അടിപൊളി ഫോട്ടോഷൂട്ട് വീഡിയോയുമായി എസ്തർ അനിൽ, ചിത്രങ്ങൾ കാണാം

Read Time:3 Minute, 58 Second

അടിപൊളി ഫോട്ടോഷൂട്ട് വീഡിയോയുമായി എസ്തർ അനിൽ, ചിത്രങ്ങൾ കാണാം

ബാലതാരമായി കടന്നു വന്ന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ധാരാളം താരങ്ങൾ നമ്മുടെ മലയാള സിനിമയിൽ നിലവിൽ ഉണ്ട്. സാധാരണയായി, ആദ്യം ഒരു കുട്ടി താരമായി എത്തി താരങ്ങൾ മറ്റ് ഭാഷയിലേക്ക് ചേക്കേറുമ്പോഴും അവർ എന്നും ആരാധകരുടെ ഉള്ളിന്റെ ഉള്ളിൽ ആ കുട്ടി തന്നെയായിരിക്കും. ഇതുപോലെ മലയാളസിനിമയിൽ ബാലതാരമായെത്തി അന്യഭാഷകളിൽ നിറഞ്ഞുനിന്ന ബേബി ശാലിനി ഉൾപ്പെടെ നിരവധി താരങ്ങൾക്ക് ഇന്നും ആരാധകരുടെ മനസ്സിൽ മായാത്ത ഒരു നിര സാന്നിധ്യം തന്നെയാണ് നില നിൽക്കുന്നത്. അത്തരത്തിലൊരു വിജയകരമായ പാത വെട്ടിത്തെളിച്ച താരമാണ് എസ്തർ അനിൽ.

എല്ലായിപ്പോഴും തിരഞ്ഞെടുക്കുന്ന വേഷങ്ങളിൽ വൈവിധ്യവും അതുപോലെ തന്നെ പുതുമയും കണ്ടെത്താൻ ശ്രമിച്ചിരുന്നു. 2010 മുതൽ ചലച്ചിത്ര മേഖലയിൽ സജീവമായി നിന്ന താരം ആദ്യം അഭിനയിച്ച മല്ലി എന്ന ചിത്രം വളരെയധികം പ്രേക്ഷകരുടെ പ്രീതി പിടിച്ചു വാങ്ങിയ ഒരു ചിത്രം തന്നെയായിരുന്നു, എന്നതിൽ ഒരു തർക്കവും ഇല്ല. ഇപ്പോൾ എസ്തർ എന്ന് പറയുമ്പോൾ ആരാധകരുടെ മനസ്സിൽ ആദ്യം കടന്നു വരിക 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന ചിത്രം ആണ്.

ഇതിൽ മോഹൻലാലിന്റെ മകളായി എത്തിയ അന്ന് മുതൽ സോഷ്യൽമീഡിയയിലും അതുപോലെതന്നെ മോഡലിംഗ് രംഗത്തും നിറ സാന്നിധ്യം തന്നെയാണ് എസ്തർ. തന്റെ കരിയറിലെ ഏറ്റവും വലിയ ഒരു വഴിത്തിരിവായിരുന്നു ജോർജുകുട്ടിയുടെ മകളായി ഉള്ള ദൃസ്യത്തിലെ വേഷം എന്ന് താരം തന്നെ പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്.

സഹോദരിയായും മകളായും സഹനടിയായും പ്രത്യക്ഷപ്പെട്ട താരം നായിക പരിവേഷമുള്ള ഒരു വേഷത്തിലേക്ക് ഉയരുന്നത് ഷാജി എൻ കരുണന്റെ ഓള് എന്ന ചിത്രത്തിലൂടെയായിരുന്നു. അഭിനയത്തോടൊപ്പം വിദ്യാഭ്യാസത്തിനും ജീവിതത്തിൽ വലിയൊരു പ്രാധാന്യം നൽകുന്ന ഇ താരം, ഇപ്പോൾ ഡിഗ്രി വിദ്യാർഥിനിയാണ്. തമിഴിൽ മികച്ച പ്രകടനങ്ങൾ ധാരാളം കാഴ്ച വെച്ച് കഴിഞ്ഞിരിക്കുന്നു താരമിപ്പോൾ.

എസ്തർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വളരെ വേഗത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്വീകാര്യതയും ജനപ്രീതിയും ലഭിക്കുന്നുണ്ട്. താരത്തിന് മുഖം ആരാധകർ അത്ര ആഴത്തിൽ മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം തന്നെയാണ് ഈ ഇ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത. പുതിയ ഫോട്ടോയും താരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളും നിമിഷത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്ത് , സോഷ്യൽ മീഡിയയിൽ വരില് ആയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്തൊരു വിധിയാണിത് അനാഥാലയത്തിൽ ജീവിച്ച് ഒടുവിൽ അമ്മയെ കിട്ടിയപ്പോൾ
Next post ബിഗ് ബോസ് – ഡിംപലിനെ തിരഞ്ഞെത്തിയ പ്രേക്ഷകർ ചെന്നെത്തിയത് മലയാളിഹൗസിൽ