ഇരട്ടകൾക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴുവൻ, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

Read Time:5 Minute, 8 Second

ഇരട്ടകൾക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴുവൻ, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ

മീററ്റിലെ മലയാളികളുടെ അഭിമാനായി വളർന്നു വന്ന രണ്ടു ചെറുപ്പക്കാരായ മലയാളികളാണ് ജോഫ്രഡും റാൽഫ്രഡും. മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനനം, ഒരുമിച്ച് വളർന്നു, പഠിച്ചു. ഒന്നായി ജീവിച്ച് ഇരട്ട സഹോദരങ്ങൾ മരണത്തിലും ഒരുമിച്ചു. കോ വിഡ് കൊണ്ടുപോയത് ജോഫ്രഡ് വർഗീസ് ഗ്രിഗറി, റാൽഫ്രഡ് ജോർജ് ഗ്രിഗറി എന്നീ സഹോദരങ്ങളെ. ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് വേദനിപ്പിക്കുന്ന വാർത്ത. 24 വയസ്സായിരുന്നു പ്രായം.

മേയ് 13, 14 തീയതികൾ മീററ്റിലെ മലയാളികൾക്ക് പെട്ടെന്ന് ഒന്നും മറക്കാൻ പറ്റാത്ത ദിവസങ്ങളാണ്. മലയാളികളുടെ അഭിമാനമായി വളർന്നുവന്ന രണ്ട് ചെറുപ്പക്കാരാണ് അന്നേ ദിവസം കോ വിഡിന് കീഴടങ്ങിയത്. മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച ജോഫ്രഡും റാൽഫ്രഡും (24). ഒരുമിച്ച് പഠിച്ച്, ഒരുമിച്ച് ബിടെക് നേടി, ഒരേ സമയത്തുതന്നെ പ്രമുഖ കമ്പനികളിൽ പ്ലേസ്‌മെന്റും നേടി ഉന്നതമായ കരിയരിലേക്ക് കടന്ന രണ്ട് ചെറുപ്പക്കാരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഈ ലോകത്തു നിന്നും വിട പറഞ്ഞത്.

മീററ്റ് കന്റോൺമെന്റ് മേഖലയിൽ താമസക്കാരും സെന്റ് തോമസ് സ്‌കൂളിലെ അധ്യാപകരായ ഗ്രിഗറി റെയ്മണ്ട് റാഫേലിന്റെയും സോജയുടെയും മക്കളാണ് ജോഫ്രഡും റാൽഫ്രഡും. കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിടെക് നേടി ഇരുവരും ഉടൻതന്നെ ഹൈദരാബാദിൽ ജോലിയിലും പ്രവേശിച്ചിരുന്നു. ജോഫ്രഡ് അസ്സെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡിലും റാൽഫ്രഡ് ഹ്യൂണ്ടായ് മുബിസ് കമ്പനിയിലും കരിയർ തുടങ്ങി. ലോക്ഡൗൺ ആയതോടെ ജോഫ്രഡ് വീട്ടിലിരുന്നായി ജോലി. കൈക്ക് പരിക്കേറ്റതോടെ അവധിയെടുത്ത് റാൽഫ്രഡും വീട്ടിലെത്തി. ഏപ്രിൽ 23ന് ഇരുവരും വീട്ടിൽ 24ാം പിറന്നാളും ആഘോഷിച്ചു.

ആഘോഷങ്ങൾ കഴിഞ്ഞു ഏപ്രിൽ 25 നു തന്നെ ഇരുവർക്കും പനി തുടങ്ങി. അ പനി ഏതാനും ദിവസങ്ങൾ തുടർന്നു. ചികിത്സ നേടിയെങ്കിലും ഇരുവരുടെയും നില ഗുരുതരമായി. രക്തത്തിലെ ഓക്സിജൻ നില താഴ്ന്നതോടെ ഇരുവരെയും മീററ്റിലെ ആനന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മെയ് പത്തിന് ഇരുവരും കോ വിഡ് നെഗറ്റീവായി. മൂന്നാം നാല് ജോഫ്രഡ്‌ മരണത്തിനു കീഴടങ്ങി. കൂട പ്പിറപ്പിന്റെ വിയോഗം റാൽഫ്രഡ്‌ അറിയാതിരിക്കുവാൻ എല്ലാവരും ശ്രമിച്ചു. എന്നാൽ ആറാം ഇന്ദ്രിയം എല്ലാം റാൽഫ്രഡിനെ വെളിപ്പെടുത്തി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ അവനും നിത്യതയിലേക്കു കടന്നു.

‘ഞങ്ങളുടെ കുടുംബം തകർന്നു. ഇപ്പോൾ ഞങ്ങൾ മൂന്ന് പേർ മാത്രം…’ വേദനയോടെ അച്ഛൻ ഗ്രിഗറി റാഫേൽ പറയുന്നു. എഞ്ചിനിയർമാരായ രണ്ട് മക്കളെയാണ് ഗ്രിഗറിക്ക്കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായത്. കോ വിഡ് വന്ന് മാറിയതിന് ശേഷമാണ് ഇവരുടെ മ രണം നടക്കുന്നത്. മീററ്റിൽ സ്ഥിര താമസക്കാരാക്കിയ മലയാളി ദമ്പതികളുടെ മക്കളാണ് ഇവർ. സെന്റ് തോമസ് സ്കൂളിലെ അധ്യാപകരാണ് ഗ്രിഗറിയും ഭാര്യയും. മെയ് 1–നാണ് ഇരുവർക്കും കോ വിഡ് സ്ഥിരീകരിച്ചത്. മെയ് 10–ന് നെഗറ്റീവായി. പക്ഷേ ഇരുവർക്കും ആരോഗ്യം വീണ്ടെടുക്കാനായില്ല.

ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. മെയ് 13–ന് ജോഫ്രഡും തൊട്ടടുത്ത് ദിവസം റാൽഫ്രഡും മരണത്തിന് കീഴടങ്ങി. കോ വിഡിൽ നിന്ന് മുക്തരായെങ്കിലും ശ്വാസ കോശത്തിലേക്ക് ഇൻഫക്ഷൻ പടർന്നതാണ് ഉരുവരുടെയും നില വഷളാകാൻ കാരണമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഏപ്രിൽ 23–നാണ് ഇരുവരും 24–ാം പിറന്നാൾ ആഘോഷിച്ചത്. നെൽഫ്രഡ്‌ ആണ്‌ മൂത്ത സഹോദരൻ. പ്രിയ സഹോദരങ്ങൾക്ക് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ, ഇത്രയും വേണമായിരുന്നോ? വിതുമ്പി കേരളക്കര
Next post പ്രശസ്ത നടൻ വിജയകാന്തിന് സംഭവിച്ചത് കണ്ടോ? ആസ്പത്രിയിൽ പ്രവേശിപ്പിച്ചു, തേങ്ങിക്കരഞ്ഞ് തമിഴകം