എന്റെ വീട്ടിലും ഇത്തരത്തിലുള്ള ഒരു കുഞ്ഞുണ്ട്.. എല്ലാവരുടെയും കണ്ണു നനയിക്കുന്ന പോസ്റ്റുമായി ജസ്ല മാടശ്ശേരി

Read Time:6 Minute, 56 Second

എന്റെ വീട്ടിലും ഇത്തരത്തിലുള്ള ഒരു കുഞ്ഞുണ്ട്.. എല്ലാവരുടെയും കണ്ണു നനയിക്കുന്ന പോസ്റ്റുമായി ജസ്ല മാടശ്ശേരി

മട്ടാഞ്ചേരി ചെറളായി കടവിൽ ഭിന്ന ശേഷികാരനായ മകനെ പിതാവ് ക്രൂ ര മായി പീ ഡി പ്പിക്കുന്നതിന്റെ ദൃശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയി മാറിരുന്നു. ഓട്ടോ റിക്ഷ ഡ്രൈവർ ആയിരുന്ന സുധീർ ആണ് 18 വയസ്സുള്ള മകൻ ബിലാലിനെ ദൃശ്യങ്ങളിൽ വ ടി കൊണ്ട് അ ടിച്ചു അവ ശനാക്കുന്നത്. ഭിന്ന ശേഷി ക്കാരനായ കുട്ടിയെ ത ലകുത്തി നിർത്തുന്നതടക്കം ക്രൂ ര മായ ശി ക്ഷ മുറകൾക്കും ഇയാൾ വിധേയനാക്കുന്നതുണ്ട് . കുട്ടി വികൃതി കാട്ടി എന്ന് ആരോപിച്ചാണ് ഇത്തരത്തിൽ ഇയാൾ ചെയ്യുന്നതെന്ന് പറയുന്നത്.

‘അമ്മ ഷീബയുടെ പ രാതിയിൽ ഫോർട്ട് കൊച്ചി പോ ലീസ് സുധീരനെ ക സ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇപ്പോൾ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയാണ് സോഷ്യൽ ആക്ടിവിസ്റ്റും ബിഗ് ബോസ് മുൻ സീസൺ മത്സരാര്ഥിയും ആയ ജസ്ല മാടശ്ശേരി. ഏറെ വിഷമത്തോട് കൂടിയ കുറിപ്പാണു ജസ്ല മാടശ്ശേരി ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത്. അങ്ങനെ ഉള്ള കുട്ടികളെ സംരക്ഷിക്കുവാൻ ഒരുപാടു സ്ഥലങ്ങളുണ്ട് നിങ്ങൾക്ക് അവിടെ വേണമെങ്കിൽ ഏൽപ്പിക്കാം എന്നും ഇങ്ങനെയുള്ള കുട്ടികളെ ദ്രോഹിക്കരുത് എന്നും ജസ്ല ഫേസ്ബുക്കിൽ കുറിച്ചു. കുട്ടികളെ പൊന്നുപോലെ നോക്കുന്നവർക്ക് ഇ ദൃശങ്ങൾ കാണുമ്പോൾ പൊള്ളും എന്ന് ജസ്ല പറയുന്നു.

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് – ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ സ്വന്തം പിതാവ് തല്ലുന്ന വീഡിയോ കണ്ടു .ഉള്ളിൽ ഇത്തിരി മനസ്സാക്ഷിയുള്ളവർക്ക് ഹൃദയം തകർന്നു പോകുന്ന വീഡിയോ ആണത് ,അത് കണ്ട് മരവിച്ചു പോയി എന്ന് തന്നെ പറയാം,മനുഷ്യന് എങ്ങനെയാണ് ഇത്ര ക്രൂരൻ ആകാൻ കഴിയുന്നത് എന്ന് എനിക്കറിയില്ല ,ആ കുഞ്ഞിൻറെ മുഖവും കരച്ചിലും എന്നെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാണ് എഴുതുന്നത്.. എൻറെ വീട്ടിൽ ഇതുപോലൊരു കുഞ്ഞുണ്ട്..

സെറിബ്രൽ പാഴ്സിയാണ് അവൾക്ക്.. അവൾക്ക് 13 വയസ്സ് കഴിഞ്ഞു..നടക്കാനോ സംസാരിക്കാനോ കഴിയില്ല.. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് അവളുടെ ജനനം..അവൾ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന എനി്ക് പക്ഷെ ജനിച്ച് മാസങ്ങൾ കഴിഞ്ഞാണ് അവളെ കയ്യിലെടുക്കാൻ പോലും കിട്ടിയത്… അന്നായിരിക്കണം ദൈവത്തെ ഞാനേറ്റവും കൂടുതൽ വെറുത്ത് തുടങ്ങിയതെന്ന് തോന്നുന്നു… അവൾ പക്ഷെ ഞങ്ങൾക്കൊരു ബാധ്യതതയെ ആയിരുന്നില്ല..അവളുടെ ചിരിയും കളിയും തന്നെയാണ് ഇന്നും ഞങ്ങളുടെ നിലാവ്.. അവളുടെ കരച്ചിലാണ് നോവ്…

