ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ

Read Time:5 Minute, 57 Second

ഇപ്പോഴും ഒന്നു മനസ് തുറന്ന് ചിരിക്കാൻ ആകാതെ ചിത്ര ചേച്ചി, ചിത്രയുടെ വാക്കുകൾ

മലയാള സിനിമയിലെ വാനമ്പാടി കെ.എസ് ചിത്ര ഇന്ന് അമ്പത്തിയെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. വർഷങ്ങളായി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന ഗായികക്ക് ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം പാട്ടുകൾ പാടിയ കെ.എസ് ചിത്രയ്ക്ക് അവിടെയും ആരാധകർ ഏറെയാണ്.

മുകേഷും ദേവികയും ആഗ്രഹിച്ച് പണിഞ്ഞ ആഡംബരവീട് കണ്ടോ? ഇനി ഇത് ആർക്ക്

വിവിധ ഭാഷകളിൽ ആയി 25,000 ത്തിലധികം പാട്ടുകളാണ് സംഗീത ആസ്വാദകരുടെ പ്രിയ ഗായിക പാടിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പലതവണ കെഎസ് ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങളും ഗായികക്ക് ലഭിച്ചു. അതേസമയം പിറന്നാൾ ആഘോഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കെ. എസ് ചിത്ര.

കുട്ടിക്കാലം തൊട്ട് ജന്മദിനം ആഘോഷിക്കുന്ന പതിവില്ലായിരുന്നു എന്ന് ഗായിക പറയുന്നു. അച്ഛനുമമ്മയും ജോലിക്ക് ആയതുകൊണ്ട് ആഘോഷങ്ങൾക്കൊന്നും സമയം കിട്ടിയിരുന്നില്ല. രണ്ടുപേരും ജോലികഴിഞ്ഞ് ക്ഷീണിച്ചിട്ടാവും വരിക. വീട്ടിലെത്താൻ ഒരുപാട് വൈകും. എന്നതുകൊണ്ടുതന്നെ ആഘോഷങ്ങളൊന്നും സമയമോ സാഹചര്യമോ കിട്ടിയിരുന്നില്ല.

സീമ ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, സംഭവം കണ്ടോ, കൈയടിച്ചു പോകും

പിന്നീടാണ് എല്ലാവരുടെയും പിറന്നാളുകളും കേക്ക് മുറിച്ച് ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. ഞാൻ എന്റെ മകളുടെ പിറന്നാളുകൾ മാത്രമാണ് ആഘോഷിച്ചതെന്ന് കെ എസ് ചിത്ര വിങ്ങലോടെ പറയുന്നു. സ്വന്തം പിറന്നാളിന് ഇതുവരെ താനായിട്ട് ഒരു കേക്ക് വാങ്ങിയിട്ടില്ല. ആരെങ്കിലും കേക്കുകളുമൊക്കെ കൊണ്ടു വരുമ്പോൾ അവരുടെ സന്തോഷത്തിനുവേണ്ടി അത് മുറിക്കും.

ജീവിതത്തിലുണ്ടായ ആകസ്മികമായ ദുരിന്തത്തിൽ നിന്ന് മടങ്ങി വന്നതിനെക്കുറിച്ചും കെ എസ് ചിത്ര മനസ്സു തുറന്നു. കരകയറി എന്ന് എപ്പോഴും പറയാൻ പറ്റില്ല എന്ന് ഗായിക പറയുന്നു. യഥാർത്ഥത്തിൽ ഞാൻ അതിന്റെ അതിൽ നിന്ന് ഒളിച്ചോടുകയാണ്. എപ്പോഴും ആ ചിന്തകൾ മനസ്സിൽ വരാറുണ്ട്. പക്ഷേ, അതിനെ കുറിച്ച് ചിന്തിക്കാൻ ഉള്ള സമയം അവസരം കൊടുക്കാതിരിക്കാനാണ് ശ്രമിക്കുക.

ജോലിയിലേക്കും മറ്റും എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ആ ചിന്തകൾ തനിയെ മാറി പോകുകയാണ് ചെയ്യാറ്. അല്ലാതെ ദുഖത്തിൽ നിന്ന് ഒരിക്കലും ഒരു മോചനവും ഇല്ല. എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ അത് എന്നിൽ നിന്ന് പോകില്ല. പിന്നെ ഒരുപാട് പേരുടെ പ്രാർത്ഥന എനിക്കൊപ്പമുണ്ട് എന്ന് വിശ്വസിക്കുന്നു. ആ പ്രാർത്ഥനകൾ കൊണ്ടായിരിക്കും വലിയ ദുരന്തത്തിന് ശേഷവും എനിക്ക് മുന്നോട്ടു പോകാൻ സാധിച്ചത്.

വിനയവും ശാന്തതയും ഉള്ള സ്വഭാവം എങ്ങനെ നിലനിർത്താൻ കഴിയുന്നു എന്ന ചോദ്യത്തിന്. താൻ ഇപ്പോഴും നമ്മൾ എല്ലാവരും ഇപ്പോഴും വിദ്യാർഥികൾ ആണെന്ന് വിശ്വസിക്കുന്നതെന്നും ഗായിക പറഞ്ഞു. എന്തൊക്കെയോ ആയി എന്നൊരു തോന്നൽ മനസ്സിൽ വന്നാൽ അത് ശരിക്കും വിവരമില്ലായ്മ ആയിരിക്കും. മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയത് സ്വഭാവത്തിൽ പ്രതിഫലിക്കുന്നത്.

എന്തൊക്കെയോ എന്ന ഭാവം തോന്നിയാൽ അത് അധപദത്തിന്റെ തുടക്കമായിരിക്കും എന്നാണ് അച്ഛൻ പറയുമായിരുന്നു. ഇപ്പോഴും നമ്മളെല്ലാം വിദ്യാർഥികളാണ് എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇനി നമുക്ക് എത്രയോ കാര്യങ്ങൾ പഠിക്കാനുണ്ട്. എപ്പോഴും ഏത് അഭിമുഖത്തിലും തന്റെ മകളെ പറ്റി ഒരു വാക്കുപോലും പറയാതെ ചിത്ര ഇരിക്കുകയില്ല.

ഇപ്പോഴും ചിത്രയുടെ മനസ് വേദനിക്കുകയാണ്. തന്റെ പിറന്നാൾ ആഘോഷിക്കാൻ പോലും കഴിയുന്നില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മാത്രം ഒരു കേക്ക് മുറിക്കുമ്പോൾ ആ ഹൃദയം ഇന്നും വിങ്ങുകയാണ്.

2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ

Leave a Reply

Your email address will not be published. Required fields are marked *

Previous post 2017 ശേഷമുള്ളവർക്ക് സാമൂഹ്യക്ഷേമ പെൻഷനില്ല, ഇരട്ട പെൻഷൻ ഒഴിവാക്കുന്നു. വിദ്യാർത്ഥികൾക്ക് 20000 വായ്പ
Next post മുകേഷിനെ സ്പെഷ്യൽ ഗസ്റ്റാക്കിയ റിയാലിറ്റി ഷോയ്ക്കെ തിരെ ആളുകൾ