ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു

Read Time:6 Minute, 28 Second

ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു

ഞാൻ അരീഫ് ആണ്. കഴിഞ്ഞ ദിവസം ഇമ്രാനു വന്ന പൈസ എന്ത് ചെയ്യണം എന്നുള്ളത് ഞാൻ എന്റെതു മാത്രമായ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അത് വന്നവർക്ക് തിരിച്ചു കൊടുക്കണം എന്നാണ് ഞാൻ പറഞ്ഞത്. അത് എന്റെ തീരുമാനം അല്ല. എന്റെ ഒരു അഭിപ്രായമാണ്. അപ്പോൾ നിങ്ങൾ ആ ഒരു രീതിയിൽ എടുക്കണം. അതിനെ വിമർശിച്ചും അനുകൂലിച്ചും ഒരുപാടുപേർ കമന്റ് ഇട്ടിരുന്നു.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

ഞാൻ അത് കുറച്ചൊക്കെ ശ്രദ്ധിച്ചു. അപ്പോ അത് എന്റെ ഒരു അഭിപ്രായമാണ്. നിങ്ങളെല്ലാവരും കൂടി ഇമ്രാന് മരുന്ന് വാങ്ങിക്കുവാൻ ആയിട്ട് എന്റെ കയ്യിൽ പൈസ ഏൽപ്പിച്ചു. അപ്പോ ആ പൈസ അവന് ഉപയോഗിക്കാൻ കഴിഞ്ഞില്ല.എങ്കിൽ അത് തിരിച്ചു കൊടുക്കുക എന്റെ ബാധ്യതയാണ്.ആ ഒരു കാഴ്ച്ചപ്പാടിൽ ആണ് ഞാൻ അത് പറഞ്ഞത്.

എന്റെ ഭാഗത്തുനിന്ന് നിങ്ങൾ ചിന്തിച്ചാലും അതുതന്നെയാവും തീരുമാനം ഉണ്ടാവുക. അങ്ങനെ ചിന്തിക്കാൻ കഴിയുള്ളൂ. പിന്നെ ഇത് കുറച്ചുകൂടി നന്നായി ചിന്തിക്കണം എങ്കിൽ കമ്മിറ്റി കൂടണം. അതിന് കുറച്ച് സമയമെടുക്കും. എംഎൽഎ ഇവിടെ സ്ഥലത്തില്ല.എംഎൽഎ രണ്ട് ദിവസം കൊണ്ട് എത്തും എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ ഇപ്പോൾ വക്കീലിനെ കാണാൻ പോവുകയാണ്.

എറണാകുളത്തേക്ക്, അപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം കൂടി അറിയണം.എന്തായാലും കുറെ കാര്യങ്ങൾ നീക്കിയതല്ലേ. എന്തായാലും പൊതുജനാഭിപ്രായം മാനിച്ച് കൊണ്ടാണ് ഇതിൽ ഒരു തീരുമാനം എടുക്കുകയുള്ളൂ. പിന്നെ ഇതിൽ കുറച്ചുകൂടി ശക്തമായ ഒരു അഭിപ്രായം എന്താണെന്ന് വെച്ചാൽ, ഇതു പോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് പൈസ കൊടുക്കണം എന്നാണ് കുറേ അഭിപ്രായങ്ങൾ വരുന്നത് .

അതിന്റെ വേറെ ഒരു വശം കൂടി ചിന്തിക്കാനുണ്ട്. കഴിഞ്ഞദിവസം 114 രോഗികൾ എന്തോ ഉണ്ട് എന്നാണ് വേറൊരു ചാനലിൽ പറഞ്ഞു വരുന്നത്. അപ്പോൾ രണ്ടു മൂന്നു കുട്ടികളുടെ ഫണ്ടിംഗ് സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. അതിലേക്ക് നമ്മൾ ഈ പൈസ വീതം വെച്ചു കൊടുക്കുന്നു. ബാക്കിയുള്ള 100 കുട്ടികൾ 110 കുട്ടികൾ എന്ത് ചെയ്യും? അവർക്ക് എന്തെങ്കിലും വേണ്ടേ? ഇത് ജനങ്ങളുടെ മുൻപിൽ ചോദിക്കാൻ മടിയുള്ള ആൾക്കാരും ഉണ്ടാകും.

കൈനീട്ടി ശീലിച്ചിട്ടില്ലാത്തവർ ഉണ്ടാകും. അവർക്കൊക്കെ ഇങ്ങനെയൊരു വിഷയം വരുമ്പോൾ പരിഹാരം വേണ്ടേ.അപ്പൊ അതിനുള്ള വഴിയാണ് നമ്മൾ ഉണ്ടാക്കേണ്ടത്. ഞാൻ ഈ പൈസ തിരിച്ചു കൊടുക്കണം എന്ന് പറഞ്ഞാൽ എന്റെ ആംഗിളിൽ നിന്ന് ചിന്തിക്കുമ്പോൾ ആർക്കായാലും ചിന്തിക്കാൻ കഴിയുക.

ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

അതിനുള്ള തീരുമാനം ബന്ധപ്പെട്ടവർ നിങ്ങളെ അറിയിക്കും. നല്ലൊരു തീരുമാനം തന്നെയാവും ഉണ്ടാവുക. ഈ പൈസ വെറുതെ ആവശ്യമില്ലാത്ത രീതിയിൽ എവിടെയും പോകില്ല. പിന്നെ ഈ പണം കുറച്ച് ആൾക്കാർ ഒരുപാട് ബുദ്ധിമുട്ടിട്ട് ഇവന് വേണ്ടി മാത്രം ഒരുപാട് ആൾക്കാർ ഉണ്ട്. കുട്ടികളുടെ സ്വർണ്ണം ഊരി വിറ്റ് തന്നിട്ടുണ്ട്. 20 സെന്റ് സ്ഥലം കുറച്ച് സ്ഥലം എഗ്രിമെന്റ് എഴുതിട്ട് അതിന്റെ അഡ്വാൻസ് കൊടുത്ത് അക്കൗണ്ടിൽ ഇട്ടവരുണ്ട്.

അങ്ങനെ ഒരുപാട് പേർ ഉണ്ട്. മുഖം അറിയാതെ നമ്മളെ സഹായിച്ചവർ ഉണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളിൽ വരുന്ന നമുക്ക് വേണ്ടി മാത്രം ചെയ്ത ഒരുപാട് പൈസകൾ ഉണ്ട്. ഇതിൽ കുറച്ച് പേർ പൈസ തിരിച്ചു ചോദിച്ചിട്ടുണ്ട്. തരാൻ കഴിയുമോ എന്ന് ചോദിച്ചിട്ടുണ്ട്.ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ അല്ല. അവരുടെ ബാധ്യത വരുത്തിയിട്ട് ആണ് ഈ കുട്ടിയെ രക്ഷിക്കാൻ ഇത്രയും പൈസ മുടക്കിയത്.

അവരൊക്കെ അങ്ങനെ നിക്കുമ്പോൾ ഈ പൈസ കൊണ്ട് നമ്മൾ ഒരു തീരുമാനമെടുക്കുമ്പോൾ, 112 കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അല്ലെങ്കിൽ ഇനി വരാൻ പോകുന്ന ചെറിയ കുട്ടികൾക്ക് ഉപകാരപ്പെടുന്ന ഒരു തീരുമാനം ആകണം. അത് എടുക്കാൻ കഴിഞ്ഞില്ല എങ്കിൽ ഈ പൈസ തിരിച്ചു കൊടുക്കുക എന്നതാണ് എന്റെ ഉചിതമായ മാർഗ്ഗം.

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി
Next post മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