നായകന്മാർക്കൊപ്പം അഭിനയിച്ചപ്പോൾ ഇത് പോലെ ഒരാളെ പങ്കാളി ആയി കിട്ടിയിരുന്നെകിൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി

Read Time:5 Minute, 58 Second

നായകന്മാർക്കൊപ്പം അഭിനയിച്ചപ്പോൾ ഇത് പോലെ ഒരാളെ പങ്കാളി ആയി കിട്ടിയിരുന്നെകിൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി ഗോപാലസ്വാമി

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കടന്നു കൂടിയ താരം. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി അഭിനയ രംഗത്ത് ആരംഭം കുറിക്കുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളായിരുന്നു. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം ചിത്രങ്ങൾ ചെയ്തത് മലയാള സിനിമയിൽ ആണ്.

‘പരദേശി’, ‘പകൽനക്ഷത്രങ്ങൾ’ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്.

ഇപ്പോൾ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുന്നത്. തനിക്കൊപ്പം അഭിനയിച്ച നടന്മാരെ പോലെ ഒരാളെ ഭർത്താവായി കിട്ടാൻ ആഗ്രഹം തോന്നിയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ വ്യക്തിത്വം ആകർഷിക്കുന്നത് കൊണ്ട് അവരെ പോലെ സ്വഭാവമുള്ള ഒരാളെ നമുക്കും കിട്ടിയാലോ എന്ന് ചിന്തിക്കുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.

‘മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, എന്നിവരെ പോലെ ഒരു ഭർത്താവിനെ കിട്ടണമേ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുമ്പോൾ അവരുടെ വ്യക്തിത്വം നമ്മളെ പെട്ടന്ന് ആകർഷിക്കും. അപ്പോൾ ഇതേ പോലെ ഒരാൾ നമ്മുടെ പാർട്ണർ ആയാൽ എന്ന് തോന്നും. അവർക്കും ചിലപ്പോൾ അങ്ങനെ തോന്നിയേക്കാം. എന്നോട് തോന്നും എന്നല്ല, ഒപ്പം അഭിനയിക്കുന്ന മറ്റൊരു നടിയെ പോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ നന്നായിരിക്കും എന്ന് അവർക്കും തോന്നിയേക്കാം.

ഹീറോ ഹീറോയിനായി അഭിനയിക്കുമ്പോൾ ഒരിക്കലും ബ്രദർ സിസ്റ്റർ പോലെ തോന്നിലല്ലോ. അപ്പോൾ മമ്മൂട്ടിയുടെയോ, മോഹൻലാലിന്റെയോ, സുരേഷ് ഗോപിയുടെയൊക്കെ പോലെ ഒരു പാർട്ണർ നമുക്ക് കിട്ടിയാൽ നന്നായിരിക്കുമെന്ന് തോന്നും’.- ലക്ഷ്മി ഗോപാലസ്വാമി തുറന്നു പറയുന്നു.

2000- ത്തിൽ മമ്മൂട്ടി നായകനായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അഭിനയിയ്ക്കുന്നത്. ആ സിനിമയിലെ അഭിനയത്തിന് 2000- ത്തിലെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. തനിയെ, പരദേശി എന്നീ സിനിമകളിലെ അഭിനയത്തിന് 2007- ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് വീണ്ടും ലക്ഷ്മി ഗോപാലസ്വാമിയ്ക്ക് ലഭിച്ചു.

മലയാള സിനിമകൾ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി അഭിനയിച്ചിട്ടുണ്ട്. 2010- ൽ കന്നഡ സിനിമയായ Aptharakshaka- യിൽ ദുരാത്മാവ് ആവേശിച്ച നർത്തകിയായി അവർ അഭിനയിച്ചു. വിഷ്ണുവർദ്ദൻ നായകനായ ഈ സിനിമ വലിയ സാമ്പത്തിക വിജയമാവുകയും ലക്ഷ്മിയുടെ അഭിനയം വലിയതോതിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു. 2014-ൽ Vidaaya എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലക്ഷ്മി ഗോപാല സ്വാമിയ്ക്ക് ലഭിച്ചു. മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ലക്ഷ്മി അഭിനയിച്ചു വരുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം കേരളത്തിൽ വളരെ പ്രശസ്തമായി. സിനിമകളെക്കാൾ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന ലക്ഷ്മി ഗോപാലസ്വാമി ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post മമ്മുട്ടിയുടെ പട്ടാളം സിനിമയിലെ നായിക ഇന്ന് രണ്ടുമക്കളുടെ അമ്മയായി അബുദാബിയിൽ
Next post ‘മക്കളില്ലാത്തതിനാൽ ചേച്ചിയുടെ മകളെ എടുത്തു വളർത്തി; വലുതായപ്പോൾ വിവാഹം നടത്തി; പിന്നീടാണ് അറിയുന്നത് ഗർഭിണി ആണെന്ന്’ ലക്ഷ്മിയെക്കുറിച്ചും അമ്മയെക്കുറിച്ചും ചർച്ച!