കളമശ്ശേരി അപ്പോളോ കവലയിൽ പട്ടാപ്പകൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന വീഡിയോ ചർച്ചയാകുന്നു.

Read Time:5 Minute, 27 Second

കളമശ്ശേരി അപ്പോളോ കവലയിൽ പട്ടാപ്പകൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന വീഡിയോ ചർച്ചയാകുന്നു.

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും കളമശ്ശേരി അപ്പോളോ കവലയിൽ പട്ടാപ്പകൽ നടുറോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം ഏതാണ്ട് ഉച്ചയോട് കൂടിയാണ് കളമശ്ശേരി അപ്പോളോ കവലയുടെ സമീപം പാതയോരത്ത്‌ ഒരു ലോറിയിൽ നിന്നും കക്കൂസ് മാലിന്യം തള്ളുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടത്. ആളുകൾ സ്ഥലത്തെത്തിയതോടെ ലോറി ഡ്രൈവറും, സഹായിയും വണ്ടിയുമായി ര ക്ഷപ്പെടുകയായിരുന്നു.

Also read : വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ

സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാനുള്ള ലോറി ഡ്രൈവറുടെയും, സഹായിയുടെയും വ്യഗ്രതക്കിടെ ലോറിയിൽ നിന്നും മാലിന്യം പുറത്തേക്കൊഴുക്കുന്ന പൈപ്പിന്റെ ടാപ്പ് ഇവർ അടക്കാൻ മറന്നതോടെ നഗരത്തിലെ റോഡിൽ ഉടനീളം മാലിന്യം ലോറിയിൽ നിന്നും ഒഴുകി വീണു. കാർ യാത്രക്കാരനായ ഒരു വ്യക്തി ഇതിന്റെ വീഡിയോ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് സംഭവം ജനശ്രദ്ധയിൽ പെടുന്നത്.

പട്ടാപ്പകൽ നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ ജനരോ ഷമുയർന്നതോടെ വണ്ടി പോ ലീ സ് ക സ്റ്റഡി യിലെടുക്കുകയും, കേ സെ ടുക്കുകയും ചെയ്തതായാണ് വിവരം. KL-58 E – 4255 നമ്പർ ലോറിയാണ് പോ ലീ സിന്റെ ക സ്റ്റഡി യിലായത്. ലോക്ക്ഡൗണിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് കുറവായതോടെ നഗരത്തിലെ പലയിടത്തും മാലിന്യങ്ങൾ തള്ളുന്നത് പതിവായിട്ടുണ്ട്.

Also read : പുതിയ ലക്ഷണങ്ങൾ , ഉണ്ടെങ്കിൽ ഉടൻ തന്നെ അടുത്ത ആശുപത്രിയിൽ പോകുക

കളമശ്ശേരിയിലെ തന്നെ ചില ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യമാണ് ലോറിയിലാക്കി ഒഴിഞ്ഞ സ്ഥലത്തു തള്ളുന്നത് എന്നാണ് സൂചന. പല തവണ കേ സെടുത്തിട്ടും ഇത്തരം സംഭവങ്ങൾക്ക് കുറവുണ്ടാകുന്നില്ല എന്നാണ് പോ ലീസ് പറയുന്നത്. ഇത്തരത്തിൽ നഗരത്തിൽ മാലിന്യം തള്ളിയ ചിലരെ നാട്ടുകാർ കയ്യോടെ പിടിച്ചു മാലിന്യം തിരികെ വാരിയെടുപ്പിച്ച ഒരു വീഡിയോയും ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിന്റെ വീഡിയോ കാണാം.

അതേസമയം സംസ്ഥാനത്ത് മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോ വിഡ് 19 വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും ഇതുവരെ നൽകിയിട്ടുണ്ട്.

Also read : കോ വി ഡിൽ ബന്ധങ്ങൾ മറക്കുന്നവർ കാണണം ഈ മരുമകൾ അമ്മായിയച്ഛനോട് ചെയ്തത്; ബിഗ്‌സല്യൂട്ട് സഹോദരീ..

ഏറ്റവുമധികം വാക്സിൻ നൽകിയത് തിരുവനന്തപുരം ജില്ലയിലാണ്. 10,08,936 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേർക്ക് രണ്ടാം ഡോസ് വാക്സിനും ഉൾപ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയിൽ നൽകിയത്. കോ വിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാക്സിനേഷൻ ടീമിന്റെ അവലോകന യോഗം നടത്തി. വാക്സിൻ ലഭ്യമാക്കുന്ന മുറയ്ക്ക് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ മന്ത്രി പ്രത്യേക നിർദേശം നൽകി.

Also Read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹം കഴിഞ്ഞ് 41ാം നാൾ, കൺ മുന്നിൽ മ രിച്ച ഭർത്താവ്; അവസാന നിമിഷങ്ങൾ കണ്ണീരോടെ പറഞ്ഞ് ഭാര്യ ലിന്റ
Next post കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?