വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

Read Time:8 Minute, 17 Second

വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

ഇ കോ വി ഡ് മഹാമാരി കാലത്തു ഉറ്റവരെയും ഉടയവരെയും വിട്ടു നിസ്വാർത്ഥ സേവനം നടത്തുന്ന നിരവധി യുവാക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിൽ ഒരു യുവാവിന് സംഭവിച്ച അതി ദാ രുണമായ അന്ത്യമായിരുന്നു സോഷ്യൽ ലോകത്തെ പറയിപ്പിച്ചത്. സൗത്ത് മാറാടി തെക്കേടത്തു എൽസ്റ്റൽ എബ്രഹാം ആണ് അകാലത്തിൽ വിട പറഞ്ഞത്. എൽസ്റ്റൽന്റെ വിയോഗ വാർത്ത മലയാളി മനസുകളെ സങ്കടത്തിൽ ആഴത്തിരുന്നു. ഡി വൈ എഫ് വൈ മാറാടി മേഖല ജോയിന്റ് സെക്രട്ടറി ആയിരുന്നു. ഡി വൈ എഫ് വൈ യുടെ കോ വി ട് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു എൽസ്റ്റൽ എബ്രഹാം.

Also Read : പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

 

അതോടൊപ്പം തന്നെ ഏഴു വർഷം പ്രണയിച്ചു എൽസ്റ്റൽന്റെ കൈ പിടിച്ച ലിന്റയുടെ സമാനതകൾ ഇല്ലാത്ത വേദനയും മലയാളികളെ ഏറെ സങ്കടപ്പെടുത്തി. ഇപ്പോൾ ഇതാ ഭർത്താവു എൽസ്റ്റൽനെ പാട്ടി അവന്റെ അവസാന നിമിഷങ്ങളെ പറ്റി തുറന്നു പറയുന്ന ലിന്റയുടെ വാക്കുകൾ ആരെയും കണ്ണ് നിറയ്ക്കും.

നീണ്ട 7 വർഷത്തെ പ്രണയം… അവസാനം മനസു നൽകി മന്ത്രകോടി ഏറ്റുവാങ്ങി എൽസ്റ്റന്റെ പെണ്ണായതാണവൾ. ആയുസിന്റെ കണക്കു പുസ്തകത്തിൽ അളന്നു കുറിച്ചിട്ട വെറും 41 ദിവസങ്ങൾ . മധുവിധുവും മധുര സ്വപ്‌നങ്ങളും കടന്നു പോയ ആ മനോഹര ദിവസങ്ങൾ… അത്രയും ദിവസങ്ങൾ മാത്രമേ ആയുസിന്റെ കണക്കു പുസ്തകത്തിൽ ഉണ്ടായിരുന്നുള്ളു. പ്രണയ സുന്ദരമായ ആ ജീവിതം കണ്ട് അസൂയപ്പെട്ട വിധി, എൽസ്റ്റനെ ഒരു ദയയും കാണിക്കാതെ ലിന്റയിൽ നിന്ന് അടർത്തിമാറ്റി. അതും അവളുടെ കൺ മുന്നിൽ വച്ച് തന്നെ.

കോ വിഡ് മുന്നണി പ്പോരാളിയായി പ്രവർത്തിച്ചു വരികയായിരുന്ന മൂവാറ്റുപുഴ മാറാടി സ്വദേശിയായ എൽസ്റ്റന്റെ മരണം നീറുന്ന വേദനയായി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടു നാളുകളാകുന്നു. കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച എൽസ്റ്റന്റെ മരണ വാർത്ത മുൻ എംപിയും അഡ്വക്കറ്റുമായ ജോയ്‌സ് ജോർജാണ് സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചത്.

പക്ഷേ മ ര ണ വാർത്തയെക്കാൾ വേദന ഏറ്റത് വിവാഹ ചിത്രങ്ങളിൽ നിഷ്‌ക്കളങ്കമായ പുഞ്ചിരിയുമായി നിൽക്കുന്ന എൽസ്റ്റൺന്റെ മനോഹര ദൃശ്യങ്ങൾ തന്നെ ആയിരുന്നു. സ്വപ്‌നങ്ങൾ ഇതളിടും മുന്നേ അടർന്നു പോയ ആ 27കാരനും അവന്റെ ഭാര്യയും ഓരോ ഇടനെഞ്ചിലും പിടച്ചിലായി. ആയിരമയിരം ആശ്വാസ വാക്കുകൾ കൊണ്ട് അനേകം തുലാഭാരം നടത്തിയാലും പകരമാകാത്ത ആ വേദനയുടെ ഭാരം…

മേയ് 30 ഞായറാഴ്ച… അന്ന് എന്റെ ഊന്നുകല്ലിലെ വീട്ടിൽ പോകാൻ പ്ലാൻ ചെയ്തതാണ്. പക്ഷേ ആ ദിവസവും ഇച്ചു കുടുംബത്തിനൊപ്പം നിന്നില്ല. രോഗികൾക്ക് മരുന്നെത്തിക്കാൻ ഓടി നടക്കുക ആയിരുന്നു. മരുന്നൊക്കെ കൊടുത്ത് വൈകുന്നേരം ആയപ്പോളാണ് കോതമംഗലത്തെ എന്റെ വീട്ടിൽ ഇച്ചു എത്തിയത്.

