ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ, ഇത്രയും വേണമായിരുന്നോ? വിതുമ്പി കേരളക്കര

Read Time:9 Minute, 22 Second

ശൈലജ ടീച്ചറുടെ പ്രതികരണം ഇങ്ങനെ, ഇത്രയും വേണമായിരുന്നോ? വിതുമ്പി കേരളക്കര

രണ്ടാം പിണറായി മന്ത്രി സഭയിൽ സഭയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി കേരളത്തിന്റെ സ്വന്തം ടീച്ചർ ‘അമ്മ, ശൈലജ ടീച്ചർ. ഒന്നാം പിണറായി മന്ത്രി സഭയിൽ താൻ മാത്രമല്ല മികച്ച പ്രകടനം കാഴ്ചവച്ചത്. ബാക്കി എല്ലാ മന്ത്രിമാരും തന്നെ അവരവരുടെ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർ തന്നെയാണ്. കോ വിഡ് പ്രതിരോധ പ്രവർത്തനം താൻ ഒറ്റയ്ക്ക് നടത്തിയതാണ്, അത് സർക്കാരിന്റെ പൊതുവായ പ്രവർത്തനം മാത്രമാണ്. ഒരു ടീം വർക്ക് തന്നെയാണ്.

ഒരുപാടു ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമിച്ചു നടത്തിയ പ്രവർത്തനമാണ്. താൻ ആരോഗ്യ മന്ത്രി ആയതു കൊണ്ട് തന്റെ കടം നിർവഹിച്ചു. അതുപോലെ ചെയ്തിട്ടുണ്ട്. തനിക്കു പൂർണ സംതൃപ്തി ആണ്‌ ഉള്ളത്. പാർട്ടി ഒരു തവണ തന്നെ മന്ത്രിയാക്കി. അത് തന്നെ കൊണ്ട് കഴിയാവുന്ന വിധത്തിൽ ഭംഗിയായി തന്നെ ചെയ്തു. പുതിയ ആളുകൾ വരുമ്പോൾ അതിനേക്കാൾ നന്നായി തന്നെ ചെയ്യും എന്നുള്ള വിശ്വാസം ഉണ്ട്. പാർട്ടി പ്രവർത്തകർക്കടക്കം എല്ലാവര്ക്കും നിരാശ ഉണ്ടാകേണ്ട കാര്യമില്ല.

ഇത് പാർട്ടിക്ക് അകത്തു സർവ്വ സാധാരണമാണ്. തന്നെ മന്ത്രി ആക്കിയത് കൊണ്ടല്ലേ പ്രവർത്തിക്കുവാൻ സാധിച്ചത് എന്നും, പാർട്ടിക്ക് അകത്തു ഇനിയും കഴിവുള്ള ധാരാളം പേരില്ലേ എന്നും ശൈലജ പ്രതികരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ഒറ്റക്കല്ല പ്രതിരോധിച്ചത്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പും എല്ലാ മന്ത്രിമാരും ചേർന്നാണ്. അതിൽ ആരോഗ്യ പ്രശ്‍നം എന്നതിൽ തന്റെ പങ്കു താൻ വഹിച്ചു എന്നും കെ കെ ശൈലജ പറഞ്ഞു.

പുതിയ ആളുകൾക്ക് അവസരം ലഭിക്കുന്നത് നല്ല കാര്യാമാണ്. പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുമ്പോൾ അവർ വളരെ നല്ല രീതിയിൽ പ്രവർത്തിക്കും എന്നാണ് കരുതുന്നത്. ആളുകൾക്ക് തന്നോട് സ്നേഹം ഉണ്ടെന്നു അറിയുമ്പോൾ വളരെ സന്തോഷം തോന്നുന്നു. തന്നോട് മാത്രമല്ല ഇ മന്ത്രി സഭയിലെ മുഴുവൻ അംഗങ്ങളോടും സ്നേഹമുണ്ട് അതുകൊണ്ടാണ് വീണ്ടും ഇ സർക്കാർ അധികാരത്തിൽ വന്നതെന്നും അ സ്നേഹത്തിനു നന്ദി ഉണ്ടെന്നും ശൈലജ ടീച്ചർ പറയുന്നു .

അതേസമയം രണ്ടാം പിണറായി മന്ത്രി സഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ പുറത്താക്കിയതിൽ വലിയ പ്രതിഷേധമാണ് വിവിധ മേഖലകളിൽ നിന്നും ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നടി മാലാ പാർവതി തന്നെ രംഗത്തു വന്നു. ശൈലജ ടീച്ചർ ഇല്ലെങ്കിൽ.. അത് നെറികേടാണെന്ന് മാലാ പാർവതി തുറന്നു പറഞ്ഞു.

