ഐ എം വിജയൻ : ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല കളിച്ച് നേടാനുള്ളതെന്ന് കാണിച്ചുതന്ന ജീവിതം

Read Time:7 Minute, 40 Second

ഐ എം വിജയൻ : ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല കളിച്ച് നേടാനുള്ളതെന്ന് കാണിച്ചുതന്ന ജീവിതം

തളരാൻ ജീവിത സാഹചര്യങ്ങൾ ഏറെ ഉണ്ടായിട്ടും, അവയെല്ലാം ഒരു പന്ത് തട്ടുന്ന ലാഘവത്തോടെ തട്ടി തെറിപ്പിച്ചു, ജീവിതമെന്ന കളിയിൽ ഗോൾ സൃഷ്ടിച്ചവൻ. പിൻകാലത്തു തന്റെ ഇല്ലായ്മകൾ ആയിരുന്നു തന്നെ കാലം അംഗീകരിക്കുന്ന ഇതിഹാസമാക്കി മാറ്റിയതെന്ന്, ആ സാഹചര്യങ്ങൾ ആയിരുന്നു തന്റെ വിജയങ്ങൾക്കു തിളക്കം കൂട്ടിയതെന്നും തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് ചുറ്റും ഇ ലോകം മുഴുവനും ഉണ്ടായിരുന്നു. അതെ ഐ എം വിജയൻ എന്ന വ്യക്തി, ഒരു ജനതയുടെ ഹൃദയത്തുടിപ്പായി മാറിയ അമ്പരിപ്പിക്കുന്ന ജീവിത കഥ കേൾക്കാം.

ത്രിശൂർ ജില്ലയിൽ ഐനിവളപ്പിൽ മാണിയുടേയുടെയും കൊച്ചുഅമ്മുവിന്റെയും രണ്ടു ആണ്മക്കളിൽ ഇളയവനായി, 1969 ഏപ്രിൽ 25 നു ആയിരുന്നു ഐ എം വിജയന്റെ ജനനം. ദാരിദ്ര്യത്തിന്റെ കയ്പു നേരറിഞ്ഞ ബാല്യത്തെ കാൽപന്തുകളിയുടെ ലഹരി കൊണ്ട് മറികടന്നവൻ. അതായിരുന്നു ഐ എം വിജയൻ എന്ന് വേണമെങ്കിൽ പറയാം. പഠനത്തിൽ ഏറെ പുറകിലായിരുന്നു. അത് മനസിലാക്കി തന്നെ കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും അവനെ അവന്റെ വഴിക്കു തന്നെ വിട്ടു.

ഒരു പക്ഷെ ആ സ്വാതന്ത്രമാകണം കാല്പന്തുകളിയിലെ രാജാവാകാൻ അദ്ദേഹത്തെ സഹായിച്ചതും. ദാരിദ്രവും കഷ്ടപ്പാടും, നിറഞ്ഞ ബാല്യം, അതിനിടെ ബോൾ വാങ്ങുവാൻ ഒന്നും കയ്യിൽ പണം ഉണ്ടായിരുന്നില്ല. പഴംതുണികൾ ശേഖരിച്ചു ചുരുട്ടി കെട്ടി തുണിപന്തു ഉണ്ടാക്കും. അതുകൊണ്ടാണ് കളി. കളി എന്ന് പറഞ്ഞാൽ ഫുൾ ടൈം കാല്പന്തുകളി. സ്കൂളിൽ പോകാത്ത കാലത്തൊക്കെ കളിച്ചു നടക്കുന്ന കാലം. ഒരു പക്ഷെ കാൽപ്പന്തു കളി എന്ന വികാരത്താൽ എതിർപ്പുകളെ എല്ലാം അവൻ അവഗണിച്ചിരിക്കണം.

തൃശ്ശൂരിലെ പൂരങ്ങൾ പോലെ ജനനിബിഡമാകുന്ന മറ്റൊരു ആഘോഷം കൂടി ആയിരുന്നു കാൽപ്പന്തു കളി എന്നത്. അഥവാ തൃശ്ശൂർക്കാർക്കു അത് ഒരു വികാരം തന്നെ ആയിരുന്നു. പേരിൽ വിജയങ്ങൾ ഉണ്ടായിട്ടും സ്കൂളിൽ തോൽവികൾ മാത്രം കൈമുതൽ ആയിട്ടുള്ള സി എം എസ് സ്കൂളിലെ ഒരു പഠന കാലം. അത് വിജയനെ സംബന്ധിച്ചെടുത്തോളം എല്ലാമായിരുന്നു. ഒരു പക്ഷെ അന്നവൻ കേവലം പഠിക്കുവാൻ കൊള്ളരുതാത്തവൻ എന്ന ഖ്യാതി കൊണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയേനെ; അവിടത്തെ അധ്യാപകർ അദ്ദേഹത്തിനെ കഴിവുകൾക്ക് പ്രോത്സാഹനം നൽകിയിരുന്നില്ല എങ്കിൽ.

അഞ്ചിൽ അഞ്ചുകൊല്ലം തോറ്റ കുട്ടി എന്ന നിർണ്ണായകമായ റെക്കോർഡ് ഉള്ളവൻ, ആ ഗോൾ ബ്രേക്ക് ചെയ്യുവാൻ തൻ ഇതുവരെയും ആരെയും അനുവദിച്ചിട്ടില്ല എന്ന് പറഞ്ഞു ചിരിക്കാറുണ്ട് വിജയൻ. തന്റെ സ്കൂൾ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ഇന്നും കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ഓർത്തെടുത്തു പറയുന്ന അദ്ദേഹം. ആ ഓർമ്മകളിൽ ദൈവതുല്യയായി നിൽക്കുന്ന ഒരാളെ പറ്റി എന്നും പറയാറുണ്ട്. പ്രഭ റ്റീച്ചർ, ഓരോ അഭിമുഖങ്ങളിലും അദ്ദേഹം മറക്കാതെ ഓർമ്മപെടുത്തും തന്റെ റ്റീച്ചറെ കുറിച്ചു.

