“ഒരിക്കൽ കൂടി നിന്നെ ഒന്ന് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ”; മകളെ കുറിച്ചോർത്ത് വികാരഭരിതയായി പ്രിയ ഗായിക !

Read Time:4 Minute, 41 Second

“ഒരിക്കൽ കൂടി നിന്നെ ഒന്ന് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ”; മകളെ കുറിച്ചോർത്ത് വികാരഭരിതയായി പ്രിയ ഗായിക !

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. കെ എസ് ചിത്ര മലയാളികൾക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന ഗായിക, മലയാളത്തിന് പുറമെ തമിഴ്, തെലുഗ് , ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ചിത്രയ്ക്ക്, ഓരോ നാട്ടിലും ആധര സൂചകമായി പല പേരുകളാണ് നല്കിയിട്ടുള്ളത്.

 

മലയാളികൾ കേരളത്തിന്റെ സ്വന്തം വാനമ്പാടി എന്ന് വിശേഷിക്കുമ്പോൾ തമിഴ് നാട്ടിൽ ചിത്ര അറിയപ്പെടുന്നത് ചിന്ന കുയിൽ എന്നാണ്, കർണ്ണാടകയിൽ കന്നഡ കോഗിലേ എന്ന് വിളിക്കുമ്പോൾ, ആന്ധ്രാപ്രദേശിലും തെലങ്കാനയിൽ കെ എസ് ചിത്രയെ സംഗീത സരസ്വതി എന്നാണ് അറിയപ്പെടുന്നത് എന്നാൽ ഹിന്ദി കാരുടെ ഇടയിൽ പിയ ബസന്തിയാണ് ചിത്ര ചിത്ര ചേച്ചിയുടെ പാട്ടുകൾ കേട്ടിരുന്ന പോകും.

ഭാഷാഭേദമില്ലാതെ ശ്രുതി മധുര സംഗീതത്തിന്റെ അകമ്പടിയോടെ ചിത്ര ചേച്ചിയുടെ സ്വര മാധുര്യത്തിൽ വരുന്ന ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റായില്ല എങ്കിലേ അതിശയിക്കേണ്ടതായുള്ളു. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ നിരവധി ഭാഷകളിലാണ് ചിത്ര ചേച്ചി പാടിയിരിയ്ക്കുന്നത്. ഇന്നോളം നിരവധി അവാർഡുകളാണ് കെ എസ് ചിത്ര വാരി കൂട്ടിയത്. 6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക കൂടിയാണ്.

എന്നാൽ ഇപ്പോഴും ചിത്ര ചേച്ചിയുടെയും കുടുംബത്തിന്റെയും തീരാ നൊമ്പരമാണ് മകൾ നന്ദനയുടെ വിയോഗം. പതിനഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ഒരു മകൾ ജനിയ്ക്കുന്നത്. ചിത്രയുടെ വിവാഹം നടക്കുന്നത് 1987ലാണ് എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത് നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നന്ദന എന്ന മകൾ ജനിക്കുകയായിരുന്നു. എന്നാൽ 2011 ദുബായിൽ വെച്ച് നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിൽ വിട്ടുപിരിയുകയായിരുന്നു ഇന്നിപ്പോൾ മകളെക്കുറിച്ച് ചിത്ര ചേച്ചി കുറിച്ചിരിയ്ക്കുന്ന വാക്കുകളാണ് ഓരോ ആരാധകരുടെയും ഹൃദയം പൊള്ളിച്ചിരിയ്ക്കുന്നത്.

 

“നിന്റെ ജീവിതം ഞങ്ങൾക്ക് അനുഗ്രഹമായിരുന്നു. നിന്റെ ഓർമ്മകൾ നിധികളാണ്. നീ വാക്കുകൾക്കപ്പുറത്ത് സ്നേഹിക്കപ്പെടുന്നു. ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്ന നിന്റെ ഓർമ്മകൾ എന്നെന്നേക്കുമായി നിലനിൽക്കും. ഒരിയ്ക്കൽ കൂടി നിന്നെ ഒന്ന് കാണാൻ സാധിച്ചിരുന്നുവെങ്കിൽ ഞങ്ങൾ പറയുവാൻ ആഗ്രഹിയ്ക്കുന്നു നീ എത്രമാത്രം ഞങ്ങളെ അർത്ഥപൂര്ണമാക്കിയിരുന്നുവെന്ന്.

ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു പ്രിയ നന്ദന.” എന്നായിരുന്നു ചിത്ര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചിരിയ്ക്കുന്നത്. മകളെ കുറിച്ച് പറയുമ്പോഴും ഓർക്കുമ്പോഴും ചിത്ര പലപ്പോഴും വികാരഭരിത അകാരാണ് പതിവ്. നന്ദനയുടെ ഓർമകളിൽ തന്നെ കഴിയുകയാണ് ഇപ്പോഴും കെ എസ് ചിത്രയും ഭർത്താവും

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും, കോളേജിലെ അവസാന കൂടി ചേരൽ ആഘോഷമാക്കാൻ എത്തിയ വിദ്യാർത്ഥിക്ക് സംഭവിച്ചത്
Next post സെറ്റുസാരിയിൽ സുന്ദരിയായ മീനാക്ഷി ദിലീപ്, വട്ടപൊട്ടണിഞ്ഞു ചിരിയോടെ മഞ്ജു ചിത്രങ്ങൾ വൈറലാകുന്നു