
തന്റെ മുതുക് ചവിട്ട് പടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജൈസലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ , വിശ്വസിക്കാനാവുന്നില്ല എന്ന് മലയാളികൾ
തന്റെ മുതുക് ചവിട്ട് പടിയാക്കി രക്ഷാപ്രവർത്തനം നടത്തിയ ജൈസലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ , വിശ്വസിക്കാനാവുന്നില്ല എന്ന് മലയാളികൾ.
മലയാളി മനസ്സുകളെ നിറച്ച ഒരു വിഡിയോയായിരുന്നു പ്രളയ കാലത്തു വൈറൽ ആയതു. പ്രളയം സംഹാര താണ്ഡവമാടി ഓരോ പ്രദേശത്തെയും കവർന്നെടുത്തു കൊണ്ടിരുന്നപ്പോൾ പ്രാണ രക്ഷാർത്ഥം, ബോട്ടിൽ കയറാൻ സാധിക്കാതെ വിഷമിച്ചു നിന്ന ഒരു സ്ത്രീക്ക് മുതുക് ചവിട്ടുപടിയാക്കി നൽകിയ യുവാവിന്റെ വീഡിയോ.
ജൈസൽ കെ പി എന്ന മത്സ്യത്തൊഴിലാളിയായ യുവാവായിരുന്നു അന്ന് നന്മയുടെ പ്രതി രൂപമായി അവിടെ മാറിയത്. അന്ന് എല്ലാ മലയാളികളും ദൈവതുല്യമായി കണ്ട ജൈസലിനെക്കുറിച്ചുള്ള വാർത്ത ഇപ്പോൾ എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യ നന്മയുടെ പ്രതിരൂപമായി മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ജൈസൽ ഇന്നിപ്പോൾ തട്ടിപ്പുകേസിൽ പ്രതിയാണ് എന്നാണു വാർത്തകൾ പുറത്തുവരുന്നത്. താനൂർ പൊലീസാണ് ജൈസൽ ന് എതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് എന്ന് ലഭ്യമാകുന്ന സൂചനകൾ.
താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. താനൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് കേസ്. താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു.
ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിട്ടുള്ളത്. പ്രളയത്തിൽ പെട്ടുപോയ മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ.
ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സംഭവത്തെക്കുറിച്ച് അന്വഷിച്ച പോലീസ് കേസെടുത്തിട്ടുണ്ട്. വാർത്ത വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കേരളക്കരയും മലയാളികളും നന്മയുടെ പ്രതിരൂപമായി കണ്ട ജൈസലിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഉണ്ടായെന്ന് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ..
കഴിഞ്ഞ പ്രളയകാലത്താണ് ജൈസൽ കേരളക്കരയുടെയും മലയാളികളുടെയും മനസ്സിൽ ഇടം നേടുന്നത്’ വെള്ളം പൊങ്ങിയത് മൂലം ജീവ രക്ഷാർത്ഥം വീട് വിട്ട് റബർ ബോട്ടിലേക്ക് കയറാൻ ബുദ്ധിമുട്ടിയ ഒരമ്മയ്ക്ക് തന്റെ പുറം ചവിട്ടുപടികളാക്കി നൽകുകയായിരുന്നു ജൈസൽ ചെയ്തത്. ജൈസലിന്റെ രക്ഷാപ്രവർത്തന വീഡിയോ ആരോ മൊബൈലിൽ പകർത്തുകയും ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് മലയാളികളുടെ മനസ്സിൽ ജൈസൽ സ്ഥാനം നേടാൻ ആയതു. ഇപ്പോഴിതാ തട്ടിപ്പുകേസിൽ പ്രതിയാണ് ജൈസൽ ഇന്ന് എന്ന് വാർത്തകൾ പുറത്തുവരുമ്പോൾ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ജൈസലിനെ സ്നേഹിച്ച മലയാളികൾ ഇന്ന്. വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്