ഇത്രയും മനോഹര സമ്മാനം എനിക്ക് സമ്മാനിച്ചതിൽ പൂർണിമക്ക് നന്ദി, കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

Read Time:5 Minute, 1 Second

ഇത്രയും മനോഹര സമ്മാനം എനിക്ക് സമ്മാനിച്ചതിൽ പൂർണിമക്ക് നന്ദി, കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തുകയും പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒക്കെ മിന്നും താരമായി മാറിയ നടിയാണ് കീർത്തി സുരേഷ്. പൈലെറ്റ്സ് എന്ന മലയാള ചിത്രത്തിലൂടെ ബാല താരമായി ആയിരുന്നു കീർത്തി സുരേഷ് സിനിമാ ലോകത്തേക്ക് തുടക്കം കുറിക്കുന്നത്. അതിനു ശേഷം മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആദ്യ ചിത്രം ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും കീർത്തി സുരേഷ് എന്ന പുതുമുഖ താരം ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിലും, തമിഴിലും, തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച്, ഒരുപാട് ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. നിർമ്മാതാവും നടനുമായ സുരേക്ഷിന്റെയും പഴയകാല നടി മേനകയുടേയും മകളായ കീർത്തി ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്തത്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം കുറിപ്പും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

ഗീതാഞ്ജലിക്ക് ശേഷം ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം റിങ് മാസ്റ്ററിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി കീർത്തി സുരേഷ് മാറുകയായിരുന്നു. കീർത്തി സുരേഷ് എന്ന നടിയുടെ കരിയറിലെ വഴിത്തിരിവായത് ആ ചിത്രമായിരുന്നു. അതോടെ അന്യ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ കീർത്തി സുരേഷിനെ തേടിയെത്തി. മലയാളം വിട്ട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ താരം അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ മുൻ നിര നായികമാരുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടു.

ഗുരുവായൂർ ക്ഷേത്രത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ കുറിപ്പും കീർത്തി ധരിച്ചിരിക്കുന്ന വേഷവുമാണ് സോഷ്യൽ മീഡിയ ചർച്ച. സെറ്റിന്റെ ഹാഫ് സാരിയിൽ അതീവ സുന്ദരിയായി കീർത്തി. മനേഹരമായ ഡ്രസ് ഡിസൈൻ ചെയ്തിരിക്കുന്നത് നടിയായ പൂർണിമ ഇന്ദ്രജിത്താണ്. തനിക്ക് ഈ മനോഹര സാരി സമ്മാനിച്ചതിൽ പൂർണിമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്ന്ത്. കീർത്തി അതീവ സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

തെന്നിന്ത്യൻ സിനിമാലോകത്ത് മുൻനിരയിലാണ് കീർത്തിയുടെ സ്ഥാനം. സോഷ്യൽ മീഡിയായിൽ സജീവ സാന്നിധ്യമാണ് താരം. മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയാണ് കീർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ സിനിമയിൽ കീർത്തി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്കിൽ ‘ഗുഡ് ലക്ക് സഖി’യാണ് കീർത്തിയുടേതായി പുറത്തിറങ്ങിനിരിക്കുന്ന സിനിമ. മഹേഷ് ബാബു നായകനാവുന്ന ‘സർക്കാരു വാരി പാട’ എന്ന ചിത്രത്തിലാണ് കീർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

രജനീകാന്തിന്റെ പുതിയ സിനിമ ‘അണ്ണാത്തെ’യിലും കീർത്തി അഭിനയിക്കുന്നുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകനായ സെൽവരാഘവൻ ആദ്യമായി നടനാവുന്ന ‘സാനി കായിതം’ എന്ന സിനിമയിലും കീർത്തിയുണ്ട്. അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങിൽ തിളങ്ങി നടൻ ദിലീപും കാവ്യ മാധവനും
Next post നാലു വർഷത്തെ നീണ്ടകാല പ്രണയം സഫലമായി ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടി ദുർഗ്ഗ കൃഷ്ണയ്ക്ക് മാംഗല്യം