംവിധായകനും വക്കീലുമായ സുകേഷ് റോയ്
Next post ഓക്സിജൻ ലഭിക്കാതെ മകൾ കൺമുൻമ്പിൽ പിടഞ്ഞു വീണു, ഇതു കണ്ട അമ്മക്ക് സംഭവിച്ചതിന്