ലോക്ക് ഡൌൺ പിൻവലിച്ചേക്കും ..നിയന്ത്രണങ്ങൾ മാത്രം..വിവരങ്ങൾ

Read Time:5 Minute, 17 Second

ലോക്ക് ഡൌൺ പിൻവലിച്ചേക്കും ..നിയന്ത്രണങ്ങൾ മാത്രം..വിവരങ്ങൾ

പ്രാദേശിക നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ ലോക്ക് ഡൌൺ പിൻവലിച്ചേക്കും. വിദഗ്ധരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കും അന്തിമ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള തർദേശ സ്ഥാപനങ്ങളിൽ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനാണ് ആലോചന. പൊതു ഗതാഗതം ഭാഗികമായി അനുവദിച്ചേക്കാം. ഓട്ടോ ടാക്സി സർവീസുകൾ സഞ്ചരിക്കുന്നവരുടെ എണ്ണം കുറച്ചു അനുവദിച്ചേക്കാം.

Also read : കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ

വർക്ഷോപ്പുകൾക്കും ബാർബർ ഷോപ്പുകൾക്കും പ്രവർത്തനാനുമതി നൽകുവാനാണ്‌ ആലോചന. കൂടുതൽ കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതി നൽകിയേക്കാം. ജനജീവിതം സാധാരണ നിലയിൽ എത്തിക്കുവാനുള്ള ഇളവുകൾ ഘട്ടം ഘട്ടമായി നടത്തുവാനാണ് തീരുമാനം. കോവിഡ്‌ വ്യാപനം കുറഞ്ഞതിനാൽ 17 മുതൽ പ്രദേശിക അടിസ്ഥാനത്തിലാകും ലോക്‌ഡൗൺ നടപ്പാക്കുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു. കൂടുതൽ ഇളവുകളുടെ വിശദാംശം അടുത്തദിവസം അറിയിക്കുമെന്നും വാർത്താ സമ്മേളനത്തിൽ പറയുതാഃ ഉണ്ടായി.

സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണവും പരിശോധനാ രീതിയുമാകില്ല നടപ്പിലാക്കുക . രോഗവ്യാപന തീവ്രതയ്ക്ക്‌ അനുസരിച്ച് വ്യത്യസ്‌ത രീതിയിലാകുമത്‌. രോഗവ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലും ജില്ലയിലും ഏകീകൃത രൂപമാകില്ല. ജില്ലയിൽ രോഗവ്യാപന നിരക്ക്‌ കൂടിയിരിക്കുമ്പോഴും ചില പ്രദേശങ്ങളിൽ വളരെ കുറവാകും. ഇതെല്ലാം പരിഗണിച്ചാകും തീരുമാനങ്ങൾ ആകും. രണ്ടു ദിവസത്തെ സമ്പൂർണ ലോക്‌ഡൗണുമായി പൊതുജനം പൂർണ മനസ്സോടെ സഹകരിച്ചു. സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Also read : ഇത് രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്. കേരള പോലീസിന്റ ഈ മുന്നറിയിപ്പ്

രോഗവ്യാപന തോത്‌ 
കണക്കാക്കി ആയിരിക്കും പ്രതിരോധ 
പ്രവർത്തനം നടക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ രോഗ വ്യാപന തോത്‌ കണക്കാക്കി തരം തിരിച്ച്‌ പ്രതിരോധ പ്രവർത്തനം നടപ്പാക്കും. പരിശോധന വർധിപ്പിക്കും. നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച്‌ പുതിയ ക്യാമ്പയിൻ ആലോചിക്കും. വീടുകളിൽ നിന്നാണ് ഇപ്പോൾ കൂടുതലായി രോഗം പകരുന്നത്. അത് തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക്‌ ചുമത്തുന്ന പിഴത്തുക പൊലീസിനാണ് എന്ന രീതിയിലുള്ള പ്രചാരണം ഒട്ടും ശരിയല്ല. ഇത്‌ ട്രഷറിയിലാണ്‌ അടയ്‌ക്കുന്നത്‌. സ്വന്തം ജീവൻ പണയം വച്ചാണ് പൊലീസ് നിയന്ത്രണം നടപ്പാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ധാരാളം പൊലീസുകാർ ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗ ബാധിതരാകുന്നുണ്ട്. നിലവിൽ 375 പൊലീസുകാർ കോ വിഡ് ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 60471 ആളുകൾ കൊ വിഡ് ബാധിതരായി, 2726 പേർ രോഗം ബാധിച്ച് മ രിച്ചു. കോ വിഡ്‌ ബാധിതരുടെ എണ്ണത്തിൽ കുറവുവന്നത്‌ ആശ്വാസമായി. രണ്ടാം കോവിഡ്‌ തരംഗം ഒഴിയുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. രോഗമുക്തി നിരക്ക് 95.60 ശതമാനമായി ഉയർന്നു. 75 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഒരു ദിവസത്തിനുള്ളിൽ 1,17,525 പേർ രോഗ മുക്‌തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെയാണ്. ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 66 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Also Read : നടി ചാർമിളയുടെ പ്രണയം ഉപേക്ഷിക്കാൻ ബാബു ആന്റണി പറഞ്ഞ കാരണം കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കൃഷിക്കാരനായ അച്ഛൻ കാരണം പട്ടിണിയില്ലാത്ത ജീവിച്ച ബിനു അടിമാലിയുടെ ജീവിതകഥ
Next post ഇത്തരം കോളുകളിൽ നിന്ന് ജാഗ്രത പാലിക്കുക, മുന്നറിയിപ്പുമായി കേരളം പോ ലീസിന്റെ ഫേസ്ബുക് കുറിപ്പ്