92 കിലോ ഭാരം കുറച്ചു.. മിസ്സിസ് കേരള.. എല്ലാം നേടിയത് വിവാഹത്തിനുശേഷം, ഇത് മറ്റുള്ളവരുടെ പരിഹാസത്തിനുള്ള മറുപടി

Read Time:6 Minute, 3 Second

92 കിലോ ഭാരം കുറച്ചു.. മിസ്സിസ് കേരള.. എല്ലാം നേടിയത് വിവാഹത്തിനുശേഷം, ഇത് മറ്റുള്ളവരുടെ പരിഹാസത്തിനുള്ള മറുപടി

പല ഇൻസ്പിറേഷൻ കഥകളാണ് നമ്മുക്ക് ചുറ്റും ഉള്ളത്. പൊക്കം കുറവാണു, കറുത്തിരിരിക്കുന്നു എന്നൊക്കെ പലതിൽ നിന്നും പ്രത്യേകിച്ചു ഗ്ലാമറസ് ആയിട്ടുള്ള താരങ്ങൾ അതായതു സിനിമയോ, സിറിയയിലോ മോഡലിങ്ങോ അങ്ങനെയുള്ള താരങ്ങളിൽ നിന്ന് നമ്മെ പിൻവലിക്കുന്ന ഒരുപാടു പേര് നമ്മുക്ക് ചുറ്റും ഉണ്ട്. അവരെയൊക്കൊ ചവിട്ടി താഴ്ത്തി കൊണ്ട് എണീറ്റ് വരുന്ന ഒരുപാടു പേരും നമ്മുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഒരാളുടെ കാര്യമാണ് ഇവിടെ പറയുവാൻ പോകുന്നത്.

ചെറുപ്പം മുതൽ സ്വപ്നം കണ്ട മോഡലിംഗ് എന്ന പാഷൻ ഉപേക്ഷിക്കേണ്ടി വന്നു ഒരിക്കൽ . ജിന എന്ന ഒരു വ്യക്തിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ആഗ്രഹങ്ങൾ എല്ലാം തിരിച്ചു പിടിച്ചു, 2019-ൽ എറണാകുളത്ത് നടന്ന കേരള ഫാഷൻ ഫെസ്റ്റിവലിലെ മിസിസ് കേരള സെക്കൻഡ് റണ്ണറപ്പ് കിരീടവും നേടിയ ജിനയെ പറ്റിയാണ് ഇവിടെ പറയുന്നത്. വണ്ണത്തിന്റെയും നിരത്തിന്റെയും പേരിൽ നിനക്ക് ഒന്നും സാധിക്കില്ല. മിസ് കേരള എല്ലാം നൈറ്റ് വെറും സ്വപ്‌നങ്ങൾ മാത്രമാണ്. അതിനു ആദ്യം വണ്ണം കുറക്കൂ, പിന്നെ നേരം വേണം ഇങ്ങനെയൊക്കെ പറഞ്ഞു പലരും പിൻവലിക്കാൻ ശ്രമിച്ചു.

എന്നാൽ തന്റെ വണ്ണത്തിന്റെയും നിറത്തിന്റെയും പേരിൽ തന്നെ പരിഹസിച്ചവർക്ക് ഒരു മറുപടി കൊടുക്കണമല്ലോ എന്നായി ജിന ജെയ്മോൻറെ ചിന്ത . അതിനുള്ള മറുപടി തന്നെയാണ് ഇത് – മിസിസ് കേരള സെക്കൻഡ് റണ്ണറപ്പ് പട്ടം ചൂടിയ ജിന ജെയ്മോൻറെ വാക്കുകളിൽ നിറയുന്നത് ആത്മവിശ്വാസത്തിന്റെ ഉൾ കരുത്ത്. വണ്ണത്തിന്റെയും നിറത്തിന്റെയും പേരിൽ ഏൽക്കേണ്ടിവന്ന പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള ഒരു വലിയ മറുപടി തന്നെയാണ് ഇന്നത്തെ ജിനയുടെ ജീവിതം.

