രണ്ടാമതും അച്ഛനായി കാവ്യയുടെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്ര, തന്റെ സന്തോഷം പങ്കുവെച്ച് താരം

Read Time:4 Minute, 53 Second

നടൻ നിഷാൽ ചന്ദ്രക്ക് കുഞ്ഞു ജനിച്ചു, തന്റെ സന്തോഷം പങ്കുവെച്ച് താരം

നടനും കാവ്യാ മാധവന്റെ ആദ്യ ഭർത്താവായ നിഷാൽ ചന്ദ്ര എന്ന നിശ്ചൽ ചന്ദ്ര വീണ്ടും അച്ഛനായി. മകൾ ജനിച്ച സന്തോഷം അദ്ദേഹം തന്നെയാണ് പങ്കു വെച്ചത്. വിശാൽ രമ്യ എസ് നാഥ്‌ ദമ്പതികളുടെ മൂത്തമകൻ ദേവ് ആണ്. ദേവിന് കുഞ്ഞനുജത്തി പിറന്നതിന്റെ സന്തോഷം വിശാൽ ഫേസ്ബുക്കിലൂടെ പങ്കു വെച്ചു.

ബാല താരമായി തന്നെ അഭിനയ രംഗത്തേക്ക് കടന്നു വരികയും തന്റെ മികച്ച പ്രകടനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറുകയും ചെയ്ത താരമാണ് നിഷാൽ ചന്ദ്ര എന്ന നിശ്ചൽ ചന്ദ്ര. ടിവി സീരീസിലെ മികച്ച പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള കേരളാ സ്റ്റേറ്റ് അവാർഡും നിഷാൽ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ കൂടി വേഷമിട്ട നിഷാൽ പിന്നീട് അഭിനയത്തിൽ നിന്നും നീണ്ട ഇടവേള എടുക്കുകയായിരുന്നു.


ഒരു ചെറിയ ഇടവേളക്കു ശേഷം 1998 ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം ഇളവങ്കോട് ദേശത്തിൽ ഒരു നടനായി നിഷാൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ ബോക്സ്ഓഫീസിൽ പരാജയമായ ചിത്രത്തിലെ വേഷം അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് നിഷാൽ വീണ്ടും ഇടവേളയെടുത്തു അമേരിക്കയിലേക്ക് പോയ നിഷാൽ അവിടെ സ്വന്തമായി ഒരു കമ്പനി സ്റ്റാർട്ട് ചെയ്തു അവിടെ സെറ്റിൽ ആകുകയായിരുന്നു. എന്നാൽ അഭിനയമെന്ന മോഹം അദ്ദേഹത്തെ വീണ്ടും നാട്ടിലെത്തിച്ചു. 2004ൽ പുറത്തിറങ്ങിയ ഫോർ ഡി പീപ്പിൾ എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം അഭിനയിച്ചു.


എന്നാൽ ഒരു സിനിമാ താരം എന്നതിലുപരി അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കാവ്യാ മാധവന്റെ മുൻഭർത്താവ് എന്ന നിലയിലാണ്. 2009ൽ വിവാഹിതരായ നിശാലും കാവ്യയും പക്ഷേ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മൂലം തൊട്ടടുത്ത വർഷം തന്നെ വിവാഹ ബന്ധം വേർപെടുത്തുകയായിരുന്നു. അതിനു ശേഷം അദ്ദേഹം 2011ൽ ചെങ്ങന്നൂർ സ്വദേശി ആയ രമ്യ എസ് നാഥിനെ വിവാഹം കഴിച്ചു. ദേവ് എന്ന ഒരു മകനും ഉണ്ട് ഇവർക്ക്.

ഇപ്പോളിതാ തങ്ങളുടെ കുടുംബത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് നിഷാൽ ചന്ദ്ര. തങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞു വാവ എത്തിയ വിവരമാണ് നിഷാൽ തന്റെ ഫേസ്ബുക്ക് അകൗണ്ട് വഴി പങ്കു വെച്ചിരിക്കുന്നത്. ഒരു അമ്മയും കുഞ്ഞും കൈകൾ പിടിച്ചിരിക്കുന്ന ഒരു ചെറിയ വീഡിയോ പങ്കുവെച്ചാണ് നിഷാൽ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല നിഷാൽ ചന്ദ്ര. എന്നിരുന്നാലും തന്റെ പ്രധാന വിശേഷങ്ങൾ ഒക്കെ തന്നെ നിഷാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ് നിഷാൽ ചന്ദ്ര ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അഥിതി കൂടി കടന്നു വന്നിരിക്കുന്നു, ഞങ്ങളുടെ മകൻ ദേവിന് ഒരു കുഞ്ഞനുജത്തി പിറന്നിരിക്കുന്നു ആ വിവരം ഞങ്ങൾ സന്തോഷപൂർവം നിങ്ങളെ അറിയിക്കുന്നു , നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ പൊന്നോമനയെ കൂടി ഉൾപ്പെടുത്തണെ എന്നും ആയിരുന്നു നിഷാൽ ചന്ദ്രയുടെ ഫേസ്ബുക് പോസ്റ്റ്. അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിച്ചു നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി വന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post തേന്മാവിൻ കൊമ്പത്തിലൂടെ അഭിനയ മേഖലയിലേക്ക്; ഇരുപത് വർഷമായി അഭിനയമേഖലയിൽ സജീവയായ പ്രിയങ്കയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ
Next post ഭർത്താവുമായുള്ള ബന്ധം അത്ര സുഖത്തിലല്ല അതുകൊണ്ടാണ് ഈ പണിക്ക് പോയത് ; തുറന്ന് പറഞ്ഞ് ഷീലു എബ്രഹാം