മണി ചേട്ടന്റെ വീട്ടുകാരുടെ ഇപ്പോളത്തെ അവസ്ഥ, ആരോടും പരാതി പറയാതെ കലാഭൻ മണിയുടെ കുടുംബം

Read Time:6 Minute, 7 Second

മണി ചേട്ടന്റെ വീട്ടുകാരുടെ ഇപ്പോളത്തെ അവസ്ഥ, ആരോടും പരാതി പറയാതെ കലാഭവൻ മണിയുടെ കുടുംബം

മലയാളികൾ ഉള്ളടത്തോളം കാലം എന്നും നാവിൽ തുമ്പത്തു ഓടുന്ന വ്യക്തി തന്നെ ആയിരിക്കും കലാഭവൻ മണി. ഇന്നും എ പേര് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ തന്നെയാണ്. മണിച്ചേട്ടൻ പാടിയ മിനിങ്ങും മിന്നാ മിനുങ്ങേ എന്ന പാട്ടു കേൾക്കുമ്പോളും അതേ വിങ്ങൽ തന്നെയാണ് ഓരോ മലയാളികളുടെയും മനസ്സിൽ.

2016 മാർച്ച് ആറാം തിയ്യതി, അ ദിവസം ഒരു മലയാളിയും ഓർക്കുവാൻ ആഗ്രഹിക്കാത്ത ദിവസം തന്നെയാണ്. ലോകത്തിനോട് മണി വിട പറഞ്ഞിട്ട് അഞ്ചു വര്ഷകാലത്തേക്കാൾ അധികമായെങ്കിലും, ഇന്നും കലാഭവൻ മണിയുടെ വിയോഗം പലർക്കും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. എല്ലാ കാരുണ്യ പ്രവത്തനങ്ങളിലും ഇടപ്പെട്ടു, തനിക്കു ചെലവാക്കാൻ പൈസ ഇല്ലെങ്കിലും ഉള്ള പൈസ ഏറ്റവും അർഹരായവർക്ക്‌ നൽകി പോരുന്ന പ്രകൃതം തന്നെ ആയിരുന്നു മണിച്ചേട്ടന്റേത്. മണിച്ചേട്ടന്റെ ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചും എല്ലാവർക്കും തന്നെ അറിയാം.

അതുകൊണ്ടു തന്നെയാണ് പ്രേക്ഷകർക്കും, ജനങ്ങൾക്കും, നാട്ടുകാർക്കും തങ്ങളുടെ മണിച്ചേട്ടൻ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്. പ്രായഭേദമന്യേ എല്ലാവരും മണിച്ചേട്ടനെ നെഞ്ചിൽ ഏറ്റി. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടൻ തന്നെ ആയിരുന്നു കലാഭവൻ മണി. ഒരു പക്ഷെ ആർക്കും സംശയം തോന്നി പോകാം ഒരു സൂപ്പർ താരത്തിന് ഇത്ര അധികം ആരാധകർ ഉണ്ടാകുമോ എന്ന്.

എന്നാൽ സ്ഥിതി അങ്ങനെ അല്ല. കലാഭവൻ മണിയുടെ വിയോഗത്തെ തുടർന്ന് കലാഭവൻ മണിയുടെ കുടുംബത്തിന്റെ അവസ്‌ഥ പരിതാപകരം ആണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇങ്ങനെ ഒരു നടന്റെ കുടുംബത്തിന് ഇത്തരം ഒരു അവസ്ഥ ഉണ്ടായെങ്കിൽ അത് ഞെട്ടിപ്പിക്കുന്നത് തന്നെയാണ്. കാരണം മലയാളികളുടെ പ്രിയങ്കരനാണ് കലാഭവൻ മണി.

എന്നാൽ ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന് തുറന്നു പറയുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്‌ണൻ ആണ് ഇ തുറന്നു പറച്ചിൽ നടത്തിയതെന്നാണ് വാർത്തയിൽ പറയുന്നത് എന്ന് റിപ്പോർട്ടുകൾ. കലാകാരനായ രാമകൃഷ്ണൻ തന്റെ പ്രിയ സഹോദരൻ പോയതിനു ശേഷം കടുത്ത പ്രതിസന്ധി കൂടിയാണ് തങ്ങളുടെ കുടുംബം കടന്നു പോകുന്നതെന്ന് പറയുന്നു.

രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ എന്നും പറയുന്നു; ഒരു കാലത്തു സഹായം ചോദിച്ചു നിരവധി പേരാണ് വന്നു കൊണ്ടിരുന്നത്. അവരെ ആരെയും വെറും കൈയ്യോടെ മടക്കി അയച്ചിരുമില്ല. എല്ലാവരെയും സഹായിക്കുവാനുള്ള സ്വത്തും മനസ്സും എന്റെ ചേട്ടന് അന്നേ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിൽ ഇപ്പോഴും ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം പോയതിനു ശേഷം ആരും തന്നെ ഇ വീട്ടിലേക്കു തിരിഞ്ഞു പോലും നോക്കുന്നില്ല.

ഇപ്പോൾ ഇ വീടിന്റെ അവസ്‌ഥ എങ്ങനെ ആണെന്നും പോലും ആരും തിരിഞ്ഞു പോലും നോക്കാറില്ല. ഞങ്ങൾക്ക് കഷ്ടപ്പാട് ഒന്നും പുതിയ കാര്യമല്ല. എങ്കിലും പൈസ ഉണ്ടായിരുന്ന കാലത്തു കൂടെ നിന്നിരുന്ന പലരും ഇപ്പോൾ ഇ വഴിക്കു പോലും കടന്നു പോകാറില്ല. പലർക്കും വേണ്ടിരുന്നത് ചേട്ടന്റെ പണത്തിന്റെ പങ്കായിരുന്നു. അത് നിന്നപ്പോൾ പലരും അപരിചിതത്വം കാണിക്കുക ആണെന്ന് സഹോദരൻ രാമകൃഷ്ണൻ പറയുന്നു .

ഇങ്ങനെ ആണെന്ന് പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഇതിൽ എത്രമാത്രം സത്യം ഉണ്ടെന്ന കാര്യം വ്യക്തമല്ല. കാരണം അത് വിശ്വസിക്കുവാൻ വളരെ പാടാണ്. മലയാളത്തിന്റെ കറുത്ത മുത്തിനെ മലയാളികൾ നെഞ്ചിൽ എത്തിയത് അങ്ങനെ തന്നെ ആണ്. അ കുടുംബത്തിനെ ആരും അങ്ങനെ വിട്ടു കൊടുക്കുകില്ല. മറ്റു വാർത്തകൾ വരുമ്പോൾ ഇ വാർത്ത മുങ്ങി പോകുന്നതും, കലാഭവൻ മണിയുടെ കുടുംബത്തിന്റെ കാര്യങ്ങൾ മുങ്ങി പോകുന്നതും സാധാരണമാണ്.

സഹോദരൻ രാമകൃഷ്ണനെ നമ്മുക്ക് എല്ലാവർക്കും അറിയാം, എന്തും തുറന്നു പറയുന്ന പ്രകൃതകാരനാണ് എന്ന്. ഏട്ടന്റെ മരണത്തിൽ ഏറെ ദു രൂഹത ഉണ്ടെന്ന കാര്യം രാമകൃഷ്ണൻ താനെ ആണ് ആദ്യം പറഞ്ഞത്. അത് കൊണ്ട് തന്നെ രാമകൃഷ്ണൻ ഇങ്ങനെ ഒരു തുറന്നു പറച്ചിൽ നടത്തും എന്ന് നമ്മുക്ക് വേണമെങ്കിൽ വിശ്വസിക്കാം. പക്ഷെ കലാഭവൻ മണി ചേട്ടന്റെ കുടുംബത്തിന് ഇത്തരം ഒരു പരിതാപകരമായ അവസ്ഥ ഉണ്ടാകരുതേ എന്നാണ് ഓരോ മലയാളികളുടെയും പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രിയ നടൻ ഗിന്നസ് പക്രു
Next post ഇതാ ഒരു സന്തോഷ വാർത്ത, ദുരിതകാലം പിന്നിട്ട് കൈലാസ് വീട്ടിലെത്തി; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സുഹൃത്തുക്കൾ