മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

Read Time:4 Minute, 43 Second

മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ

ഭൂമിയെ പ്രണയിക്കുന്ന മാലാഖമാർ മണ്ണിലേക്കിറങ്ങി വന്ന് പൂക്കളായി പുനർജനിക്കുമെന്ന് ഒരു കാവ്യ സങ്കൽപമുണ്ട്. അതുപോലെ മണ്ണിനെയും മനസ്സിനെയും സ്നേഹിച്ച ഏതോ ഒരുര വാനമ്പാടി ആകാം ഈ ജന്മത്തിൽ മലയാളത്തിന്റെ വാനമ്പാടി ആയി വന്ന് നമ്മുടെ കാതിനെയും കരളിനെയും സംഗീത സാന്ദ്രം ആക്കിയത്.

വിവാഹ ദിവസം ലാപ്ടോപിൽ ജോലി ചെയ്യുന്ന വരൻ, രസകരമായ വെഡിങ് വീഡിയോ

അതേ ദാസേട്ടൻ നമുക്ക് ഗന്ധർവ്വൻ ആണെങ്കിൽ ചിത്ര ചേച്ചി നമുക്ക് വാനമ്പാടി ആണ്. പതിറ്റാണ്ടുകളിലൂടെ തലമുറകൾ ആ സ്വരമാധുരി നുകർന്ന് കൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ ഋതു ഭേദങ്ങളിലൂടെ കടന്നു പോയ നമ്മുടെ ബാല്യകൗമാരങ്ങൾക്ക് തണലായി എന്നും ഈ സ്വരധാര ഉണ്ടായിരുന്നില്ലേ? മലയാളത്തിൽ മാത്രമല്ല ദക്ഷിണ ഇന്ത്യൻ സംഗീതവും കടന്ന് സംഗീതത്തിന്റെ ഭാഷ അതിർത്തികൾ എല്ലാം ഭേദിച്ച് ഇന്ത്യയിലെ എത്രയോ ഭാഷകൾ ആ നാദമധുരം നിറഞ്ഞു.

കേട്ടു. മലയാളത്തിൽ ദേവരാജൻ മാസ്റ്ററും, രാഘവൻ മാഷും, സലിൽ ചൗധരിയും, ദക്ഷിണാമൂർത്തിയും ഉൾപ്പെടെ മുതിർന്ന തലമുറയുടെ ഈണങ്ങളും ജോൺസൺ രവീന്ദ്രൻ കാലഘട്ടത്തെ സംഗീത സംവിധായകരുടെ ഈണങ്ങളും എത്രമാത്രം ശ്രുതിമധുരമായാണ് നമ്മൾ ചിത്രയിലൂടെ അനുഭവിച്ചറിഞ്ഞത്. മലയാളികൾക്ക് ചിത്ര വാനമ്പാടി ആണെങ്കിലും തമിഴർക്ക് ചിന്നക്കുയിൽ ആണ്. കർണാടക്കാർക്ക് കന്നഡകോകിലയും അങ്ങനെ ഓരോ ഭാഷയ്ക്കും അവർ ഓരോ വസന്തം.

മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ

എം, ജി രാധാകൃഷ്ണൻ 1979 – ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം. ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ‘അട്ടഹാസം’ എന്ന ചിത്രത്തിൽ “ചെല്ലം ചെല്ലം” എന്ന ഗാനം പാടി. ഒരു വർഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത ‘നവംബറിലെ നഷ്ടം’ ആയിരുന്നു. രാധാകൃഷ്ണൻ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയോടൊത്തു പാടിയ അരികിലോ അകലെയോ എന്നാണ് ഈ ഗാനം.

തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച നീതാനെ അന്തകുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. ആറു തവണ ദേശീയ അവാർഡ് ചിത്രയെ തേടിയെത്തി ഇന്ത്യയിൽതന്നെ ഏറ്റവുമധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടിയാണ് ചിത്ര.

രാജഹംസവും, കാർമുകിൽവർണ്ണനും, മഞ്ഞൾപ്രസാദവും, ഞാറ്റുവേലക്കിളിയേ എല്ലാം ഓരോ സംഗീത പ്രതിഭകൾ വ്യത്യസ്ത രാഗങ്ങളിൽ വ്യത്യസ്ത ഈണങ്ങളിൽ ചേർത്ത സംഗീത ശില്പങ്ങൾ. പക്ഷേ ഇവയുടെ ആലാപനം ഭംഗി അവയെല്ലാം രാഗ ശലഭങ്ങളായി ഒഴുകി വന്ന് അനുവാചക ഹൃദയങ്ങളിലേക്ക് ചേക്കേറിയപ്പോൾ അവ നമുക്ക് പാട്ടുകൾ അല്ല ജീവിതത്തിന്റെ തന്നെ എതെല്ലാo നിമിഷങ്ങൾ ആയി മാറുകയായിരുന്നു.

നമ്മുടെ സ്വപ്നങ്ങളിൽ നഷ്ടപ്പെട്ട ഏകാന്തതകളിലൊക്കെ എത്രയോ തവണ കൂട്ടിരുന്ന എത്രയോ അനശ്വരഗാനങ്ങൾ ആണ് ചിത്രയുടെത്. ആ ഗാനങ്ങൾ പിന്നെയും പിന്നെയും കേൾപ്പിച്ചു കൊണ്ട് കാലം കടന്നുപോകുമ്പോൾ തെന്നിന്ത്യയുടെ വാനമ്പാടിക്ക് ഇന്ന് ഒരു പിറന്നാൾ കൂടി.

 ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 

Leave a Reply

Your email address will not be published. Required fields are marked *

Previous post  ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ, മേതിൽ ദേവിക 
Next post കോ വിഡ് വാക്സിനെടുത്തിട്ട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