ഏ പടത്തിൽ നായകനായി അഭിനയിച്ചതോടെ തന്റെ കട്ട പ്രണയം പൊളിഞ്ഞു, നാട്ടുകാർ കല്ലെറിഞ്ഞു: വെളിപ്പെടുത്തലുമായി ഫിറോസ്

Read Time:5 Minute, 0 Second

ഏ പടത്തിൽ നായകനായി അഭിനയിച്ചതോടെ തന്റെ കട്ട പ്രണയം പൊളിഞ്ഞു, നാട്ടുകാർ കല്ലെറിഞ്ഞു: വെളിപ്പെടുത്തലുമായി ഫിറോസ്

ജനപ്രിയ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് ആരംഭിച്ച് ദിവസങ്ങൾക്കു ശേഷമാണ് സജ്‌നയും ഫിറോസും ബിഗ് ബോസിലേക്കെത്തുന്നത്. വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഇവരെത്തിയത്. രണ്ടുപേരാണെങ്കിലും ഒരു മത്സരാർത്ഥിയായാണ് ഇവരെ പരിഗണിക്കുകയെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

ഫിറോസിനും ഭാര്യ സജ്‌നയും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഇവർ.
രണ്ടാം വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചത്. മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്.

പിന്നീട് ഡേഞ്ചറസ് ബോയ്‌സ് എന്ന പരിപാടിയുടെ അവതാരകനായി. തില്ലാന തില്ലാന എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. താരോത്സവം എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു.

സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ഫേസ് റ്റു ഫേസ് ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്. ആദ്യ പ്രണയത്തെക്കുറിച്ച് ഫിറോസ് പറയുന്നതിങ്ങനെ, എന്റെ ആദ്യ പ്രണയം സ്‌കൂളിൽ പഠിക്കുമ്പോഴാണ്. ശേഷം പതിനെട്ട് വയസിൽ ശക്തമായൊരു പ്രണയം ഉണ്ടായിരുന്നു.

വളരെ ശക്തമായിരുന്നു മറ്റെന്തിനെക്കാളും കലയ്ക്ക് ആണ് ഞാൻ പ്രധാന്യം കൊടുത്തിരുന്നത്. അങ്ങനെ ഇരിക്കുമ്പോൾ സിനിമയിൽ നായകനായി അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിൽ ഞാൻ അഭിനയിച്ചു. ഒരുപാട് അലഞ്ഞ് തിരിഞ്ഞതിന് ശേഷം കിട്ടിയതായിരുന്നു. അപ്പോഴും ആ പ്രണയം മനോഹരമായി പോയി കൊണ്ടിരുന്നു.

ഞങ്ങളുടെ വിവാഹത്തിന് രണ്ട് വീട്ടുകാർക്കും സമ്മതമാണ്. അത്രയ്ക്കും ശക്തമായിരുന്നത്. പക്ഷേ എന്റെ സിനിമ റിലീസാവുന്നതിന് മുൻപ് പോസ്റ്റുകൾ നാട്ടിൽ ഒട്ടിച്ചു. പോസ്റ്ററിന് താഴെ എ ലേബൽ കൂടി ഉണ്ടായിരുന്നു. ആ പ്രണയം അതോട് കൂടി പൊലിഞ്ഞു. പിന്നീട് അതുപോലൊരു ശക്തമായ പ്രണയം ഉണ്ടായിരുന്നില്ല.

കാരണം ഞാൻ അത്രയേറെ സ്നേഹിച്ചതാണ്. ആ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെങ്കിലും വീട്ടുകാർ എനിക്കൊപ്പം നിന്നു. നാട്ടുകാരിൽ ഒരുപാട് പേർ എന്നെ കല്ലെറിഞ്ഞിട്ടുണ്ടെന്നും ഫിറോസ് പറയുന്നു.

സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന അന്ന കരീന, സുമംഗലീ ഭവ, ചാക്കോയും മേരിയും തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ജോഡി നമ്പർ വൺ, സൂര്യ ജോഡി തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.

മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ഡേഞ്ചറസ് ബോയ്സ് എന്ന പരിപാടിയുടെ അവതാരകനായി. തില്ലാന തില്ലാന എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. താരോത്സവം എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ഫേസ് റ്റു ഫേസ്, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന വ്യക്തിയെ കുറിച്ച് തുറന്നു പറഞ്ഞ് അനുക്കുട്ടി !
Next post ചൊറിയുമായി ബിഗ്‌ബോസ്; 18ദിവസം റിവ്യു l Bigg Boss Malayalam