കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

Read Time:6 Minute, 52 Second

കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

കോ വിഡ് വാക്സിൻ എടുത്തതിന് ശേഷം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കാരണം ശരീരത്തിനെ കൊണ്ട് തന്നെ ആന്റിബോഡി ഉണ്ടാക്കി വെക്കുന്ന പ്രോസസ് ആണ്. അല്ലാതെ ഇതൊരു മന്ത്രമോ മരുന്നോ ഒന്നുമല്ല. കാരണം, നമ്മുടെ വൈറസിനെ നിർവീര്യമാക്കിയതിനുശേഷം ശരീരത്തിൽ കുത്തിവപ്പിച്ച് ശരീരത്തിന് കൊണ്ട് തന്നെ ഇതിനെതിരെ ആന്റിബോഡിയെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

 ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

ഇങ്ങനെ ചെയ്യുന്ന സമയത്ത് നമ്മുടെ ശരീരത്തിന് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കാൻ ആയിട്ടുണ്ട്. കാരണം, ശരീരമാണ് ആന്റിബോഡി ഉണ്ടാക്കുന്നത്. വാക്സിൻ കുത്തി വെച്ച് കഴിഞ്ഞാൽ ശരീരം അതിനെ എനിമീ ആയിട്ട് കണ്ട് ശരീരത്തിൽ ഒരു പാത്തോജൻ കേറിയതായിട്ട് കണ്ടതിനുശേഷം ശരീരം ഇതിനെതിരെ ഉണ്ടാക്കി വയ്ക്കും.

അപ്പോൾ ഭാവിയിൽ കോ വിഡ്‌ വന്നാലും ഫലപ്രദമായി ഇതിനെ ഫൈറ്റ് ചെയ്യാൻ പറ്റും. വാക്സിൻ എടുത്ത് കുറച്ച് ദിവസത്തേക്ക് നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. ഒന്നാമതായിട്ട് മദ്യം കഴിക്കാതിരിക്കുക. കാരണം മദ്യം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ നിർജലീകരണം ഉണ്ടാകും.

അതുപോലെ നമ്മുടെ ശരീരത്തിൽ ഒരു നല്ല ഹെൽത്തി പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിൻ എടുക്കുന്ന സമയം നമ്മുടെ ശരീരം ഈ വൈറസിനെതിരെ ഉണ്ടാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും ശരീരത്തിന്റെ പ്രതിരോധശക്തിയെ കുറയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. അതുകൊണ്ടാണ് മദ്യപാനം ഒഴിവാക്കുക.

വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

സ്പുട്നിക് വാക്സിൻ എത്തിയ സമയത്ത് റഷ്യയിൽ പറഞ്ഞത്. വാക്സിൻ എടുത്ത ശേഷം രണ്ടുമാസത്തേക്ക് മദ്യപിക്കരുത് എന്നാണ് അവരുടെ നിയ മാവലിയിൽ പറയുന്നത്. ഇതിൽ നമ്മൾ മനസ്സിലാക്കേണ്ടത് മദ്യപാനം ഉണ്ടെങ്കിൽ വാക്സിന്റെ എഫക്ടീവ്നെസ് കുറയും.

അതു പോലെ തന്നെ മറ്റൊരു കാര്യം പുകവലിയാണ്. പുകവലിക്കുന്ന സമയത്ത് നമ്മുടെ പ്രതിരോധശേഷി കുറയുന്നു. അതുകൊണ്ടുതന്നെ നമ്മൾ ഒരു കാരണവശാലും കോവിഡ് വാക്സിൻ എടുക്കുന്നത് ശേഷം അടുത്ത നാലഞ്ച് ദിവസത്തേക്ക് പുകവലി ഉപേക്ഷിക്കേണ്ടതാണ്.

