ലിന്റയെ തനിച്ചാക്കി ഒരു മാസത്തെ ദാമ്പത്യജീവിതത്തിന് ശേഷം എൽസ്റ്റൽ യാത്രയായി; നെഞ്ചുപൊട്ടും കുറിപ്പ്

Read Time:4 Minute, 27 Second

ലിന്റയെ തനിച്ചാക്കി ഒരു മാസത്തെ ദാമ്പത്യജീവിതത്തിന് ശേഷം എൽസ്റ്റൽ യാത്രയായി; നെഞ്ചുപൊട്ടും കുറിപ്പ്

ഇ കോ വി ഡ് മഹാമാരി കാലത്തു ഉറ്റവരെയും ഉടയവരെയും വിട്ടു നിസ്വാർത്ഥ സേവനം നടത്തുന്ന നിരവധി യുവാക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തി ഒരു യുവാവിന് സംഭവിച്ച അതി ദാരുണമായ അന്ത്യത്തെ കുറിച്ചുള്ള ഒരു കുറിപ്പാണു സോഷ്യൽ ലോകത്തെ കരയിപ്പിക്കുന്നതു. സൗത്ത് മാറാടി തെക്കേടത്തു എൽസ്റ്റൽ എബ്രഹാം ആണ് അകാലത്തിൽ വിട പറഞ്ഞത്.

ഡി വൈ എഫ് വൈ മാറാടി മേഖല ജോയിന്റ് സെക്രട്ടറി ആയിരുന്നു. ഡി വൈ എഫ് വൈ യുടെ കോ വി ട് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു എൽസ്റ്റൽ എബ്രഹാം. വിവാഹം കഴിഞ്ഞു ഒരു മാസം പോലും തികയുന്നതിനു മുൻപ് നാട്ടുകാർക്കായി പ്രവർത്തനത്തിന് ഇറങ്ങിയ എൽസ്റ്റൽന്റെ വിയോഗത്തെ പാട്ടി അഡ്വക്കേറ്റ് ജോയ്‌സ് ജോർജ് പങ്കു വെച്ച ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്;

ഒരു നാടിനെ ഒന്നാകെ വേദനിപ്പിക്കുന്ന വേർപാട് …. കോവിഡ് എന്ന മഹാ ദുരിതത്തിൽ വിറള പൂണ്ട് നിന്ന് നാടിനെ രക്ഷിക്കാൻ കൂറെ ചെറുപ്പക്കാർ എല്ലാം മറന്ന് വെച്ച് ഇറങ്ങി തിരിച്ചപ്പോൾ അതിൽ വിവാഹം കഴിഞ്ഞ് ഒരു മാസം പൊലും തികയാത്ത ഒരു 27 വയസകാരനുണ്ടായിരുന്നു. സ്വാർത്ഥയുടെ കണിക പൊലും തീണ്ടാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമ്മുടെ എൽസ്റ്റൻ.

എല്ലാവരെയും സുഹൃത്തുക്കളായി കണ്ട് നാളെയുടെ നല്ല കാലത്തെ സ്വപ്നം കണ്ട ചെറുപ്പകാരൻ . വേണമെങ്കിൽ ഒഴിവുകേടുകൾ പറയാമായിരുന്നു , പിന്നോട്ട് മാറി നിൽക്കിമായിരുന്നു. പക്ഷെ ഈ നാടിന് വേണ്ടി നമുക്ക് ഒരോത്തർക്കും വേണ്ടി എൽസ്റ്റൻ മുന്നോട്ട് ഇറങ്ങി. കോവിഡ് രോഗികളുടെ പരിചരണത്തിന് , ആശുപത്രികളിൽ കൊണ്ടുപോകുന്നതിന് , മരുന്ന് വാങ്ങുന്നതിന് , മരണപ്പെട്ട രോഗികളുടെ സംസ്കാരത്തിന് അങ്ങനെ എല്ലാ പ്രവർത്തനങ്ങളിലും മുന്നില് നിന്ന ചെറുപ്പകാരന് .

Dyfi മാറാടി കോവിഡ് കൺട്രോൾ റൂമിലെ നിറസാന്നിധ്യമായിരുന്ന എൻസ്റ്റൻ എല്ലാ പ്രവർത്തകർക്കും അവേശമായിരുന്നു. എൻസറ്റന്റെ വാക്കുകളിൽപ്രകാശമായിരുന്നു ,എപ്പോളും ഈ നാടിന്റെ നന്മയെ കുറിച്ച് ചിന്തിച്ച് ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്ന് പ്രവർത്തിച്ച സഖാവ്. ഒടുവിൽ ആ സ്നേഹ വാക്കുകളും ആയ്യിരം ആയ്യിരം നൻമകളും ഓർത്തു വയ്ക്കാൻ നമുക്ക് നൽകി നമ്മെ വിട്ട് പിരിഞ്ഞ സഖാവ് എൻസറ്റൻ എബ്രഹാമിന് ഒരു നാടിന്റെയാകെ കണ്ണു നീരിൽ കുതിർന്ന ആദാരാഞ്ജലികൾ. ഇങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അതേസമയം ഡൽഹി ജിബി പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം ഇന്ത്യയിലെ ഒദ്യോഗിക ഭാഷകളിൽ ഒന്നും , ശ്രേഷ്ഠഭാഷാ പദവിയുള്ളതുമാണ്. ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന് ഇന്ത്യയിലെ ഒരു സർക്കാർ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങൾക്കു മേലുള്ള ഒരു കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മയെ പറ്റി ചോദിക്കുന്ന പിഞ്ചുമക്കളോട് ഉത്തരമില്ലാതെ വിതുമ്പി ജിജോഷ്.. വിങ്ങിപ്പൊട്ടി വീട്ടുകാർ
Next post കൊ വി ഡ് രോഗികൾക്ക് സഹായവുമായി മമ്മൂട്ടി; ചിത്രം പങ്കുവെച്ച് ഹൈബി ഈഡൻ