മഹാപ്രളയ കാലത്ത് കൈകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; ആർപ്പുവിളികൾ നിലയ്‌ക്കും മുമ്പ് വിനീതിന്റെ ജീവൻ പൊലിഞ്ഞു

Read Time:3 Minute, 58 Second

മഹാപ്രളയ കാലത്ത് കൈകുഞ്ഞിന്റെ ജീവൻ രക്ഷിച്ച ആ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ; ആർപ്പുവിളികൾ നിലയ്‌ക്കും മുമ്പ് വിനീതിന്റെ ജീവൻ പൊലിഞ്ഞു

 

മഹാ പ്രളയ കാലത്തു കേരളം വിറങ്ങലിച്ചു നിന്ന 2018 ൽ കൈകുഞ്ഞിനെയും എടുത്തു കൊണ്ട് വെള്ളം കയറിയ വീട്ടിൽ നിന്നും പുറത്തു ഇറങ്ങിയ ഫയർ ഫോഴ്സ് ജീവനക്കാരന്റെ ചിത്രം ഏറെ വൈറൽ ആയിരുന്നു. അ ചിത്രത്തിന് പിന്നാലെ പോയവർക്ക് അത് മൈനകപ്പള്ളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരൻ ആണെന്ന് മനസിലായി. ആർപ്പ് വിളി അലക്കുന്നതിനു മുൻപ് റോഡിൽ ആ മനുഷ്യ സ്നേഹിയുടെ ജീവൻ പൊലിഞ്ഞു. തിരുവല്ല ഫയർ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഡ്രൈവർ ആയ വിനീത് ഇന്ന് രാവിലെ കരുനാഗപ്പള്ളിയിൽ ഉണ്ടായ അപകടത്തിലാണ് മരിച്ചത്

 

വെള്ളം കയറിയ വീട്ടിൽ നിന്നും പിഞ്ചു കുഞ്ഞിനേയും എടുത്തു പോകുന്ന ഫയർ ഉദോഗസ്ഥൻ. 2018 ലെ മഹാ പ്രളയവുമായി ബന്ധപ്പെട്ട അതിജീവന ചിത്രത്തിൽ ഒന്നായിരുന്നു വിനീതിന്റെ ഈ ചിത്രം. ആ കൈക്കുഞ്ഞിനെ പോലെ അനേകം പേരെ പ്രളയത്തിൽ നിന്നും കൈ പിടിച്ചു കയറ്റിയ വിനീതിന് മരണം സംഭവവിച്ചത് ഇന്ന് രാവിലെയാണ്.

കേരളത്തെ ഒന്നടങ്കം നടക്കിയ പ്രളയമായിരുന്നു 2018ലേത്. നിരവധി ആളുകളാണ് സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒരു മുഖമാണ് കൊല്ലം മൈനാഗപ്പള്ളി സ്വദേശിയായ വിനീതിന്റേത്. വെള്ളം കയറിയ വീട്ടിൽ നിന്ന് കൈക്കുഞ്ഞിനെയും എടുത്ത് പുറത്തേക്കിറങ്ങുന്ന ഫയർ ഫോഴ്സ് ജീവനക്കാരനായ വിനീതിന്റെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളികൾ ഒന്നടങ്കം ആ ചിത്രത്തെ പുകഴ്ത്തിയിരുന്നു. ആ കൈക്കുഞ്ഞിനെക്കൂടാതെ അനേകം പേരെ വിനീത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയിരുന്നു.

കൊല്ലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് സമീപം വിനീത് സഞ്ചരിച്ച ബൈക്കിൽ മിനിലോറി ഇടിച്ചാണ് അപകടം. മൈനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് തിരുവല്ലയിലേക്ക് ജോലിക്കു വരുമ്പോഴാണ് അപകടം.ആറ് വർഷമായി തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു.കോവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യയും ആറു വയസുകാരിയായ മകളുമുണ്…

ആറ് വർഷമായി തിരുവല്ല അഗ്നിരക്ഷാനിലയത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. കോവിഡ് കാലത്ത് നിരവധി കേന്ദ്രങ്ങളിലും വീടുകളിലും ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിച്ചിരുന്നു. നാടിനെ ഒന്നാകെ ദുരിതത്തിലാക്കിയിരിക്കുകയാണ് മനുഷ്യ സ്നേഹിയായ ആ ചെറുപ്പക്കാരന്റെ മരണം

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രെയിനിന് മുന്നിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞുജീവൻ രക്ഷിച്ച മയൂരിനെ കാത്തിരുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ ? എന്നാൽ അവിടെയും ഞെട്ടിച്ച് മയൂർ
Next post സൂര്യക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു, അതിനാൽ പുറത്തായി, തുറന്ന് പറഞ്ഞ് വീട്ടുകാർ