മൂന്നാമതായി നമ്മൾ ഏഴ്- ഒൻപത് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങണം. ഉറക്കമില്ലായ്മ പ്രശ്നമാണ്. ഉറങ്ങാതിരിക്കുന്നത് ഒരിക്കലും ചെയ്യാതിരിക്കുക. ഇനി അടുത്തത് ധാരാളം വെള്ളം കുടിക്കണം. നമ്മുടെ ജീവിതത്തിൽ എല്ലാ ഭാഗത്തേക്കും ന്യൂട്രിയൻസ്, ഓക്സിജൻ, ആന്റിബോഡിയും എല്ലാം എത്തണമെങ്കിൽ ധാരാളം വെള്ളം കുടിക്കുക. ഓരോ 25 കിലോയ്ക്കും ഒരു ലിറ്റർ വെള്ളം വച്ചാണ് നമ്മൾ കുടിക്കേണ്ടത്.

വെള്ളം കുടിക്കാതിരിക്കുന്നത് ഒരിക്കലും ചെയ്യാതിരിക്കുക. നന്നായി വെള്ളം കുടിക്കാൻ ശ്രമിക്കുക. പിന്നെ അടുത്ത പ്രവണത എന്നത് നമ്മൾ കയ്യും കാലും അനക്കാതിരിക്കുക എന്നതാണ്. ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കുക. വാക്സിൻ എടുത്തു എന്ന് വെച്ച് വേദന എടുക്കുo എന്ന് കരുതി അനക്കാത്തിരിക്കുക. എപ്പോഴും കൈ ചലിപ്പിക്കണം. അമിതമായ വ്യായാമം ഒന്നും ചെയ്യേണ്ട ആവശ്യമില്ല.

മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

വാക്സിൻ എടുത്ത് ഒരു മൂന്നാലു ദിവസം അമിത വ്യായാമം വേണ്ട. ചെറിയ രീതിയിലുള്ള ചലനങ്ങൾ, കൈകൾ അനക്കുക എന്നിവ ചെയ്യുക. ഈ കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ഇപ്പോൾ പ്രമേഹത്തിനുള്ള മരുന്നുകളും അമിതരക്തസമ്മർദ്ദം ഉള്ള മരുന്നുകൾ നിങ്ങൾ കഴിക്കുന്നതിൽ നിർത്താൻ പാടില്ല. മരുന്നും വാക്സിനും ആയി ഒരു ബന്ധവുമില്ല.

അത് വേറൊരു പ്രക്രിയയാണ്. ഒരു വ്യക്തിയിൽ 200 IU ആന്റിബോഡി റെസ്പോൺസ് ഉണ്ടെങ്കിൽ മറ്റൊരു വ്യക്തിയിൽ 50 IU ഉള്ളൂ. അപ്പോൾ അവരിൽ കോവിഡ് വരാനും, കോവിഡ് വരാനുള്ള സാധ്യതകൾ, ക്രിട്ടിക്കൽ ആകാനുളള സാധ്യതയും എല്ലാം കൂടുതലാണ്. എന്നാൽ നല്ല ആന്റിബോഡി റെസ്പോൺസ് ഉള്ളവർ നല്ലവണ്ണം എഫക്ടീവ് ആകുകയും, കോവിഡിനെ ഫൈറ്റ് ചെയ്തു തോൽപ്പിക്കുകയും ചെയ്യും.

അപ്പോൾ അതിനു വേണ്ടി വാക്സിൻ എടുത്ത് കഴിഞ്ഞ ഒരാഴ്ച നമ്മുടെ ശരീരത്തെ നല്ലവണ്ണം നോക്കുക. മധുരപാനീയങ്ങൾ അമിതമായി കഴിക്കാതിരിക്കുക, മൈദ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക ഇക്കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിച്ച് ചെയ്താൽ വാക്സിന്റെ പൂർണമായ ഫലപ്രാപ്തി ശരീരത്തിൽ ഉണ്ടാവും.

മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ
Next post മുകേഷിനെ പറ്റി സരിത പറഞ്ഞത്