കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ

Read Time:4 Minute, 54 Second

കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ

ചമയ കൂട്ടുകളോ ആഭരണങ്ങളോ ഇല്ലാതെ കറുപ്പിൽ ചുവന്ന ബോർഡറുള്ള സാരി അണിഞ്ഞു അഗ്നി ശോഭ തുളുമ്പുന്ന ഒരു പെൺകുട്ടി. മുല്ല മൊട്ടുകൾ പോലുള്ള പല്ല് കാണിച്ചുള്ള ആ ചിരി. ദിവസങ്ങൾക്ക് മുൻപ്‌ സോഷ്യൽ മീഡിയ കീഴടക്കിയ ഒരു സുന്ദരി പെണ്ണിന്റെ ചിത്രമാണിത്.

 

കറുപ്പിന് ഏഴല്ല നൂറ്‌ അഴകാണ് എന്ന് തെളിയിച്ച് സൈബർ ഇടം ആഘോഷിച്ച ഈ ചിത്രം ആരുടേതാണ് എന്ന ചോദ്യമാണ് പിന്നാലെ ഉയർന്നത്. ഇപ്പോഴിതാ ആ സുന്ദരി ആരാണെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയിരിക്കുകയാണ്.

പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം

തൃശ്ശൂർ കാരിയായ ഡോക്ടർ ശ്രീക്കുട്ടി സുനിൽ കുമാറാണ് ഈ പെൺകുട്ടി. അഭിനയവും മോഡലിങ്ങും പാട്ടും ഡാൻസുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ശ്രീക്കുട്ടി നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന അല്ലെങ്കിൽ പരിഹസിക്കപ്പെടുന്ന നിരവധി പേർക്ക് പ്രചോദനം കൂടിയാണ്. “കറുപ്പ് ആണെങ്കിലും സുന്ദരിയാട്ടോ” ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ കേട്ട കമന്റും കോംപ്ലിമെന്റും അതായിരിക്കും എന്ന് ഒരു ഇന്റർവ്യൂവിൽ ശ്രീക്കുട്ടി പറയുന്നു.

ആദ്യ സമയങ്ങളിൽ അത് കേൾക്കുമ്പോൾ സന്തോഷമായിരുന്നു. എന്നാൽ, പിന്നീട് പക്വത വന്നപ്പോഴാണ് ആ കമന്റിനുള്ളിൽ ഒളിച്ചിരുന്ന വർണ്ണ വിവേചനത്തെ താൻ തിരിച്ചറിഞ്ഞതെന്നും ശ്രീക്കുട്ടി പറയുന്നുണ്ട്. സുന്ദരിയാണെങ്കിൽ ആണെന്ന് പറയണം. അതിന് എന്തിനാണ് കുറുപ്പിന്റെ വിശേഷണം. കറുപ്പ് ആണെങ്കിലും എന്ന് വിശേഷിപ്പിക്കാൻ കറുപ്പ് അത്ര മോശമാണോ എന്ന് ശ്രീക്കുട്ടി ചോദിക്കുന്നു.

ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്

എന്റെ നിറം ഇതാണ്, ഞാൻ ഇങ്ങനെയാണ് എന്ന് ഇന്റർവ്യൂകളിൽ ശ്രീക്കുട്ടി പറയുന്നുണ്ട്. വൈറലായ ചിത്രം മുൻകൂട്ടി പ്ലാൻ ചെയ്ത ഫോട്ടോഷൂട്ട് ഒന്നുമല്ല. തന്റെ സുഹൃത്തും ബന്ധുവുമായ മിഥുൻ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയത്. വെറുതെ എടുത്ത ക്ലിക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നാലു മാസം മുമ്പത്തെ ചിത്രങ്ങളാണ് മിഥുൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ഇത്തിരി വൈകിയാണെങ്കിലും തന്നെ വൈറൽ ആക്കിയത് മിഥുൻ ആണെന്നും ശ്രീക്കുട്ടി വ്യക്തമാക്കുന്നു. നിരവധി നല്ല കമന്റുകളാണ് ഈ ചിത്രത്തിന് അടിയിൽ നിറഞ്ഞത്. ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷവും അഭിമാനവും തോന്നിയെന്ന് ശ്രീക്കുട്ടി പറയുന്നു.

നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന അല്ലെങ്കിൽ പരിഹസിക്കപ്പെടുന്ന നിരവധിപ്പേർക്ക് എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾ പ്രചോദനമാകുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്.

മാത്രമല്ല ഡോക്ടർ ജോലിക്കിടെ മോഡലിംഗ് ഒരുപാട് ചെയ്യണമെന്നും അഭിനയിക്കണമെന്നും അതിയായ ആഗ്രഹവുമുണ്ട്. പോകാൻ ഇനിയും ഏറെ ദൂരമുണ്ട്, ആ യാത്രയിൽ തനിക്ക് പിന്തുണ നൽകുന്നതും ചേർത്തു നിർത്തുന്നതും കുടുംബാംഗങ്ങൾക്കൊപ്പം ഭാവി വരൻ കൂടിയായ വിനിൽ വിശ്വനാഥനാണ്. കോവിഡിനു ശേഷം വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ശ്രീക്കുട്ടി പറയുന്നത്.

ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്
Next post മീനാക്ഷിക്കൊപ്പമുള്ള യുവാവ് ആരെന്ന് കണ്ടോ? ദിലീപിനെ കുടുംബമടക്കം ന ശി പ്പി ക്കാനാണ്,  പോസ്റ്റ് വൈറൽ