ഒടുവിൽ നാടകീയമായി തന്നെ കണ്ടെത്തി , വിവാഹത്തലേന്ന് മുങ്ങിയ അഞ്ജലി എന്ന പെൺകുട്ടിയെ

Read Time:6 Minute, 41 Second

ഒടുവിൽ നാടകീയമായി തന്നെ കണ്ടെത്തി , വിവാഹത്തലേന്ന് മുങ്ങിയ അഞ്ജലി എന്ന പെൺകുട്ടിയെ

വിവാഹ തല്ലെന്നു കാമുകനൊപ്പം പോകുന്നു എന്ന തോന്നിക്കുന്ന വിധം കത്തെഴുതിവെച്ചു നാടുവിട്ട പെൺകുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. ഇക്കാക്ക് ഒപ്പം കത്ത് എഴുതി വെച്ചിട്ടാണ് കഴിഞ്ഞ മാസം ഏപ്രിൽ 19 ഉച്ചക്ക് നാട് വിട്ടത്. പൂല്ലൂരിൽ നിന്നും കാണാതായ പ്രതിശ്രുത വധുവിനെ 40 ദിവസത്തിനുശേഷം പോ ലി സ് തെലുങ്കാനയിൽ കണ്ടെത്തി. പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ശ്രീധരന്റെ മകൾ കെ.അഞ്ജലി (21)യെയാണ് തെലുങ്കാനയിൽ നിന്ന് മലയാളി സമാജം പ്രവർത്തകർ കണ്ടെത്തി പോ ലി സിൽ ഏൽപിച്ചത്.

യുവതിയെ കാണാതായതിനെ തുടർന്ന് പ രാ തിയിൽ കേസെടുത്ത അമ്പലത്തറ പോ ലി സ് ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിന്റെ നേതൃത്വത്തിൽ ജില്ലാ പോ ലി സ് മേധാവിയുടെ കീഴിലുള്ള അംഗങ്ങളുടെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനിടെ ബാംഗ്ലൂരിലും ഹൈദരബാദിലും എത്തിയ സംഘത്തിന് യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ നിർണ്ണായകമായ ചില നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

തുടർന്ന് പോ ലി സ് ലു ക്ക്ഔ ട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. ഇത് ഇതര സം സ്ഥാ ന പോലിസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നു. പോ ലി സ് ലുക്കൗട്ട് നോട്ടിസ് തെലുങ്കാനയിലെ മലയാളി സമാജം പ്രവർത്തകരുടെയും കൈകളിലെത്തിയതോടെ ഇന്നലെ വൈകിട്ട് തെലുങ്കാനയിലെ അലക്കാപൂർ മണിക്കോണ്ടയിലെ ലോഡ്ജിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു. തുടർന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് പോ ലി സ് ലു ക്കൗ ട്ട് നോട്ടിസിലെ പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രവർത്തകർ വിവരം പോ ലി സിനെ അറിയിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 25നായിരുന്നു അഞ്ജലിയുടെ വിവാഹം ഉദുമ സ്വദേശിയായ യുവാവുമായി നിശ്ചയിച്ചിരുന്നത്. വീട്ടുകാർ കല്യാണ ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ ഏപ്രിൽ 19ന് ഉച്ചയോടെ അഞ്ജലിയെ കാണാതായത്. വിവാഹത്തിനായി കരുതിയ 10 പവനോളം സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നാടു വിടുമ്പോൾ അഞ്ജലി കൊണ്ടുപോയിരുന്നു.

കാഞ്ഞങ്ങാട്ടെ പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിലാണ് കണ്ടെത്തിയത്. പെൺകുട്ടി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ കേരളത്തിൽ നിന്നും അന്വേഷണ സം ഘം അവിടേക്ക് പുറപ്പെട്ടു. തെലങ്കാന നെക്കനാം പൂരിലെ ഹൂദയിലെ ഒരു ലോഡ്ജിൽ പെൺകുട്ടി തനിച്ചു താമസിച്ചു വരികയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം.

അന്വേഷണവുമായി ബന്ധപ്പെട്ടു ഹൈദരാബാദിലുള്ള എസ് ഐ ഉൾപ്പെടെയുള്ളവർ തെലങ്കാനയിലേക്ക് പോയി. ഹൈദരാബാദ് തെലങ്കാന അതിർത്തി പ്രദേശമാണ് നെക്കനാംപുർ. ഇവിടെ ഒരു ലോഡ്ജിൽ അഞ്ജലി തനിച്ച് താമസിച്ചു വരുന്നതിനിടയിൽ ഹുദയിലെ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു. ഈ പെൺകുട്ടിയെ ചുറ്റിപ്പറ്റി മലയാളി സമാജത്തിലെ ആളുകൾ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടു നിന്നും കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായത്.

പൊതുവെ ശാന്തശീലയും അന്തർമുഖയുമായ അഞ്ജലിയുടെ ജീവിത കഥയറിഞ്ഞാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താം മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി. മൂത്തമകൾ വിവാഹിതയാണ്. ഇളയത് ആൺകുട്ടി. നന്നേ ചെറുപ്പത്തിൽ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേൽപ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളർത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദർശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്. ഇതിലൂടെ വീട്ടുകാരോട് മനസിൽ ഉറച്ച അകൽച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുൻപ് എഴുതിയ കത്തിലും വ്യക്തമാണ്.

കോളേജിൽ പഠിക്കുന്ന കാലത്താണ് അഞ്ജലി മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ അകൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ വേദന ഭാരം മുഴുവൻ ഇറക്കി വെച്ചത് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദങ്ങളിലേറെയും ആൺകുട്ടികളായിരുന്നു. സുഹൃദങ്ങളിൽ പലതും പ്രണയവും സൗഹൃദവും ഇടകലർന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ വലയം തന്നെ തെളിക്കുന്ന കാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സുഹാനയെ വീണ്ടും താലിചാർത്തി ബഷീർ; വിവാഹ ചടങ്ങിലേക്ക് മണവാട്ടിയെ അണിയിച്ചു ഒരുക്കിയത് മഷൂറ!
Next post കഴിഞ്ഞ വർഷം ഓൺലൈനായി പഠിപ്പിച്ച് വൈറൽ ആയ സായ് ടീച്ചർ ഇപ്പോൾ എവിടെയാണ്?