അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

Read Time:6 Minute, 15 Second

അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

‘താമരശ്ശേരി ചുരം’ എന്ന് കേൾക്കുമ്പോഴൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു മുഖമുണ്ട്. കോഴിക്കോടൻ ഭാഷയിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്ന നിഷ്‌കളങ്കനായ കുതിരവട്ടം പപ്പു എന്ന മഹാനടൻ. അന്തരിച്ച് ഇരുപത്തിയൊന്നു വർഷം പിന്നിടുമ്പോഴും ട്രോൾ ആയും കഥാപാത്രങ്ങളായും ഇപ്പോഴും നമ്മുടെ ഇടയിൽ നിറഞ്ഞു നിൽക്കുകയാണ് ആ ചിരിയുടെ നറുവസന്തം.

Also read : അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

ആ അച്ഛന്റെ പേരും പെരുമയും പിൻപറ്റാതെ ബിനു പപ്പു എന്ന മകനും പതിയെ സിനിമ ആസ്വാദകരുടെ മനസ്സിലേക്ക് കയറി ക്കൂടുകയാണ്. ഒരൊറ്റ സീനിലെ ഉള്ളൂ എങ്കിലും തന്റെ സാന്നിധ്യം അറിയിക്കാതെ ഈ താരം മടങ്ങാറില്ല. ഓപ്പറേഷൻ ജാവ എന്ന കൊച്ചു വലിയ ചിത്രം വീണ്ടും ചർച്ചയാകുമ്പോൾ ബിനു പപ്പു എന്ന പപ്പുവിന്റെ മകനും ആഘോഷിക്കപ്പെടുകയാണ് ഇന്ന് മലയാള സിനിമയിൽ

വ്യത്യസ്തമായ സംസാര ശൈലിയുടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പേക്ഷകർക്കു നൽകിയ ഹാസ്യ താരമാണ് കുതിരവട്ടം പപ്പു. കോഴിക്കോടിന് അടുത്ത് ഫറോക്കിൽ നിന്നുള്ള ഇ താരം പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയത് വളരെ പെട്ടന്ന് തന്നെ ആയിരുന്നു. പനങ്ങാട് പദ്മദളാക്ഷൻ എന്നായിരുന്നു. യഥാർത്ഥ പേര്. വൈക്കം മുഹമ്മദ് ബഷീർ ആണ് അദ്ദേഹത്തെ ആദ്യമായി കുതിരവട്ടം പപ്പു എന്ന് വിളിച്ചത്. പിന്നീട് ഭാർഗ്ഗവി നിലയം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പേര് കുതിരവട്ടം പപ്പു എന്ന് ആയി മാറുക ആയിരുന്നു.

also read : കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

ആ സിനിമക്ക് പിന്നാലെ ആ പേര് അദ്ദേഹം കൂടെ കൂട്ടി. അങ്ങനെ പദ്മദളാക്ഷൻ മലയാളികൾ എക്കാലവും ഓർക്കുന്ന കുതിരവട്ടം പപ്പു ആയി. നാടകത്തിലൂടെ ആയിരുന്നു അഭിനയ പ്രവേശനം. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയിൽ ഭൂരിഭാഗം കഥാപാത്രങ്ങളും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറുക ആയിരുന്നു .

കോഴിക്കോടൻ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാപ്രേക്ഷകർക്ക് അദ്ദേഹത്തോടുള്ള പ്രിയം വർദ്ധിപ്പിയ്ക്കുവാൻ സഹായകരമായി. ഇന്നും മലയാളിയുടെ ചിരിയുടെ ഭാഗമായ “ടാസ്കി വിളിയെടാ”, “ഇപ്പൊ ശരിയാക്കിത്തരാം”, താമരശ്ശേരിചുരം..എന്നിവ കുതിരവട്ടം പപ്പു എന്ന പ്രതിഭാധനന്റെ സംഭാവനയാകുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രവും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതാണ്.

അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട്, അവളുടെ രാവുകൾ തുടങ്ങി ആയിരത്തിൽ അധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചെങ്കിലും കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ധേഹത്തിന്റേതായിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. 2000 ഫെബ്രുവരി 25ന് അന്തരിച്ചു.

അദ്ദേഹത്തിന്റെ മകൻ ബിനു ബിനു പപ്പു പ്രേക്ഷകരുടെ പ്രിയനാടനായി മാറുകയാണ്. അച്ഛൻ മരിക്കുമ്പോൾ 18 വയസു മാത്രമായിരുന്നു ബിനുവിന്റെ പ്രായം. സ്കൂളിൽ പഠിക്കുമ്പോൾ അവധി കാലത്തു വീടിനടുത്തുള്ള അക്ഷര തിയറ്ററിൽ അഭിനയിക്കുവാൻ പോയിരുന്നു. ഏകലവ്യൻ , കൗശലം, എയ് ഓട്ടോ എന്നി ചിത്രങ്ങളിൽ ബാലതാരമായി വെള്ളിത്തിരയിൽ എത്തിരുന്നു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന ആക്ഷൻ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു.

ബിനു പപ്പു ഇതിനകം നിരവധി സിനിമകളിൽ നടനായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പുത്തൻപണം, സഖാവ്, ലൂസിഫർ, വൈറസ്, അമ്പിളി, രൗദ്രം 2018, ഹെലൻ തുടങ്ങിയവ ചിത്രങ്ങളിൽ ആയിരുന്നു ബിനു പ്രവർത്തിച്ചത്. ഹിഗ്വിറ്റ, ഓപ്പറേഷൻ ജാവ, വൺ എന്നീ ചിത്രങ്ങളിലൂടെയാണ് ബിനു ബിഗ് സ്‌ക്രീനിൽ തന്റെ സ്ഥാനം കുറച്ചുകൂടി സിനിമയിൽ ദൃഢം ആക്കിയത്.

Also Read : ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട
Next post നാലു മക്കളിൽ ഏറ്റവും വ്യത്യസ്ത രീതിയിൽ അച്ഛന് പിറന്നാൾ ആശംസിച്ച് ദിയ കൃഷ്ണ തന്നെ