വാത്തി കമിംഗ് ഗാനത്തിന് അതി മനോഹരമായ നൃത്ത ചുവടുവെച്ച് വൈദികൻ- വൈറൽ വീഡിയോ കാണാം

Read Time:5 Minute, 47 Second

വാത്തി കമിംഗ് ഗാനത്തിന് അതി മനോഹരമായ നൃത്ത ചുവടുവെച്ച് വൈദികൻ- വൈറൽ വീഡിയോ കാണാം

ഇ കഴിഞ്ഞ ഏതാനും ചില ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത് ഒരു വൈദികന്റെ നൃത്ത വിഡിയോയാണ്. വിജയ് നായകനായെത്തിയ മാസ്റ്റർ എന്ന ചിത്രത്തിലെ ഹിറ്റായ വാത്തി കമിംഗ് എന്ന ഗാനത്തിനാണ് വൈദികന്റെ തകർപ്പൻ ഡാൻസ്. അതും ഒരു വിവാഹ സത്കാരത്തിനിടെ വധുവിനും വരനും ആശംസകൾ അറിയിച്ചുകൊണ്ട്.

ഫാദർ ജോൺ ചാവറയാണ് ഡാൻസിലൂടെ കൈയടി നേടുന്ന വൈദികൻ. പ്രിയപ്പെട്ടവർക്ക് ‘ചാവറയച്ചനാണ്’ അദ്ദേഹം. സമൂഹമാധ്യമങ്ങളിൽ നേരത്തെ മുതൽക്കെ സജീവമാണ് ഫാദർ ജോൺ ചാവറ. ബാസ്‌കറ്റ്‌ബോൾ ഡ്രിബിൾ ചെയ്തും കുസൃതിച്ചിരിയോടെ വാനംമുട്ടിയൂഞ്ഞാലാടിയുമെല്ലാം സമൂഹമാധ്യങ്ങളിലെ സ്റ്റാറാണ് ചാവറയച്ചൻ. ഈ പ്രകടനങ്ങളുടെയൊക്കെ വിഡിയോകളും സൈബർ ഇടങ്ങളിൽ ഹിറ്റാണ്.

ചങ്ങനാശ്ശേരി എസ് ബി കോളജിൽ ഗണിത ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനാണ് ഫാദർ ജോൺ ചാവറ. അടുത്ത ബന്ധുവിന്റെ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് പ്രയപ്പെട്ടവർ ആവശ്യപ്പെട്ടപ്പോൾ നൃത്തം ചെയ്യുകയായിരുന്നു വൈദികൻ. എന്തായാലും ചാവറയച്ചന്റെ കിടിലൻ നൃത്തവും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്.

അച്ചൻ പറയുന്നത് ഇ വീഡിയോകൾ എല്ലാം വളരെ അവിചാരിതമായി സംഭവിച്ചു പോയതാണ്. ആദ്യത്തേത് ചങ്ങനാശ്ശേരി S B കോളേജിലെ ഇന്റർ സ്റ്റേഡിയത്തിന്റെ ഉത്ഘാടനത്തിനോട് അനുബന്ധിച്ചു ഷൂട്ട് ചെയ്തതാണ്. അത്യാവശ്യം ബാസ്കറ്റ് ബോൾ കളിക്കുന്നത് കൊണ്ട് വീഡിയോ എടുത്തത്. എന്തുകൊണ്ടോ അ ഷൂട്ട് ആളുകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. അച്ചൻ സെമിനാരിയിൽ എത്തിയപ്പോളാണ് ബാസ്കറ്റ് ബോൾ കളി പരിശീലിക്കുന്നതും കളിക്കുന്നതും. നമ്മായി ബാസ്കറ്റ് ബോൾ കളിക്കുന്ന ഒത്തിരി അച്ചന്മാർ ഇവിടെ ഉള്ളതാണ്. എന്നിരുന്നാൽ അ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത ഒരു ടാസ്കുമായി ബന്ധുക്കൾ അച്ചനെ സമീപിച്ചു. ഫാദർ ജോണിന്റെ പിതൃ സഹോദരി പുത്രിയുടെ മനസ്സമ്മത വേദിയിൽ ഡാൻസ് കളിക്കണം. അച്ചൻ അതിലും ഒരു കൈ നോക്കി. അ വിഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി കഴിഞ്ഞിരിക്കുന്നു. കസിന്റെ മനസമ്മതത്തിനോട് അനുബന്ധിച്ചു ബന്ധു മിത്രാദികൾ എല്ലാവരും നിർബന്ധിച് അവരുടെ ഡാൻസിന്റെ ഒപ്പം ഒരു സഹോദരൻ എന്ന നിലയിൽ എന്നോടും അതിൽ കൂടുവാൻ പറഞ്ഞു.

