ഇ വട്ടം ഇലക്ഷനിൽ മത്സരിക്കാനിറങ്ങി എട്ടു നിലയിൽ പൊട്ടിയ പ്രശസ്ത നടന്മാരെ കുറിച്ചറിയേണ്ടേ…. എന്തൊക്കെയായിരുന്നു ഹോ..!

Read Time:4 Minute, 18 Second

ഇ വട്ടം ഇലക്ഷനിൽ മത്സരിക്കാനിറങ്ങി എട്ടു നിലയിൽ പൊട്ടിയ പ്രശസ്ത നടന്മാരെ കുറിച്ചറിയേണ്ടേ…. എന്തൊക്കെയായിരുന്നു ഹോ..!

കേരളത്തിലെ ഇ വറ്റാതെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ തുടർ ഭരണം ഉറപ്പാക്കി മുന്നേറിയപ്പോൾ, ഏറെ ശ്രദ്ധ നേടുന്നത്ത് ചില സെലിബ്രിറ്റി തോൽവികൾ ആണ്. ഇടതുപക്ഷത്തെ സെബ്രിറ്റി മത്സാർത്ഥികൾ ആയിരുന്ന സിനിമ നടനും എം ൽ എ യും ആയ മുകേഷും ഗണേഷ് കുമാറും വീണ്ടും ജയിച്ചു കയറിയപ്പോൾ, ഇവരുടെ ജയം പോലെ തന്നെ ജന ശ്രദ്ധ നേടുകയാണ് ചില പ്രശസ്തരുടെ വമ്പൻ തോൽവികളും.

തൃശ്ശൂരിൽ ഇത് രണ്ടാം ഊഴമായിരുന്നു മലയ സിനിമയുടെ സൂപ്പർ തരാം സുരേഷ് ഗോപിക്ക്. ആദ്യം ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്കു വേണ്ടി താരം താരപ്രഭയോടെ ആണ് മത്സരിക്കുവാൻ എത്തിയത്. തൃശൂർ ഇങ്ങെടുക്കുക എന്ന മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞെത്തിയ സുരേഷ് ഗോപി ഒരു നിമിഷം ജയിക്കുമെന്ന് പോലും കേരളം വിചാരിച്ചു. എന്നാൽ മൂന്നാം സ്ഥാനം മാത്രമാണ് അന്ന് സുരേഷ് ഗോപിക്ക് കിട്ടിയത്. പക്ഷെ മാറി നിൽക്കാതെ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുവാൻ എത്തിയ സുരേഷ് ഗോപിക്ക് വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ മൂന്നാം സ്ഥാനത്തു തന്നെയാണ് സുരേഷ് ഗോപി എത്തിരിക്കുന്നത്.

 

സുരേഷ് ഗോപിയെ പോലെ തന്നെ തിരുവനന്തപുരത്തു ബി ജെ പി ക്കു വേണ്ടി മത്സരിച്ചത് സിനിമ നടൻ കൃഷണ കുമാർ ആണ്. എന്നാൽ വോട്ടെണ്ണൽ ഫലങ്ങൾ വന്നപ്പോൾ മത്സരചിത്രങ്ങളിൽ ഇല്ലാതെ കൃഷണ കുമാർ ഒതുങ്ങിയപ്പോൾ, എൽ ഡി എഫ് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരത്തു വിജയിച്ച കാഴ്ചയാണ് കണ്ടത്.

ഇവർക്ക് പിന്നാലെ തോൽവിയുടെ രുചി അറിഞ്ഞത് രണ്ടു കന്നി അങ്കക്കാരന്. സിനിമ താരം ധർമജൻ ബോൾഗാട്ടിയും, സീരിയൽ താരം വിവേക് ഗോപനുമാണ്. ധർമജൻ തൻ ജയിക്കുവാൻ മാത്രം എത്തിയതാണെന്നു പറഞ്ഞാണ് യു ഡി ഫ് നു വേണ്ടി കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ കന്നി അങ്കത്തിനു ഇറങ്ങിയത്. മറ്റൊരു ചലച്ചിത്ര നടനായ രമേശ് പിഷാരടി ധർമ്മജന് വേണ്ടി വോട്ട് തേടി ബാലുശ്ശേരിയിൽ എത്തിരുന്നു. എന്നാൽ അതൊന്നും വലിയ ഗുണം ചെയ്തില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ബോധ്യമായി. പുതു മുഖം എൽ ഡി എഫ് ടിക്കറ്റിൽ മത്സരിച്ച സച്ചിൻ ദേവന് ബാലുശ്ശേരി നിയമസഭ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ തിരഞ്ഞെടുപ്പ് ഫലത്തിൽ മലർത്തി അടിച്ചത്.

മറ്റൊരു ശ്രദ്ധേയമായാ തിരഞ്ഞെടുപ്പ് തോൽവി ആയിരുന്നു സീരിയൽ താരം വിവേക് ഗോപന്റേതു. താൻ പണ്ടേ ശാഖയിൽ പോകുന്ന ആളാണ് എന്ന് പറഞ്ഞാണ്, പരസ്പരത്തിലെ ദീപ്തിയുടെ സ്വന്തം സൂരജ് ചേട്ടൻ സീരിയൽ തിരക്കിനിടയിലും ബി ജെ പി ടിക്കെട്ടിൽ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ മെച്ചപ്പെട്ട പ്രകടനങ്ങൾ ഒന്നും കാഴ്ച വെക്കാതെ വിവേക് ഗോപനും മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങുകയാണ്’, ഹൃദയത്തിൽ നിന്ന് ടിമ്പലിന്റെ ആദ്യ പ്രതികരണം!
Next post ഉണ്ണി മുകുന്ദന്റെ ടിപ്പ് പ്രയോജനം ചെയ്തു ഒരു മാസം കൊണ്ട് നദി അനു സിത്താര കുറച്ചത് ആറ് കിലോ