മണിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ ആരുമില്ലന്നു, സഹോദരൻ പറയുന്നു

Read Time:5 Minute, 50 Second

മണിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോൾ ആരുമില്ലന്നു, സഹോദരൻ പറയുന്നു

ഞാനൊരു നർത്തകനായിട്ടാണ് അറിയപ്പെടുന്നത്. മണിയുടെ അനുജൻ എന്ന മേല്വിലാസമുണ്ട്, എനിക്ക് അതൊരു ഭാഗ്യമാണ്. ഇത് പറയുന്നതിനോടൊപ്പം ചേട്ടനുമായി തന്റെ കഴിഞ്ഞുപോയ ചില കണ്ണീരോർമ്മകൾ അദ്ദേഹം ഓർത്തെടുക്കുന്നു. രാമകൃഷ്ണൻ കോളജിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് മണിക്ക് മിമിക്രിയും സിനിമയും വരുമാനവുമൊക്കെയായത്. അതുവരെ മണിയെപ്പോലെ പല ജോലിയും ചെയ്താണ് രാമകൃഷ്ണനും പഠിച്ചത്.

അതിരാവിലെ ചാലക്കുടി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ കഴുകാൻ പോയി കിട്ടുന്ന രണ്ടു രൂപ കൂലി അന്നൊരു അനുഗ്രഹമായിരുന്നു. പത്ത് ഓട്ടോറിക്ഷ കഴുകിയ ശേഷമാണ് സ്കൂളിൽ പോകുന്നത്. വൈകുന്നേരം ഒരു ചിട്ടിക്കമ്പനിക്കു വേണ്ടി പൈസ പിരിവ്. അവധിദിവസങ്ങളിൽ കൂലിപ്പണി. ഈ കഷ്ടപ്പാടിനിടയിലും വലിയ കലാകാരന്മാരായി പേരെടുക്കണം എന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അതിനു വേണ്ടി എന്തു ത്യാഗത്തിനും തയാറായിരുന്നു. ജാതിവിവേചനവും അയിത്തവും കുട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട് കടുത്ത ദാരിദ്ര്യം മാത്രമല്ലായിരുന്നു തങ്ങൾ നേരിട്ടിരുന്നതെന്നും അദ്ദേഹം പറയുന്നു.


മണി ചേട്ടന്റെ ഓർമ്മകൾക്കു മുമ്പിൽ വിതുമ്പുകയാണ് രാമകൃഷ്ണൻ. കല്യാണ വീടുകളിലൊക്കെ എച്ചിലു പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. ഭക്ഷണം കഴിച്ചതിനുശേഷം ആൾക്കാർ കൊണ്ടിടുന്ന ഇലയിൽ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടിൽ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിക്കുന്നത്. അയൽപക്കത്തെ സമ്പന്നവീടുകളിൽ നിന്ന് വിശഷ ദിവസങ്ങളിൽ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടു വയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടു പോരും.

മുറ്റത്തേക്കു പോലും ഞങ്ങൾക്ക് പ്രവേശനമില്ല. ഇത്തരം സംഭവങ്ങൾക്കുള്ളിൽ നിന്നു പോലും തളരാതെ ശക്തമായി ഉയരാൻ പ്രചോദിപ്പിച്ചത് ചേട്ടൻ തന്നെയാണ്. കുടുംബത്തിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഡോക്ടറാകണമെന്നു മോഹിച്ചു. പക്ഷേ, മനസ്സ് നൃത്തത്തിലായിരുന്നു. തൃപ്പൂണിത്തുറ ആർ എൽവി കോളജിൽ മോഹിനിയാട്ടം ഡിപ്ലോമയ്ക്കു ചേർന്നു. ആറുവർഷം അവിടെ. മോഹിനിയാട്ടത്തിൽ പോസ്റ്റ് ഡിപ്ലോമ നേടി. പിന്നീട് ഒന്നാം റാങ്കോടെ എംഎ ബിരുദം. 2018 ൽ ഡോക്ടറേറ്റ്. മോഹിനിയാട്ടത്തിലെ ആൺ സ്വാധീനത്തിലായിരുന്നു രാമകൃഷ്ണൻ ഗവേഷണ വിഷയം. തന്റെ എല്ലാ സർട്ടിഫിക്കറ്റുകളും ചേട്ടനെയാണ് ആദ്യം കാണിച്ചിരുന്നത്.

ഇന്ത്യൻ ചലച്ചിത്ര നടനും ഗായകനുമായിരുന്നു കുന്നിശ്ശേരി വീട്ടിൽ രാമൻ മണി (1 ജനുവരി 1971 – 6 മാർച്ച് 2016). കലാഭവൻ കോമഡി ട്രൂപ്പിലൂടെ കലാകവൻ മണി ഒരു മിമിക്രി ആർട്ടിസ്റ്റായി career ദ്യോഗിക ജീവിതം ആരംഭിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ചിത്രങ്ങളടക്കം 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങൾക്കും വില്ലൻ വേഷങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു.1971 ലെ പുതുവത്സര ദിനത്തിൽ തൃശ്ശൂർ ജില്ലയിലെ ചാലകുടിയിൽ ചെന്നത്തുനാട്‌ വീട്ടിൽ രാമൻ, അമ്മിണി എന്നിവരുടെ മകനാണ് മധ്യവർഗ സമൂഹത്തിൽ കലാഭവൻ മണി ജനിച്ചത്.

അദ്ദേഹത്തിന് ഒരു മൂത്ത സഹോദരൻ ഉണ്ടായിരുന്നു, വേലായുധൻ (മരിച്ചു), ഇളയ സഹോദരൻ, ആർ‌എൽ‌വി രാമകൃഷ്ണൻ ( നർത്തകി) തങ്കമണി, ലീല, സാന്ത, അമ്മിനി ജൂനിയർ എന്നീ നാല് സഹോദരിമാർ നാലാം ക്ലാസ് വരെ ചാലകുടിയിലെ ജി‌എൽ‌പി‌എസ് ഈസ്റ്റ് സ്കൂളിലും പത്താം ക്ലാസ് വരെ ചാലക്കുടിയിലെ ഗവൺമെന്റ് ബോയ്സ് സ്കൂളിലും പഠിച്ചു.1999 സെപ്റ്റംബർ 22 ന് മണി നിമ്മിയെ വിവാഹം കഴിച്ചു, ഒരു മകളുണ്ട്. ഒരുകാലത്ത് ചാലക്കുടിയിൽ നിന്നുള്ള ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരൻ ആർ. എൽ. വി. രാമകൃഷ്ണൻ ബാംബൂ ബോയ്സിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു, കൊച്ചി ഹനീഫ, സഹോദരൻ ഹരിശ്രീ അശോകൻ, സലിം കുമാർ എന്നിവർ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കലാഭവൻ മണി ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്
Next post ടീമേ!! മ്മ്‌ടെ പുതിയ ഫോട്ടോഷൂട്ട് കഴിഞ്ഞുട്ടോ…സംഭവം വേറെ ലെവൽ ! വൈറൽ ഫോട്ടോഷൂട്ടുമായി നടൻ ബിനീഷ് ബാസ്റ്റിൻ !