ചെറിയ മടി ഉണ്ടായിരുന്നു കാരണം താൻ ഡാൻസ് ഒന്നും പഠിച്ചിട്ടില്ല, അതും സെമിനാരിയിൽ ചേരുന്നതിനു ശേഷം ഓർഫനേജുകളും ജയിലുകളും സന്ദർശിക്കുമ്പോൾ അവർക്കു മനസ്സിൽ ഒരു ആഹ്ലാദം പകരുവാൻ ഡാൻസ് ഒക്കെ ചെയുക പതിവായിരുന്നു. അങ്ങനെ കസിൻസ് എല്ലാം നിർബന്ധിച്ചപ്പോൾ അവരോടൊപ്പം സ്റ്റേജിൽ കയറി കളിച്ചതാണ് വിരൽ ആയ അ ഡാൻസ് എന്ന് അച്ചൻ തുറന്നു പറയുന്നു. ഇതും താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അപ്രതീക്ഷിതമായി തന്നെ ഇതും സംഭവിച്ചു പോയതാണ്.

അച്ചൻ സിനിമ കാണുന്ന ആളല്ല എന്നും വാത്തി കമ്മിങ് എന്ന വിജയ് ചിത്രമായ മാസ്റ്റേഴ്സ് ലെ ഗാനമാണെന്നു കസിൻസ് പറഞ്ഞ അറിവ് മാത്രമാണ് തനിക്കു ഉള്ളതെന്ന് അച്ചൻ പറയുന്നു. പിന്നെ റാമിനോ റാമിന എന്ന ഗാനവും. ചങ്ങനാശ്ശേരി S B കോളേജിൽ ഓണാഘോഷം എല്ലാ വർഷവും നല്ല രീതിയിൽ തന്നെ നടത്താറുണ്ട്. അതിൽ ഊഞ്ഞാൽ ആട്ടം എല്ലാ തവണയും ഉദ്ഘടാനം ചെയ്യുന്നത് അച്ചനാണ്. വിദ്യാർത്ഥികൾക്ക് അച്ചൻ ഉത്ഘാടനം ചെയ്യണമെന്നും അച്ഛന് ഊഞ്ഞാലാട്ടം ഇഷമുള്ളതു കൊണ്ട് കേറി നിന്നും ഇരുന്നും ഊഞ്ഞാൽ ആടും. അ വീഡിയോ എടുത്തുത്തതും കുട്ടികളാണ് , അവർ തന്നെ സമ്മോഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അങ്ങനെ അ വിഡിയോയും അവിചാരിതമായി വൈറൽ ആയി.

അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരമാണ് റെവ. ഫാ. ജോൺ. വിശുദ്ധ ചവറ കുരിയാക്കോസ് അച്ഛന്റെ സഭംഗമായ ഫാ ജോൺ ജെ ചവറ അച്ഛന്റെ പിതാവിന്റെ ‘അമ്മ അൽഫോൻസാമ്മയുടെ പിതൃ സഹോദരി പുത്രിയാണ്. പതിനൊന്നു വർഷമായി SB കോളേജിൽ ഗണിത ശാസ്ത്ര അധ്യാപകനാണ് അച്ചൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു’ മനോഹരഗാനം പങ്കിട്ട് അമ്പിളി ദേവി. അമ്പിളി ദേവിക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകർ
Next post ഓക്സിജൻ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി താൻ പിടഞ്ഞിട്ടുണ്ട്! കോവിഡിന്റെ ഭീകരത അത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ആളാണ് ഞാൻ.