കാറിൽ ഡീസലിന് പകരം പമ്പ് ജീവനക്കാരൻ അടിച്ചത് പെട്രോൾ – പിന്നീട് നടന്നത് വലിയ ട്വിസ്റ്റ്‌

Read Time:4 Minute, 12 Second

കാറിൽ ഡീസലിന് പകരം പമ്പ് ജീവനക്കാരൻ അടിച്ചത് പെട്രോൾ – പിന്നീട് നടന്നത് വലിയ ട്വിസ്റ്റ്‌

പെട്രോൾ പാമ്പാണ് രംഗം- ഡീസൽ അടയ്ക്കാനായി വാഹന ഉടമ കാർ പമ്പിൽ കേറ്റുകയാണ്. പക്ഷെ ജോലിക്കാരനായ പയ്യൻ അബദ്ധത്തിൽ അടിച്ചത് പെട്രോൾ. ഇന്ധനം അടിച്ച പയ്യനാകട്ടെ പേടിച്ചു വിറച്ചു നിൽക്കുകയാണ്. വിറയലോടെ കാർ ഉടമയോടു നടന്ന സംഭവം പറഞ്ഞു. കണ്ണ് നിറഞ്ഞു കൊണ്ടാണ് അറിയാതെ സംഭവിച്ച അബദ്ധം അവൻ സമ്മതിച്ചത്. ക്ലൈമക്സിൽ വലിയ കോലാഹലം ഉണ്ടാകേണ്ടാതാണ്. പക്ഷെ കാറുടമയുടെ പ്രതികരണം ഒരു നിമിഷം ഏവരെയും അമ്പരിപ്പിച്ചു. ഇതിനു പുറമെ സംഭവ സ്ഥലത്തു എത്തിയ പമ്പുടമയും അമ്പരിപ്പിക്കുന്ന പ്രതികരണമാണ് നടത്തിയത്.

പെട്രോൾ പമ്പിൽ നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആകുകയാണ്. ഹുസൈൻ എന്ന വ്യക്തി പങ്കു വച്ച കുറിപ്പ് ഇങ്ങനെ..

ക്ഷമക്ക് സമ്മാനം ഒരു ഫുൾ ടാങ്ക് ഡീസൽ
ഇന്നലെ വൈകുന്നേരം. മോളുടെ SSLC എക്സാം കഴിയുമ്പോൾ കൂട്ടി കൊണ്ട് വരാനാണ് ഇന്നോവയുമായിട്ട് സഹധർമ്മിണിയുമായി ഇറങ്ങിയത് രണ്ടാമത് കണ്ട പെട്രോൾ ബങ്കിൽ കയറി ഡീസൽ അടിക്കാൻ പറഞ്ഞു പയ്യൻ ഡീസൽ അടിക്കുന്നതിന് പകരം പെട്രോൾ ആണ് അടിച്ചു കൊണ്ടിരിക്കുന്നത് കാര്യം പറഞ്ഞപ്പോൾ അവൻ ഫില്ലിങ്ങ് നിർത്തി “ഇക്കാ അറിയാതെ അടിച്ചു പോയി എന്ന് പറഞ്ഞു അവൻ മുഖത്തേയ്ക്ക് നോക്കി കണ്ണ് നിറച്ചു,

സീറ്റിൽ ചിരിച്ചു കൊണ്ട് ഇരിക്കുന്ന എന്നോട് ഭാര്യ പറഞ്ഞു ” നിങ്ങൾ അവനെഒന്നും പറയണ്ട അല്ലാതെ തന്നെ അവൻ ഇപ്പോൾ കരയും എന്ന്”
” സാരമില്ല ഡീസൽന്ന് പകരം പെട്രോൾ അല്ലെ കുഴപ്പമില്ല” എന്ന് പറഞ്ഞു നിൽക്കുമ്പോൾ പമ്പ് മുതലാളിയുടെ മകൻ വന്നിട്ട് പറഞ്ഞു “നിങ്ങൾ അർജന്റ് ആയി പോകുകയാണെങ്കിൽ എന്റെ വണ്ടി എടുത്തോളിൻ” ഞാൻ മെക്കാനിക്കിനെ കാണിച്ച് കാർ ശരിയാക്കി നിർത്താം” എന്ന്.. പരിചയത്തിലുള്ള മെക്കാനിക്കിനെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് “അടിച്ച പെട്രോൾ ന്റെ ഇരട്ടി ഡീസൽ അടിച്ചാൽ മതി പ്രശ്നം ഒന്നും ഉണ്ടാവില്ല” എന്ന് അവർ അത് പോലെ ചെയ്തു കാർഡ് സിപ്പ് ചെയ്തു ബിൽ പേ ചെയ്തു ആ പമ്പിന്റെ ഉടമ ചെറുപ്പക്കാരൻ ആകെ വാങ്ങിയത് ആയിരം രൂപ മാത്രം

അപ്പോൾ എനിക്ക് ഒരു അപകടം മണത്തു ആ ചെറിയ ശബളം വാങ്ങുന്ന പയ്യനിൽ നിന്നും ആ പൈസ ഈടാക്കിയാലോ പമ്പിന്റെ ഓഫീസിൽ ചെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞു ഫുൾ പൈസ എടുക്കണം എന്ന് അവൻ കൂട്ടാക്കുന്നില്ല ” നിങ്ങൾ കരുതുന്ന പോലെ ഞാൻ സ്റ്റാഫ് ന്റെ ശബളം പിടിക്കുക ഒന്നും ഇല്ല ഉറപ്പ് ¡

ഇത് നിങ്ങൾ കാണിച്ച സ്നേഹത്തിനും ക്ഷമക്കും ഉള്ള പാരിതോഷികം ആണ് ഇക്കാ…(ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ കാട്ടികൂട്ടുന്ന കാര്യം ഓർക്കാൻ കൂടെ വയ്യത്രേ) എന്ന് പറഞ്ഞു ആ പയ്യൻ എന്നെ വണ്ടിയിൽ കയറ്റി വിട്ടു.

പോരുമ്പോൾ ഒരു ചോദ്യവും നിങ്ങൾ ഫുട്ബോളിൽ ഗോൾ അടിക്കുമോ ഇക്കാ എന്ന്…!

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സെറ്റുസാരിയിൽ സുന്ദരിയായ മീനാക്ഷി ദിലീപ്, വട്ടപൊട്ടണിഞ്ഞു ചിരിയോടെ മഞ്ജു ചിത്രങ്ങൾ വൈറലാകുന്നു
Next post പേളിയുടെയും ശ്രീനിഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ട് കഴിഞ്ഞു ഒരുമതത്തിലും പെടാത്ത പേരാണ് കുട്ടിക്ക്