ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

Read Time:10 Minute, 59 Second

ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾക്കടക്കം സ്‍മാർട്ട് ഫോൺ ഒഴിവാക്കാനാകാത്ത ഒരു ഉപകരണം ആയി മാറിയിരിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഓൺലൈൻ വിദ്യാഭ്യാസം ഒഴിച്ച് കൂടുവാൻ സാധിക്കാത്ത ഒരു കാലഘട്ടം കൂടി ആയതിനാൽ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

മൊബൈൽ കുട്ടികൾക്ക് കൊടുക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് കേരള പോലീസ് നൽകുന്ന പുതിയൊരു മുൻഅറിയിപ്പാണ് ഈ കുറിപ്പിലൂടെ പങ്കുവെക്കുന്നത്. തങ്ങളുടെ കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്ത 21 സ്മാർട്ട് ഫോൺ ആപ്പുകൾ കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട് അവ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം

1, WHISPER സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുന്ന ഒരു ആപ്പ് ആണിത്. അതോടൊപ്പം തന്നെ ലൊക്കേഷനുകളും ഈ ആപ്പ് വഴി
പങ്കുവെക്കാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നതാണ്.

2,CALCULATOR % ശതമാന ചിഹ്നമുള്ള കാൽക്കുലേറ്റർ ആണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തത് കാരണം ഈ ആപ്പ് മുഖേന ഫോട്ടോകളും വീഡിയോകളും ഫയലുകളും ബ്രൗസിംഗ് ഹിസ്റ്ററികളും സൂക്ഷിക്കാനുള്ള ഒരു രഹസ്യ ആപ്പ് ആണിത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും ഫോട്ടോകളും മറ്റും ഇതിൽ തന്നെ രഹസ്യമായി സൂക്ഷിക്കാൻ കഴിയും.

3 Omegle ഒരു വീഡിയോ ചാറ്റ് ആപ്പ് ആണെങ്കിലും പ്രൊഫൈലുകൾ താരതമ്യം ചെയ്ത് അപരിചിതരുമായി വീഡിയോ ചാറ്റ് ചെയ്യാൻ അവസരമൊരുക്കുന്ന ഒന്നുകൂടി ആയതിനാൽ ഇതും കുട്ടികളുടെ ഫോണിൽ നിന്നും എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്തു കളയേണ്ടതാണ്.

3 ASK.FM നിരവധി സൈബർ ബുള്ളിയിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു ആപ്പ് ആണിത് .ഇതുവഴി അപരിചിതരുമായി ചോദ്യോത്തര വേളകളിൽ പങ്കെടുക്കാൻ സാധിക്കും എന്നതാണ് ഈ ആപ്പിൻറെ പ്രധാന പ്രത്യേകത.

5 ,YELLOW കൗമാരക്കാർ പരസ്പരം ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്. അതിനാൽ തന്നെ കുട്ടികളുടെ ഫോണിൽ നിന്നും ഇത് എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്തു കളയുവാൻ ശ്രദ്ധിക്കണം.

6 HOT ON NOT ഒരു വ്യക്തിയുടെ ഫോട്ടോയും പ്രൊഫൈലും വഴി ആകർഷണീയത ഉണ്ടാക്കി അപരിചിതർക്ക് വിലയിരുത്താനും പ്രാദേശികമായി സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടാൻ സഹായിക്കുന്ന ഒരു ആപ്പ് ആണിത്. അതുകൊണ്ടു കുട്ടികളുടെ ഫോണിൽ നിന്ന് കളയുക

Also read : നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

7 ,BURN BOOK മറ്റുള്ള വ്യക്തികളെ കുറിച്ചുള്ള തെറ്റായ വാർത്തകൾ സന്ദേശങ്ങൾ എന്നിവ ഫോട്ടോ,വീഡിയോ രൂപത്തിൽ ഈ ആപ്പിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. 18 വയസ്സിനു മുകളിൽ ഉപയോഗിക്കുന്ന ആപ്പ് ചില കുട്ടികൾ ഉപയോഗിക്കുന്നതായും കേരള പോലീസിന് ഫേസ്ബുക്ക് പേജ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

8,WISHBONE റേറ്റിംഗ് മുഖാന്തരം താരതമ്യ പഠനം നടത്തുന്ന ആപ്പ് ആയതിനാൽ ഈ ആപ്പ് ഒരു കാരണവശാലും കുട്ടികൾ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

9 KIK MESSAGING KIk സൈ ബർ ക്രി മിന ലുകൾ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും ഉണ്ടാകുവാൻ പാടില്ല

Also read : കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

10,INSTAGRAM ജനകീയമായ ഒരു സോഷ്യൽ മീഡിയ ആപ്പ് ആണെങ്കിലും കുട്ടികൾക്ക് തങ്ങളുടെ രഹസ്യവിവരങ്ങൾ സൂക്ഷിക്കാനായി വ്യാജ അക്കൗണ്ടുകൾ ഇതിൽ ഉണ്ടാക്കുന്നതായും അതുവഴി ദുരുപയോഗപ്പെടുത്തൽ ഉണ്ടാകുന്നതായും കണ്ടെത്തിയതിനാലാണ് ഇൻസ്റ്റാഗ്രാം കുട്ടികളുടെ ഫോണിൽ നിന്ന് ഒഴിവാക്കണമെന്ന് അറിയിപ്പ് പറയുന്നുണ്ട്.

