ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്

Read Time:3 Minute, 48 Second

ഇതാണ് സൗഹ്യദം! ഫഹദിൻ്റെ മാലിക് കണ്ട് ദുൽഖർ സൽമാൻ്റെ കമൻറ്

പ്രിയ ഷാനു, നിങ്ങൾ മാലിയ്ക്കായി ജീവിച്ചു കാണിച്ചു. മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലേക്ക് സുലൈമാൻ മാലിക്കും ചേർക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് നമ്മൾ ഒന്നിച്ചുണ്ടായിരുന്നപ്പോൾ നീ സംസാരിച്ചത് ഏറെയും മാലിക്കിനെ കുറിച്ച് ആണെന്ന് ഞാൻ ഓർക്കുന്നു. അത്രമേൽ നീ ആ കഥാപാത്രത്തിനായി കൊടുത്തിട്ടുണ്ട്. അത് ഞാനുൾപ്പെടെയുള്ള പ്രേക്ഷകർക്ക് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാതെ പോയത് മാത്രമാണ് നിരാശ. അത്രയ്ക്ക് പെർഫെക്റ്റ് ആയിരുന്നു അതിന്റെ സൗണ്ട് ഡിസൈൻ.

ഷൂട്ടിംഗിനിടെ പൊള്ളലേറ്റു 28 ദിവസം ആശുപത്രിയിൽ, പ്രേക്ഷകരുടെ ഇഷ്ടനടനായ അനീഷിന് സംഭവിച്ചത്

ഈ വാക്കുകൾ മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെതാണ്. അമാൽ സൂഫിയക്കൊപ്പം മാലിക്ക് കണ്ടതിന്റെ സന്തോഷം ഫഹദ് ഫാസിലിനെ അറിയിച്ചതാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഈ ആശംസ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഫഹദ് ഫാസിലിന് പുറമേ മാലിക്കിന്റെ സംവിധായകൻ മഹേഷ് നാരായണനെയും ദുൽഖർ സൽമാൻ ഫോണിൽ വിളിച്ചു തന്റെ അഭിനന്ദനങ്ങൾ അറിയിച്ചതായാണ് വാർത്ത. ദുൽഖർ സൽമാന്റെ ഫാമിലി ഫ്രണ്ട് കൂടിയാണ് ഫഹദ് ഫാസിൽ.

തങ്ങൾ കുട്ടിക്കാലത്ത് തുടങ്ങിയ സൗഹൃദം വളർന്നപ്പോഴും കോളേജ് പഠന കാലത്തുമൊക്കെ ഇടതടവില്ലാതെ മുന്നോട്ട് പോയെന്നും ഇപ്പോൾ ഒരുമിച്ചു ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോഴും ആ സൗഹൃദം അനുസൂതം തുടരുന്നു എന്നും ഫഹദിന്റെ കഴിഞ്ഞ ജന്മ ദിനത്തിൽ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. പക്ഷേ, തങ്ങൾ ഒന്നിച്ചുള്ള സൗഹൃദ വേളകളിൽ ഒന്നിച്ചു ചിത്രങ്ങളെടുക്കാൻ ശ്രെദ്ധിച്ചിരുന്നില്ലെന്നും ജന്മദിനാശംസകൾ പോസ്റ്റ് ചെയ്യാൻ നോക്കുമ്പോഴാണ് ഒരുമിച്ചുള്ള ഒരു നല്ല ചിത്രമില്ല എന്ന് അറിയുന്നതെന്നും ദുൽഖർ അന്ന് കുറിച്ചു.

പൊന്നിൽ പൊതിഞ്ഞു കീർത്തന, വൈറലായി വിവാഹ വീഡിയോ, വിഡീയോ കാണാം

മാലിക്കിനെ മുക്തകണ്ഠം പ്രശംസിച്ചു ദുൽഖർ സൽമാൻ രംഗത്തുവരുമ്പോൾ കഴിഞ്ഞദിവസം മാലിക്കിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആമസോൺ പ്രൈമിൽ മാലിക്ക് പ്രദർശനം തുടങ്ങിയ ജൂലൈ 14 അർദ്ധരാത്രി തന്നെ ഈ സിനിമ ഭാര്യക്കൊപ്പം കണ്ട മമ്മൂട്ടി പുലർച്ചെ ഫഹദ് ഫാസിലിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു

പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ താരത്തിന് വിട, കണ്ണീരോടെ സിനിമാലോകം
Next post കറുപ്പഴകിലെ സുന്ദരി പെൺകുട്ടിയുടെ കഥ ഇങ്ങനെ