ജൂൺ ഒന്ന് ചൊവ്വാഴ്ചയോടെയാണ് കോ വിഡ് സ ന്നദ്ധ പ്രവർത്തകർക്കുള്ള കോ വിഡ് വാക്‌സീൻ സ്ലോട്ട് ഇച്ചുവിന് ലഭിക്കുന്നത്. ഒരുമിച്ച് എടുക്കാമെന്നായിരുന്നു പ്ലാൻ. വാക്സീനെടുത്താല് പനി പിടിക്കുമെന്നും അനിയത്തിയെ യാത്രയാക്കാന് കഴിയില്ലെന്നും കരുതി. പക്ഷേ ഇച്ചു അവസരം പാഴാക്കിയില്ല. എടുത്തില്ലെങ്കിൽ പ്രതിരോധ പ്രവർത്തനത്തിന് പോകാന് കഴിയില്ലെന്നും പറഞ്ഞു. അന്ന് തന്നെ മാറാടിയിൽ തിരികെയെത്തി വാക്‌സീൻ സ്വീകരിച്ചു. വാക്സീന് സ്വീകരിച്ച ശേഷംഉച്ചയോടെ തന്നെ ഊന്നുകല്ലിലെ വീട്ടിലേക്ക് തിരികെയെത്തി.

അന്ന് രാത്രി കടുത്ത പനിയും വിറയലും തുടങ്ങിരുന്നു . കടുത്ത പനിയുണ്ടായിരുന്നുവെങ്കിലും കാര്യമാക്കിയില്ല. വാക്‌സീന്റെ സൈഡ് ഇഫക്ട് ആണെന്നു കരുതി സമാധാനിച്ചു. പക്ഷേ ആ പനി ഇച്ചുവിനെ ശരിക്കും തളർത്തുകയായിരുന്നു. വാക്‌സീനെടുത്ത കൂട്ടുകാരെ വിളിച്ചപ്പോഴും അവരിൽ പലർക്കും പനിയുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ ആശ്വസിച്ചു.

ജൂൺ രണ്ട് ബുധനാഴ്ച ഉച്ചയോടെ ആ മണിക്കൂറുകൾ തുടങ്ങി. ഉച്ചയ്ക്ക് ഇച്ചു ഇത്തിരി കഞ്ഞ് കുടിച്ചു. ഉറങ്ങിയെഴുന്നേറ്റു. ഞാൻ വീടിന്റെ മുകളിലത്തെ മുറിയിൽ വർക് ഫ്രം ഹോമിന്റെ തിരക്കിലായിരുന്നു. ഇച്ചു അരികിൽ കട്ടിലിൽ കിടപ്പുണ്ട്. . വളരെ നോർമ്മലായി എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു പുള്ളി . പുള്ളിക്കാരൻ ക്ഷീണം വിട്ടൊഴിഞ്ഞു എന്ന് തോന്നിച്ച നിമിഷങ്ങൾ ആയിരുന്നു അത് … ഏകദേശം വൈകീട്ട് 6 മണിയായിക്കാണും. ഞാൻ ഒരു ഓഫീസ് കോൾ വന്ന് മുറിയിൽ നിന്ന് തെല്ലൊന്ന് മാറി. പൊടുന്നനെ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ട് . ഓടിയെത്തുമ്പോൾ ഇച്ചു കട്ടിലിൽ നിന്നും തലകുത്തി വീണ് താഴെ കിടപ്പാണ്.

താഴെ വീണിട്ടും പതുക്കെ എഴുന്നേറ്റ് കട്ടിലിൽ ഇരിക്കാൻ ശ്രമങ്ങൾ നടത്തി. ഹെഡ് റെസ്റ്റിലേക്ക് പുള്ളിതന്നെ സ്വയം എഴുന്നേറ്റ് നീങ്ങിയിരുന്നു. പക്ഷേ രണ്ടാമത് കാര്യങ്ങൾ കൈവിട്ടു പോവുക ആയിരുന്നു . മുഖത്ത് പ്രത്യേകിച്ച് എക്‌സ്പ്രഷനൊന്നുമില്ലാതെ വല്ലാത്തൊരു അവസ്ഥയിൽ ഇച്ചു വീണു കിടപ്പാണ്. പെട്ടെന്ന് തന്നെ ചുണ്ടു കറുത്തു. എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ അലറി വിളിച്ചു. അപ്പോഴാണ് നീട്ടിയൊരു ശ്വാസമെടുത്തത്തിന്റെ ചൂട് എനിക്ക് മനസിലാകുന്നത് . അതായിരുന്നു ഇച്ചുവിന്റെ അവസാന ശ്വാസം… എന്റെ ഇച്ചുവിന്റെ ഭൂമിയിലെ അവസാന നിമിഷം അത് തന്നെ ആയിരുന്നു.

 

Also Read : കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

 

 

 

Also Read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം
Next post കളമശ്ശേരി അപ്പോളോ കവലയിൽ പട്ടാപ്പകൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന വീഡിയോ ചർച്ചയാകുന്നു.