11 MEET ME ഓൺലൈൻ ഡേറ്റ് ആ യ മീറ്റ് മി അപരിചിതരുമായി സംസാരിക്കാനും പ്രാദേശിക സ്ഥലങ്ങളിൽ മീറ്റ് ചെയ്യാനുള്ള അവസരമൊരുക്കുന്നു. അതുകൊണ്ടു ഇത് ഒഴിവാക്കണമെന്നു പറയുന്നു

12,GRINDR അപരിചിതരുമായി ലൈംഗിക താൽപര്യങ്ങൾ മനസ്സിലാക്കി ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ആയതിനാൽ തന്നെ കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകാൻ പാടുള്ളതല്ല.

13 SKOUT 18വയസിനു മുകളിൽ ഉള്ളവർ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പ് ആയതിനാൽ തന്നെ കുട്ടികൾക്ക് എളുപ്പത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയുന്നതിനാൽ ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Also read : പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട

14,SNAPCHAT വളരെ പ്രചാരമുള്ള ചാറ്റിങ് ആപ്പ് ആണെങ്കിലും ഫോട്ടോകൾക്കും വീഡിയോകൾക്കും പ്രൈവസി നൽകുന്നുണ്ടെങ്കിലും സ്ക്രീൻഷോട്ട് എടുക്കുന്നത് വഴി ഫോട്ടോകൾ ദുരുപയോഗപ്പെടുത്താൻ സാധ്യത ഉള്ളതിനാലാണ് ഈ ആപ്പ് കുട്ടികളുടെ ഫോണിൽ പാടില്ല എന്ന നിർദ്ദേശം ഉള്ളത്.

15 tik tok ചെറു വീഡിയോകൾക്ക് വേണ്ടി പ്രചാരത്തിലുള്ള ആപ്പ് ആണെങ്കിലും കുട്ടികൾക്ക് കാണാൻ പാടില്ലാത്ത നിരവധി വീഡിയോകൾ കടന്നു വരുന്നതിനാൽ tiktok കുട്ടികളുടെ ഫോണിൽ ഉണ്ടാക്കാൻ പാടുള്ളതല്ല എന്ന് നിർദേശിക്കുന്നത്.

16, YIK YAK മെസഞ്ചർ സർവീസ് ആണെങ്കിലും സ്വകാര്യമായുള്ള മെസ്സേജുകൾ ലൊക്കേഷൻ ഓണാക്കി ചെയ്യാൻ സാധിക്കുന്നതിനാൽ ഇത് കുട്ടികളുടെ ഫോണിൽ നിന്നും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

Also read : ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

17, Zoomerang മറ്റൊരു മെസഞ്ചർ സർവീസ് ആണ് എങ്കിലും പ്രൈവറ്റ് മെസ്സേജുകൾ സാധ്യമാകുന്നതും ലൊക്കേഷൻ ഓൺ ആക്കാൻ ഉള്ള സൗകര്യം ഉള്ളതിനാലും ഇത് കുട്ടികളെ ഫോണിൽ ഒരു കാരണവശാലും നൽകാൻ പാടുള്ളതല്ല

17,TELLOYMN ഇത് മറ്റൊരു മെസഞ്ചർ ആപ്പ് ആണ് അശ്ലീലച്ചുവയുള്ള മെസേജുകളും ഫോട്ടോകളും വരുന്നതായി നിരവധി പരാതികൾ ഇതിനെതിരെ ഇതിനോടകം നിലവിൽ വന്നിട്ടുണ്ട്

19 ,ഫേ സ്ബുക്ക് മെ സഞ്ചർ വലിയ പ്രചാരത്തിലുള്ള ആപ്പ് ആണ് എങ്കിലും ഹണിട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിംഗ് ,ബ്ലാക്ക് മെയിൽ തുടങ്ങി നിരവധി കേസുകൾ ഫേസ്ബുക്ക് മെസഞ്ചർ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പരമാവധി കുട്ടികളുടെ ഫോണിൽ ഇവ ലഭിക്കാതിരിക്കലാണ് ആണ് ഏറ്റവും ഉത്തമം.

Also read : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ

20 BADOO ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആണെങ്കിലും 18 വയസ്സിനു മുകളിലുള്ളവർക്ക് ഉള്ളതാണ്. അതിനാൽ തന്നെ കുട്ടികൾ വളരെ എളുപ്പത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയായിരുന്നുതിനാലാണ് ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ട കാര്യമാണ്.

21,BUMBLE ഇതും 18 വയസ്സിന് മുകളിലുള്ള ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആയതിനാലും, പ്രൈവറ്റ് ഫോട്ടോകൾ ഷെയർ ചെയ്യാനുള്ള സൗകര്യം ഈ ആപ്പിൽ നിലവിലുള്ളതിനാലും കൂടാതെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കും എന്നതിനാലും അപകട സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആപ്പ് കുട്ടികളെ ഫോണിൽ പാടില്ല എന്ന് കേരള പോ ലീസിന്റെ ഭാഗത്തു നിന്നും അറിയിപ്പ് നിലവിലുള്ളത്.

കേരളം പോലീസിന്റെ ഫെയ്സ്ബൂക് പോസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?
Next post കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