
കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാകുന്നു.
കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകനാകുന്നു.
റൈസ് ഈസ്റ്റ് ക്രീയേഷൻസിന്റെ ബാനറിൽ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്റ്റ് അനൗൺസ് ചെയ്തു. ട്വിറ്റർ സ്പെയ്‌സസ് വഴിയാണ് സിനിമയുടെ പ്രഖ്യാപനം അണിയറ പ്രവർത്തകർ നടത്തിയത്. ആദ്യമായാണ് ട്വിറ്റർ സ്പെയ്‌സസിന്റെ സാധ്യത ഉപയോഗിച്ച് ഒരു സിനിമയുടെ അനൗൺസ്‌മെൻറ് നടക്കുന്നത്. കാളിദാസ് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പുതിയ തമിഴ് പ്രൊജക്റ്റിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത് റൈസ് ഈസ്റ്റ് ക്രീയേഷൻസാണ്.
കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ പ്രൊജക്റ്റായിരിക്കും കാളിദാസ് ജയറാം പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രം. മീൻ കുഴമ്പും മൺ പാനയും, ഒരു പക്കാ കഥ, പാവ കഥകൾ, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങൾക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്.
തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ ഒരുപിടി ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവർത്തിച്ച റീചാർഡ് എം നാഥനാണ് ഈ പ്രൊജക്റ്റിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലെ നായിക വേഷം കൈകാര്യം ചെയ്ത താന്യ രവിചന്ദ്രൻ ആണ് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ പ്രൊജക്റ്റിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ പേര് ഇതുവരെയും തീരുമാനിച്ചിട്ടില്ല.
ട്വിറ്റർ സ്പെയ്‌സിന്റെ അനന്ത സാധ്യത ഉപയോഗിച്ച് നടന്ന ഈ സിനിമയുടെ അനൗൺസ്‌മെൻറ് വഴി പുറത്തു വിട്ടിരിക്കുന്ന പോസ്റ്ററിൽ സംവിധായകയെയും ഛായഗ്രഹകനെയും കൂടാതെ നായകന്റെയും നായികയുടെയും വിവരങ്ങൾ മാത്രമേയുള്ളു. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും ഈ അനൗൺസ്‌മെൻറ് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.
പാവ കഥൈകൾ എന്ന ആന്തോളജി ചിത്രത്തിൽ സുധ കൊങ്കര സംവിധാനം ചെയ്‌ത തങ്കം എന്ന ഹൃസ്വ ചിത്രത്തിൽ സത്താർ എന്ന കഥാപാത്രം കാളിദാസിന് വലിയൊരു കരിയർ ബ്രേക്ക് ആയിരുന്നു നൽകിയത്. ഈ ഒരു കഥാപാത്രം തമിഴ് നാട്ടിൽ കാളിദാസിനു മികച്ച പ്രേക്ഷക പിന്തുണയാണ് നേടി കൊടുത്തത്. അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ, ദീപ്തി വിധു പ്രതാപ്, ദിവ്യ ഗോപിനാഥ്, റിമ കല്ലിങ്കൽ തുടങ്ങിയവർ സോഷ്യൽ മീഡിയ വഴി പോസ്റ്റർ ഷെയർ ചെയ്തിരുന്നു.
റൈസ് ഈസ്റ്റ് ക്രിയേഷൻസിൻറെ ബാനറിൽ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാം നായകനാകുന്നു. താന്യ രവിചന്ദ്രൻ ആണ് നായിക. ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ ശ്രദ്ധേയയായ കൃതികയുടെ മൂന്നാമത്തെ സിനിമയാണിത്.
മീൻ കുഴമ്പും മൺപാനയും, ഒരു പക്കാ കഥ, പാവ കഥകൾ, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങൾക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവർത്തിച്ച റീചാർഡ് എം. നാഥനാണ് ഈ സിനിമയുടെ ഛായാഗ്രഹണം. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലുടെ ശ്രദ്ധേയയാണ്താന്യ രവിചന്ദ്രൻ.