ചന്ദ്രൻ ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ ലോട്ടറിക്ക് സമ്മാനം ; ആറുകോടിയിൽ പതറാതെ സ്മിജ!! 

Read Time:5 Minute, 1 Second

ചന്ദ്രൻ ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ ലോട്ടറിക്ക് സമ്മാനം ; ആറുകോടിയിൽ പതറാതെ സ്മിജ!! 

ലോട്ടറി ടിക്കറ്റ് ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റി വെപ്പിച്ച ടിക്കറ്റിന് ബംബർ സമ്മാനമടിച്ച് ആലുവ സ്വദേശി പി.കെ. ചന്ദ്രൻ. ഞായറാഴ്ച ആയിരുന്നു 2021ലെ സമ്മർ ബംബർ ലോട്ടറി ടിക്കറ്റ് നറുക്കെടുത്തത്. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്പറിന് ആയിരുന്നു അടിച്ചത്. ലോട്ടറി വിൽക്കുന്ന സ്മിജ കാണിച്ച സത്യസന്ധതയാണ് ആലുവ സ്വദേശിയായ ചന്ദ്രനെ ആറുകോടിയുടെ ഉടമയാക്കിയത്. പണം പിന്നെ തരാമെന്ന് പറഞ്ഞ് ചന്ദ്രൻ സ്മിജയോട് മാറ്റിവെക്കാൻ പറഞ്ഞ ടിക്കറ്റിനാണ് ലോട്ടറി അടിച്ചത്.

ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്ന പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ മോഹനന്റെ പക്കലാണ് ചന്ദ്രൻ ഞായറാഴ്ച ലോട്ടറി ടിക്കറ്റ് പറഞ്ഞു വച്ചത്. പണം പിന്നീട് നൽകാമെന്ന് അറിയിക്കുകയായിരുന്നു. പട്ടിമറ്റം കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്ക് മുൻപിലുമാണ് സ്മിജ ടിക്കറ്റുകൾ വിൽക്കുന്നത്.

സ്മിജയുടെ കൈയിൽ നിന്ന് സ്ഥിരമായി ടിക്കറ്റെടുക്കുന്ന ആളായിരുന്നു ചന്ദ്രൻ. ഞായറാഴ്ച സ്മിജയുടെ പക്കൽ 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നു. ഇതോടെ, സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച്‌ ടിക്കറ്റ് എടുക്കാൻ സ്മിജ അഭ്യർത്ഥിച്ചു. 6142 എന്ന ടിക്കറ്റ് മാറ്റി വെക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ നൽകാമെന്നും അറിയിച്ചു.

സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതു ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. ഏജന്റിനോട് പണം പിന്നെ തരാമെന്നു പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിനാണ് ബംബർ സമ്മാനമടിച്ചത്. ബംബർ ഭാഗ്യക്കുറിയിലെ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനു ലഭിച്ചത്.


ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ എസ്.ഡി. 316142 എന്ന നമ്പറിലൂടെയാണ് ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്.

നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്നു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണു ചന്ദ്രനെയും വിളിച്ചത്. ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും പറഞ്ഞു.

സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറഞ്ഞു. കീഴ്മാട് ഡോൺ ബോസ്കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ. വർഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും തീരെ ചെറിയ സമ്മാനങ്ങളാണ് അടിച്ചിരുന്നത്.ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. ജോലി നഷ്ടപ്പെട്ടപ്പോഴാണു ചുണങ്ങംവേലിയിൽ റോഡരികിൽ ലോട്ടറി തട്ട് ഇട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞാൻ ഓപ്പൺ മൈൻഡഡാണ്, എന്നുവെച്ച് തനിക്ക്‌ സ്വഭാവദൂഷ്യമില്ല, ഫോട്ടോ പങ്കുവെച്ചു ശാലു സാമു, കിടിലൻ ചിത്രങ്ങൾ കാണാം
Next post മീനാക്ഷിയുടെ ഇരുപത്തൊന്നാം പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും ഒപ്പം വൈറലായ ചിത്രങ്ങളും കാണാം