അഞ്ചിൽ അഞ്ചുകൊല്ലം പേടിച്ചപ്പോളും, വിജയനൊപ്പം പ്രഭ റ്റീച്ചറും വിജയനൊപ്പം ഉണ്ടായിരുന്നു. ആ അപൂർവമായ ഗുരുശിഷ്യ ബന്ധത്തിലെ പാലകഥകളും ഉണ്ടായിട്ടുണ്ട്. എന്നും ഉച്ചക്ക് ചോറുണ്ണാൻ പോയി തിരിച്ചെത്തുന്ന വിജയനെ റ്റീച്ചർ കൈയോടെ പിടികൂടാൻ തന്നെ തീരുമാനിച്ചു. നീ എന്താണ് എന്നും വൈകി തിരിച്ചെത്തുന്നത്? പൂരപ്പറമ്പിൽ കളിച്ചുകൊണ്ടു നടക്കുകക അല്ലെ? ഇങ്ങനെ ശബ്ദം ഒന്ന് കടുപ്പിച്ചു റ്റീച്ചർ ചോദിച്ചപ്പോൾ, അൽപ്പം ഒന്ന് മടിച്ചിട്ടു കാര്യം പറഞ്ഞു.

വീട്ടിൽ ചോറ് ആയിട്ടിരുന്നില്ല. അപ്പോൾ റ്റീച്ചർ ശകാരിച്ചു കൊണ്ട് തന്നെ വീണ്ടും ചോദിച്ചു. നിന്റെ അമ്മക്കെന്താ അവിടെ പണി. നീ സ്കൂളിൽ നിന്നും വീട്ടിൽ വരുന്ന സമയം അറിയില്ലേ? പിന്നെ എന്താണ് ചോറ് തയ്യാറാക്കുവാൻ താമസിക്കുന്നത്? വീട്ടിൽ അരി ഇല്ലായിരുന്നു എന്നും എവിടെ നിന്നെങ്കിലും പോയി അരി വാങ്ങിട്ടു വേണം ചോറ് വെക്കുവാൻ എന്ന് അവൻ പറഞ്ഞപ്പോൾ ടിച്ചേർക്കു അത് വല്ലാത്ത വിഷമം സമ്മാനിച്ചു, അവിടെന്നു അങ്ങോട്ട് ആ കുഞ്ഞു വയർ വിശന്നിരിക്കാൻ റ്റീച്ചർ അവനെ അനുവദിച്ചിട്ടേ ഇല്ല.

അവനുള്ള ചോറും കറിയും പിന്നീട് റ്റീച്ചർ കൊണ്ട് വരുവാൻ തുടങ്ങി. റ്റീച്ചർ അവിടെ നിന്ന് പോയിട്ടും അടുത്ത ഹോട്ടലിൽ അവനുള്ള ചോറ് പറഞ്ഞു വെപ്പിച്ചു. മാത്രമല്ല അന്ന് സെവൻസ് ഫുൾബെല്ൽ കളിച്ചാൽ നല്ല കാശു കിട്ടും, ട്ടിച്ചേർക്കു അത് നന്നായി തന്നെ അറിയാം. അതുകൊണ്ടു റ്റീച്ചർ അവനെ ക്ലാസ് സമയം തീരുന്നതിനു മുൻബ് കളിക്കുവാൻ വിടും. സ്കൂളിൽ നിന്ന് സീനിയർ കളിയ്ക്കാൻ ഡൽഹിയിലും കശ്‍മീരിലും എല്ലാം പോയ ചരിത്രമുണ്ട് വിജയന്. ആന്റണിക്കെ റ്റീച്ചർ മറ്റു അധ്യാപകരോട് പറഞ്ഞു പൈസ പിരിവിട്ടു പാന്റ്സും ഷർട്ടും കളിക്കാനുള്ള സാധനങ്ങളും എല്ലാം വിജയന് വാങ്ങി കൊടുക്കും.

പഠിത്തത്തിൽ മികവില്ലായിരിന്നട്ടും തന്നെ ഏറെ ചേർത്ത് നിർത്തിയ സ്കൂൾ. അങ്ങനെയാണ് അദ്ദേഹം ഫെഡറേഷൻ കപ്പിൽ തന്റെ ആദ്യഗോൾ പ്രഭാവതി ട്ടിച്ചേർക്കും, റ്റീച്ചറുടെ സ്നേഹത്തിനു മുമ്പിൽ സമർപ്പിച്ചതും, പിൻകാല ചരിത്രം. വന്ന വഴി കനലുകളൊക്കെയും ഉൽകരുതായി മുന്നേറിയ വിജയനെ, വിജയനാക്കിയത് ആ എളിമയും പിന്നിട്ട നാളുകൾ ആയിരിക്കും എന്നതിൽ സംശയം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post 19 മക്കളുടെ പിതാവ് വിടപറഞ്ഞു.. 31 ചെറു മക്കൾ
Next post കൂടി കിടക്കുന്നത് നിരവധിപേരുടെ പരാതി.. അ ശ്ലീ ല വീഡിയോ പരത്തിയ ഗ്രൂപ്പുകൾ കണ്ടുപിടിച്ച് രമ്യ