നിശ്കളങ്കമായ അവളുടെ പുഞ്ചിരിയും കരുതലും കെട്ടിപ്പിടിച്ചുള്ള ഉമ്മയും ഞങ്ങൾക്കെത്ര സന്തോഷമാണെന്ന് പറഞ്ഞറീക്കാനാവില്ല… അപേക്ഷയാണ്..ദയവ് ചെയ്ത് അത്തരം കുഞ്ഞുങ്ങളെ മാറ്റി നിർത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.. കുട്ടികളെ സംരക്ഷിക്കാൻ ഒരുപാട് institutions ഉണ്ട്..നിങ്ങൾക്ക് അവിടെ ഏൽപിക്കാം.. ഉപദ്രവിക്കാൻ കഴിയുന്നവരെ മനുഷ്യരെന്ന ലേബലിൽ കാണാൻ കഴിയില്ല.. അപേക്ഷയാണ്..
പൊന്നുപോലെ നോക്കുന്നവർക്ക്..പൊള്ളും..

എന്നും ഒരുപാടു വിമര്ശനങ്ങള് എട്ടു വാങ്ങുന്ന ആളാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ്സിൽ ഉണ്ടായിരുന്ന സമയത്തും പ്രേക്ഷകരുടെ വെറുപ്പ് വാങ്ങി കൂട്ടിയ താരമാണ് ജസ്ല. എന്നാൽ ജസ്ലയുടെ ഇന്നത്തെ കുറിപ്പ് കണ്ണ് തുറപ്പിക്കുന്നതാണ്. ഏതൊരു വ്യക്തിക്കും ഉള്ളിൽ വിങ്ങൽ ഉണ്ടാക്കുന്ന വാക്കുകളാണ് ജസ്ല കുറിച്ചത്. ഇപ്പോൾ ഇ വിഷയത്തിൽ ജസ്ലക്കു ഒപ്പം നിൽക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ജസ്ലയുടെ ഇ പോസ്റ്റ് വളരെ അധികം ഷെയർ ചെയ്യപ്പെട്ടിരുന്നു.

എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ജസ്ലയെ കുറിച്ചുള്ള ധാരണകൾ എല്ലാം ഒറ്റയടിക്ക് മാറുന്ന തരത്തിൽ ആയിരുന്നു ഇ പോസ്റ്റ്. സ്വന്തം വീട്ടിലുള്ള കുട്ടിയെ പറ്റി പറഞ്ഞപ്പോൾ എല്ലാവർക്കും ഏറെ സങ്കടമായി. അ കുട്ടിയെ പറ്റി ആയിരുന്നു പിന്നീട് എല്ലാവരും കമന്റു ചെയ്തിരുന്നത്. സാധാരണ താരം എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ അതിനടിയിൽ തെറിവിളിയും മോശമായ രീതിയിൽ പറയാൻ നിരവധി പേരുണ്ടാകും.

എന്നാൽ ഇത്തവണ അങ്ങനെയല്ല. താരത്തെ ആശ്വസിപ്പിച്ചു ധാരാളം പേരാണ് ഇതിനോടകം പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. ചാനലിൽ കേട്ടു അതിലേക്ക് ഒന്ന് നോക്കാൻ മനസനുവദിച്ചില്ല കഴിഞ്ഞില്ല ഹൃദയം നുറുങ്ങുന്നപോലെയുള്ള വേദന… എനിക്കൊരു മോളാണ് അവളുടെ വികൃതി ഞാനസ്വദിക്കാറാണ് പതിവ് ചീത്തപറയാറില്ല അറിയാതെ എന്റെ ശബ്ദം മൊന്നാടറിയാൽ അവളുടെ ചിരിമായും…ദൈവത്തെ വെറുക്കുന്നതും, ഇഷ്ടപ്പെടുന്നതും ഓരോരുത്തരുടേം വ്യക്തിപരമായ ഇഷ്ടം…. പക്ഷെ ഈ ദ്രോ ഹികളെ വെറുതെ വിടരുത്….

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നന്ദുവിന്റെ അവസാനത്തെ അവസ്ഥ കണ്ടു ഡോക്ടർമാർ വരെ ഞെട്ടി ഇനി ഇവനെ രക്ഷിക്കണമെങ്കിൽ ഇവനായി ഒരു മരുന്ന്
Next post ഫോൺ ചാർജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് സംഭവിച്ചത് കണ്ടോ, നടുങ്ങിയ വീട്ടുകാർ