പൊക്കമില്ലായ്‌മയെ തന്റെ പൊക്കമാക്കി മാറ്റിയ താരത്തിന്റെ ജീവിതത്തിലെ പ്രിയ മുഹൂർത്തം ആഘോഷമാക്കി സോഷ്യൽ മീഡിയ !

Read Time:5 Minute, 34 Second

പൊക്കമില്ലായ്‌മയെ തന്റെ പൊക്കമാക്കി മാറ്റിയ താരത്തിന്റെ ജീവിതത്തിലെ പ്രിയ മുഹൂർത്തം ആഘോഷമാക്കി സോഷ്യൽ മീഡിയ !

പൊക്കമില്ലായ്‌മയെ തന്റെ പൊക്കമായി മാറ്റിയ വ്യക്തിയാണ് അജയകുമാർ എന്ന ഉണ്ട പക്രു. ഗിന്നസ് റെക്കോർഡ് ഉൾപ്പടെ തന്റെ പേരിൽ സ്വന്തമാക്കിയ പക്രു ഇന്ന് ഗിന്നസ് പക്രുവാണ്. ഹാസ്യ താരമായും, സഹ നടനായും, നായക നടനയുമെല്ലാം താരം വെള്ളിത്തിരയിൽ തിളങ്ങി. അഭിനയേതാവിനു പുറമെ നിർമ്മാതാവിന്റെയും സംവിധായകന്റെയുമെല്ലാം കുപ്പായം അണിഞ്ഞ ഗിന്നസ് പക്രു നിരവധി ആരാധകരെയാണ് ഇതിനോടകം തന്നെ സ്വന്തമാക്കിയത്. ആദ്യകാലങ്ങളിൽ മിമിക്രി കലാകാരനായി എത്തി സിനിമ പ്രേമികളുടെ ഒന്നടങ്കം ഹൃദയത്തിന്റെ താക്കോൽ കൈക്കലാക്കിയ വ്യക്തിയാണ് ഗിന്നസ് പക്രു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. ഭാര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചിട്ട് 15 വര്ഷം തികഞ്ഞിരിയ്ക്കുകയാണ് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞിരിയ്ക്കുന്നത്.

ഗിന്നസ് പക്രുവും ഭാര്യയും വിവാഹ വാർഷികം ആഘോഷിയ്ക്കുകയാണ്. താരപരിവേഷങ്ങൾ ഒന്നുമില്ലാതെ സാധാരണക്കാർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന താരത്തിന്റെ ചിത്രത്തിന് ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് എത്തിയിരിയ്ക്കുന്നത്. ആശംസകളുമായാണ് ആരാധകർ താരത്തിന്റെ ചിത്രത്തിന് താഴെ എത്തിയിരിയ്ക്കുന്നത്.

2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് പക്രുവിനെ റെക്കോഡിനുടമയാക്കിയത്.

ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു. 2008-ൽ വിനയൻ സംവിധാനം ചെയ്ത ‘അത്ഭുതദ്വീപി’ലൂടെ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും ഈ 76 സെന്റിമീറ്ററുകാരനെ തേടിയെത്തിയിരുന്നു.

ശരിക്കും പേർ അജയ് കുമാർ, സിനിമയിലെത്തിയതോടെ ഉണ്ടപക്രുവായി, പിന്നീട് ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടം നേടിയതോടെ ഗിന്നസ് പക്രുവായി. പറഞ്ഞുവരുന്നത് മലയാളികളുടെ സ്വന്തം നടൻ അജയ് കുമാറിനെ പറ്റിയാണ്. പൊക്കമില്ലായ്മ എന്ന തൻറെ പരിമിതകൾക്കിടയിലും സിനിമാ മേഖലയിൽ ഉയരങ്ങൾ കീഴടക്കിയ നമ്മുടെ സ്വന്തം ഗിന്നസ് പക്രു

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നു പറഞ്ഞ കുഞ്ഞുണ്ണി മാഷാണ് എന്നും നമ്മുടെ പ്രചോദനം പല കാര്യങ്ങൾക്കും. എന്നാൽ പലപ്പോഴും പൊക്കമില്ലായ്മയുടെ പേരിൽ പുറന്തള്ളപ്പെട്ടവരുടെ സ്ഥിതിയും മറിച്ചല്ല. ഡിവോഴ്‌സ് ചെയ്തവരെ വിവാഹം ചെയ്താൽ….. പക്ഷേ ജീവിതത്തിൽ വിജയം നേടിയ പലരും പൊക്കം കുറഞ്ഞവരാണ് എന്നതാണ് സത്യം.

അഞ്ചടി അഞ്ചിഞ്ചാണ് നമ്മുടെ പ്രിയതാരവും ക്രിക്കറ്റ്‌ദൈവവുമായ സച്ചിൻ ടെൻഡുൽക്കറിന്റെ ഉയരം, എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ഇദ്ദേഹത്തേക്കാൾ ഉയരമുണ്ടെന്നതും സത്യം. എന്നാൽ സ്‌നേഹത്തിനു മുന്നിൽ ഉയരക്കുറവ് ഒരിക്കലും പ്രശ്‌നമല്ല, സ്‌നേഹമാണഖിലസാരമൂഴിയിൽ എന്നാണ് നാം കേട്ടു വളർന്നത്. ഉയരക്കുറവിന്റെ കാരണം പറഞ്ഞ് ബന്ധമുപേക്ഷിക്കുന്നവർക്ക് ചില മാതൃകകൾ. വിവാഹിതരാവാൻ പോവുന്നവർക്കാ ഈ ഉപദേശം

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതാ എത്തി അ വാർത്ത, ഉപ്പും മുളകും ഇനിയില്ല ലൈവ് വീഡിയോയുമായി ബിജു സോപാനവും നിഷ സാരംഗും
Next post വനിതാ ദിനത്തിൽ നെഞ്ചിൽ ടാറ്റൂ അടിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കുവെച്ച് സാധിക, സൂപ്പറെന്ന് ആരാധകരും