ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

Read Time:5 Minute, 18 Second

ഇസഹാക്കിന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

മലയാള സിനിമയുടെ ചോക്ലേറ് ഹീറോ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്‌റെ വിശേഷങ്ങൾ അറിയാൻ ആരാധകർ മിക്കപ്പോഴും കാത്തിരിക്കാറുണ്ട്. സിനിമാതിരക്കുകൾക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ചാക്കോച്ചൻ. നിലവിൽ കൈനിറയെ ചിത്രങ്ങളുമായാണ് കുഞ്ചാക്കോ ബോബൻ മുന്നേറുന്നത്. ഈ വർഷം തന്നെ ഇതുവരെ മൂന്ന് സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. അതേസമയം ഇസക്കുട്ടന്റെ രണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന് ഇന്ന് രണ്ടാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

കുഞ്ചാക്കോ ബോബന് ഏപ്രിൽ വ്യത്യസ്ഥമാകാൻ കാരണം പ്രിയയെ വിവാഹം കഴിക്കുന്നത് ഏപ്രിൽ മാസത്തിലായിരുന്നു നീണ്ട പ്രെണയത്തിന് ഒടുവിൽ 2005 ഏപ്രിൽ 2നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത് അടുത്തത് ഏപ്രിൽ 11നാണ് ഭാര്യ പ്രിയയുടെ പിറന്നാളും അത് കൊണ്ടും തീർന്നില്ല നീണ്ട പതിനാല് വർഷത്തിന് ശേഷം ഏപ്രിൽ പതിനാറിനായിരുന്നു മകൻ ഇസഹാക്ക് ജനിക്കുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ് കുഞ്ചാക്കോ ബോബന് ഏപ്രിൽ മാസം ഏറ്റവും സന്തോഷകരമായ മാസം എന്ന് പറയുന്നത് ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

അടുത്തിടയിൽ പ്രിയയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആശംസയുമായെത്തിയത്. താരപുത്രന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാലോകവും ചാക്കോച്ചന്‌റെ ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ചാക്കോച്ചന്‌റെ വിവാഹ വാർഷികവും പ്രിയയുടെയും ഇസയുടെയും പിറന്നാളുമെല്ലാം ഒരേ മാസം തന്നെയാണ്. അതേസമയം മകന്‌റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ നടൻ തന്‌റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇസ്ഹാക്കിൻറ്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “ഇസാഹാക് ബോബൻ കുഞ്ചാക്കോ …അവന്റെ സ്നേഹവും നന്ദിയും നിങ്ങൾക്കെല്ലാവർക്കും അയയ്ക്കുന്നു … അവന്റെ രണ്ടാം ജന്മദിനത്തിൽ അയച്ച എല്ലാ മനോഹരമായ ആശംസകൾക്കും സ്നേഹത്തിനും നന്ദി !! ജന്മദിനത്തിനായി വന്ന എല്ലാവർക്കും നന്ദി” ഇതായിരുന്നു കുറിപ്പ് കുഞ്ഞ് പല്ല് കാണിച്ച് ചിരിച്ച് കൊണ്ടുള്ള ഇസ്ഹാക്കിന്റെ ചിത്രം ഇതിനോടകം വൈറലായി മാറീട്ടുണ്ട്

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്‌റെ വൻ വിജയത്തിന് പിന്നാലെ സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു അണിയറ പ്രവർത്തകർ. ആറാം പാതിര എന്നാണ് പുതിയ ത്രില്ലർ ചിത്രത്തിന് പേരിട്ടത്. ആറാം പാതിരയ്ക്ക് പുറമെ നിരവധി സിനിമകളാണ് നടന്‌റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം മോഹൻകുമാർ ഫാൻസ് ആയിരുന്നു ചാക്കോച്ചന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഒരു ഫീൽഗുഡ് എന്റർടെയ്‌നറായിട്ടാണ് പുറത്തിറങ്ങിയത്. പിന്നാലെ രണ്ട് ത്രില്ലർ സിനിമകൾ നടന്‌റെതായി വന്നു. മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ടും അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലുമാണ് റിലീസ് ചെയ്തത്. ഇതിൽ നായാട്ട് സർവൈവൽ ത്രില്ലറും നിഴൽ മിസ്റ്ററി ത്രില്ലർ ചിത്രവുമായാണ് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മകന്റെ അടുത്തേക്ക് ഇപ്പോൾ അച്ഛനും പോയി, നടൻ വിവേകിന്റെ മകന് സംഭവിച്ചത്
Next post നടൻ വിവേകിന്റെ വിയോഗത്തിൽ കണ്ണീരോടെ നടൻ വടിവേലു പറഞ്ഞത്