‘മന്ത്രിസഭയിൽ പുതിയ ആൾക്കാർ നല്ലതല്ല എന്നല്ല. കഴിവുള്ളവർ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചർ ജനങ്ങൾക്കിടയിൽ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവർക്ക് ചിലപ്പോൾ ബോദ്ധ്യപ്പെടില്ല.’ ‘ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നു.. ആരോഗ്യ പ്രതിസന്ധിയിൽ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാൻ ജനാധിപത്യത്തിൽ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.’–മാലാ പാർവതി വ്യക്തമാക്കി.

കേരളത്തിന്റെ സ്വന്തം ടീച്ചർ അമ്മയെ ഇവട്ടത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയ സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ് നിയമസഭാ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിൻറെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ശൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ അത് മുളയിലെ നുള്ളിയിരിക്കുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്നാണ് ലതികാ സുഭാഷ് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം: ഷൈലജ ടീച്ചർ മന്ത്രിസഭയിലില്ലെന്ന് ഇപ്പോൾ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം. മന്ത്രിസഭയിൽ സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എമ്മിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. പുതുമുഖങ്ങളെയും ചെറുപ്പക്കാരെയുമൊക്കെ മന്ത്രിമാരാക്കുന്നത് നല്ല കാര്യമാണ്.മൂന്ന് വനിതകൾ മന്ത്രിമാരാകുന്നു എന്ന സന്തോഷത്തെപ്പോലും നിഷ്പ്രഭമാക്കുന്ന നീക്കമാണ് ഷൈലജ ടീച്ചറെ ഒഴിവാക്കിയതിലൂടെയുണ്ടായത്.

1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് “കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചിടും” എന്ന മുദ്രാവാക്യം കൊണ്ട് ഒരു ജന സമൂഹത്തെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രതീക്ഷയുടെ കൊടുമുടിയിലെത്തിച്ചിട്ട്, ഇടതു മന്ത്രിസഭ വന്നപ്പോൾ ശ്രീമതി ഗൗരിയമ്മയല്ല, ശ്രി.ഇ.കെ നായനാർ മുഖ്യമന്ത്രിയായി. അന്ന് സമുദായമാണ് തടസ്സമായതെന്ന് വളരെ വ്യക്തമായി ഗൗരിയമ്മയുൾപ്പെടെ പറഞ്ഞതാണ്.

സമുദായമൊന്നുമല്ല, പ്രശ്നം സ്ത്രീയായതു തന്നെയാണെന്ന് അന്നും ഇന്നും വ്യക്തമാണ്. ആരോഗ്യമന്ത്രി എന്ന നിലയിലുള്ള ഷൈലജ ടീച്ചറിന്റെ പ്രകടനം ശ്രദ്ധേയവും മികച്ചതുമായിരുന്നു. മറ്റ് പല മന്ത്രിമാരിൽ നിന്നും വിഭിന്നമായി കഴിഞ്ഞ അഞ്ച് വർഷവും യാതൊരു വിധ ആക്ഷേപങ്ങളും കേൾപ്പിക്കാതെയാണ് ടീച്ചർ ആരോഗ്യവകുപ്പിനെ നയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എല്ലാ മേഖലയിലുള്ളവരെയും ആരോഗ്യ പ്രവർത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുപോകന്നതിൽ ടീച്ചർ വിജയം വരിച്ചിരുന്നു.

ഇക്കുറി കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ നിയമസഭാ സ്ഥാനാര്ത്ഥി എന്ന ഖ്യാതിയും അവർ സ്വന്തമാക്കി. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന സ്ഥാനത്തേയ്ക്ക് ഷൈലജ ടീച്ചറെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ആഗ്രഹിച്ചിരുന്നതുമാണ്. എന്നാൽ ഈ കോ വിഡ് കാലത്ത് കൈകാര്യം ചെയ്തിരുന്ന ആരോഗ്യ വകുപ്പ് പൂർവാധികം ഭംഗിയായി കൊണ്ടു പോകുന്നത് ഒഴിവാക്കുക വഴി , കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്ന ഒരു പാട് പേരുടെ സ്വപ്നം മുളയിലേ നുള്ളിക്കളയാൻ ഇതിലൂടെ സി.പി.എമ്മിനു കഴിഞ്ഞു.

പത്ത് വനിതകളെ ഇക്കുറി സഭയിലെത്തിച്ച ഇടതു മുന്നണിയെ മനസ്സുകൊണ്ട് ഞാനും അഭിനന്ദിച്ചിരുന്നു. ഏറിയും കുറഞ്ഞുമൊക്കെ ഇരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ രാഷ്ട്രീയ നേതാക്കളായ പുരുഷന്മാരിൽ ഏറിയ പങ്കും മോശമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാറിടത്തെ പറ്റിയുള്ള അശ്ളീല കമന്റിന് ചുട്ട മറുപടി !! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളിൽ മാത്രം!.
Next post ഇരട്ടകൾക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട് മുഴുവൻ, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