പരിഹാസവാക്കുകൾ തന്നിൽ സൃഷ്ടിച്ച അപകർഷ ബോധം നിമിത്തം , ചെറുപ്പം മുതലേ താൻ സ്വപ്നം കണ്ടു നടന്ന ‘മോഡലിങ്’ എന്ന പാഷൻ ഉപേക്ഷിക്കേണ്ടി വരെ വന്നു ഒരിക്കൽ ജിനയ്ക്ക്. എന്നാൽ, മറ്റുള്ളവരുടെ പരിഹാസ ശരങ്ങളുടെ മുൻപിൽ ഒതുങ്ങി പോകേണ്ടവളല്ല താൻ എന്ന തീരുമാനം , അവരെ എത്തിച്ചത് വിജയകരമായൊരു ബിസിനസും 2019-ൽ എറണാകുളത്ത് നടന്ന കേരള ഫാഷൻ ഫെസ്റ്റിവലിലെ മിസിസ് കേരള സെക്കൻഡ് റണ്ണറപ്പ് കിരീടം എന്ന നാഴികക്കല്ലിലാണ്.

‘യാത്രയും മോഡലിങ്ങുമായിരുന്നു പ്രധാന വിനോദങ്ങൾ. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള താരതമ്യവും കുറ്റപ്പെടുത്തലുകളും എല്ലാം കാരണം ചെറുപ്പത്തിൽ തന്റെ ആ ഇഷ്ടങ്ങൾ പുറത്തു പറയാൻ ജിനക്ക് പേടിയായിരുന്നു. തന്റെ ബന്ധുക്കളിൽ ഏറ്റവും നിറം കുറവ് എനിക്കായിരുന്നു. കറുപ്പ്, വെളുപ്പ് താരതമ്യം കുട്ടികളുടെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങളും മുറിവുകളും വളരെ വലുതാണ്.

പിന്നീട് വിവാഹമായിരുന്നു ജീവിതത്തിലെ വലിയ വഴിത്തിരിവ്. മനസ്സിൽ പൂട്ടിവെച്ച അല്ലെങ്കിൽ ഉപേക്ഷിച്ച തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിഞ്ഞത് വിവാഹത്തിന് ശേഷമാണ്. തന്റെ ഇഷ്ടങ്ങൾക്കെല്ലാം ഭർത്താവ് എല്ലായിപ്പോഴും പിന്തുണ തന്നു. അങ്ങനെ ആ സ്വപ്‌നങ്ങൾ എല്ലാം പൊടി തട്ടിയെടുത്തു. സ്വപ്നം കണ്ടതിനേക്കാൾ ഒരുപാട് ഇതിനകം നേടി. ഈ പ്രായത്തിലും അത് എല്ലാം നടക്കുമോയെന്ന ചിന്തകളെയാണ് നമ്മൾ ആദ്യം മറികടക്കേണ്ടത്’ -ജിന തുറന്നു പറയുന്നു.

ഒരു ഘട്ടത്തിൽ 92 കിലോ‍ ഭാരമുണ്ടായിരുന്ന ശരീരം മെരുക്കിയെടുക്കലായിരുന്നു തന്റെ ആദ്യത്തെ ലക്ഷ്യം. നാലുമണിക്ക്‌ എഴുന്നേറ്റ് എല്ലാ പണികളും തീർത്ത് ആറുമണിക്ക്‌ ജിമ്മിൽ പോയി കഠിന പരിശ്രമത്തിലൂടെയാണ് താൻ ശരീരം ‘ഫിറ്റാ’ക്കിയെടുത്തത്. തൃശൂർ നായ്ക്കനാലിൽ ടൂർ ഓപ്പറേറ്റിങ് സ്ഥാപനം നടത്തുകയാണ് ജിനയും ഭർത്താവു ജെയ്മോനും ഇപ്പോൾ. റാങ്ക് മക്കളാണ് ഇ ദമ്പതികൾക്കു. മക്കളായ ജീവ പത്തിലും ജെയ്ന എട്ടിലും പഠിക്കുന്നു. ഇരുവരും തൃശ്ശൂർ വിവേകോദയം സ്കൂളിലെ വിദ്യാർഥികളാണ്. ഒരു വശത്തു പാഷൻ മറു വശത്തു കുടുംബം കൊണ്ട് പോകുവാൻ സാധിക്കും. അങ്ങനെ കൊടുപോകുവാൻ സാധിക്കും എന്ന് കാണിച്ചു തന്ന മറ്റൊരു വനിതാ കൂടിയാണ് ജിന ജെയ്മോൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ സഹികെട്ട് പൊട്ടിത്തെറിച്ച് പ്രിയ നടി ലക്ഷ്മിപ്രിയ
Next post സ്വന്തം അച്ഛനും അമ്മയും സഹോദരനും പോലും അറിയാതെയാണ് 10 വർഷം യുവാവ് കാമുകിയെ കൂടെ താമസിപ്പിച്ചത്, വമ്പൻ ട്വിസ്റ്റ്