ഡൽഹിയിലെ നേഴ്‌സുമാരോട് മലയാളം സംസാരിക്കരുതെന്ന് ഉത്തരവ്..പ്ര തി ഷേധം ഇരമ്പുന്നു

Read Time:7 Minute, 31 Second

ഡൽഹിയിലെ നേഴ്‌സുമാരോട് മലയാളം സംസാരിക്കരുതെന്ന് ഉത്തരവ്..പ്ര തി ഷേധം ഇരമ്പുന്നു

മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർ ഏർപ്പെടുത്തി ദില്ലയിലെ ജിബി പന്ത് ആശുപത്രിയുടെ വിവാദ ഉത്തരവ്. നഴ്സിംഗ് സൂപ്രണ്ടാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു എന്നതാണ് ഇ ഉത്തരവിന്റെ പുറകിലെ പ്രധാന കാരണം.

ഇനി മുതൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കണമെന്നും, അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഡൽഹി ജി ബി പന്ത് ആശുപത്രി പുറത്തിക്കിയ സർക്കുലറിലാണ് ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് വ്യക്തമാക്കിയത്. ജി ബി പന്ത് ആശുപത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മലയാളി നഴ്‌സുമാർ എത്തി . മലയാളം സംസാരിക്കുന്നത് വിലക്കിയ ഡൽഹിയിലെ ആശുപത്രിക്കെതിരെ പ്രതിഷേധം വളരെ ശക്തമായി തന്നെ തുടരുന്നു .

ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് വ്യക്തമാക്കി ഡൽഹി ജി ബി പന്ത് ആശുപത്രി പുറത്തിക്കിയ സർക്കുലറിനെതിരെയാണ് മലയാളി നഴ്‌സുമാർ ഇതിനോടകം രംഗത്തുവന്നത്. ആശുപത്രിയുടെ ഇ തീരുമാനത്തിന് എതിരെ ഡൽഹിയിലെ വിവിധ സർക്കാർ ആശുപത്രികളിലെ മലയാളി നഴ്‌സുമാർ ഒന്നടങ്കം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടങ്ങി കഴിഞ്ഞു .

ട്വിറ്ററിൽ ക്യാമ്പയ്‌ൻ ശക്തമാക്കാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. ജോലിക്കിടെ നഴ്‌സുമാർ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്നും മലയാളം ഉപയോഗിക്കാൻ പാടില്ലെന്നുമാണ് നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവിൻ വ്യക്തമാക്കുന്നത്. നഴ്‌സുമാർ മലയാള ഭാഷ സംസാരിക്കുന്നത് രോഗികൾക്കും സഹ പ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കൂടാതെ കേരത്തിൽ നിന്നും വരുന്ന നഴ്സുമാരെ കോ വിഡ് ഡ്യൂട്ടിക്കു മാത്രമേ പരിഗണിക്കുന്നുള്ളൂ എന്ന ആ രോ പണവും ഉയർന്നു വരുന്നുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് ഇ ഡ്യൂട്ടി ലഭിക്കാറില്ല എന്നും, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരും ആസ്പത്രിയിൽ ഉണ്ടെന്നും നഴ്സുമാർ പറയുന്നു. തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു സമൂഹ മാധ്യമങ്ങളിലടക്കം പ്ര തിഷേധം ശക്തമായി തുടരുന്നു.

മലയാളി നഴ്‌സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് ഉത്തരവിന് കാരണമെന്ന് മലയാളി നഴ്‌സുമാർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ ഇതിനോടകം റിപ്പോർട്ട് ചെയ്‌തു. മാനുഷിക പരിഗണനയില്ലാത്ത ഈ നിലപാട് എത്രയും വേഗം പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് രാജ്യസഭാ എം പി എന്ന നിലയിൽ ഡൽഹി സർക്കാരിന് കത്തയച്ചിട്ടുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എം പി. അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പ് ഇങ്ങനെയാണ് …

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഇരുപത്തിമൂന്ന് ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉള്ളതാണ് മലയാളം.മലയാളം മനസിലാക്കാത്തവരോട് അത് പറയണമെന്ന് ആരും നിർദേശിക്കില്ല. എന്നാൽ മലയാളികൾക്കിടയിൽ മലയാളം നിഷിദ്ധമെന്ന് നമ്മുടെ രാജ്യത്ത് തന്നെ ചിലർ പറഞ്ഞാൽ അത് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. ഡൽഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ വിചിത്രമായ ഉത്തരവ് ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുകയാണ്.

ബഹുമുഖ സംസ്കാരത്തിൽ എല്ലാ ഭാഷകളും അംഗീകരിക്കപ്പെടേണ്ടതാണ്. ഭാഷ ഏതാണെന്നുള്ളതല്ല പ്രധാനം. എല്ലാ ഭാഷകളും അത് സംസാരിക്കുന്ന ജനതയ്ക്ക് പ്രധാനമാണ്. പക്ഷെ എത്ര വിചിത്രമായ കാര്യങ്ങളാണ് നമ്മുടെരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ?അതും നാനാത്വത്തിൽ ഏകത്വം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയിൽ. നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഡൽഹിയിലെ ജി ബി പന്ത് ആശുപത്രി.സർക്കാർ ആശുപത്രിയാണ് എന്ന് കൂടി ഓർക്കണം.ജോലിസമയത്ത് ജീവനക്കാർ മലയാളം സംസാരിക്കരുത് ,ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകൾ മാത്രമേ ഉപയോഗിക്കാവൂ .

മറിച്ചായാൽ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.പ്രാദേശികഭാഷ വിലക്കി സർക്കുലർ ഇറക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുന്നത് അത്ര നല്ല സൂചനയല്ല.മാനുഷികമായ അവകാശങ്ങളെയാണ് ചോദ്യം ചെയ്യുന്നത്.ഈ വലിയ ആപത്‌ഘട്ടത്തിലെ മുന്നണിപോരാളികളോട് മാനുഷിക പരിഗണന ഇല്ലാതെ പെരുമാറാൻ എങ്ങനെയാണ് ഒരു ഭരണകൂടത്തിന് കഴിയുക?

ആശുപത്രിയിൽ രാജസ്ഥാൻ, മിസോറം, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കൊന്നുമില്ലാത്ത തടസം കേരളത്തിൽ നിന്നുള്ളവരോട് എന്താണ് എന്ന് നേഴ്‌സുമാർ തന്നെ ചോദിക്കുന്നുണ്ട് .സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമാണ്.ഒന്നാലോചിച്ചു നോക്കൂ,കേരളത്തിൽ എത്രയോ അന്യസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നു.അവരോടെല്ലാം നാളെമുതൽ നിങ്ങൾ മലയാളം സംസാരിക്കണം എന്ന് പറഞ്ഞാൽ എന്തായിരിക്കും സ്ഥിതി? ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി അനശ്വരയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍
Next post ഞങ്ങളുടെ പുലിക്കുട്ടിക്കു പിറന്നാൾ ആശംസിച്ച് മഞ്ജുവും ഗീതുവും സംയുക്തയും