വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി

Read Time:7 Minute, 23 Second

വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി

ഓക്സിജൻ സിലണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതുവാൻ വന്നു ശ്രദ്ധ പിടിച്ചു പറ്റിയ ലതീഷ് അൻസാരിയെ ആരും മറന്നു കാണില്ല. ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്നേഹവും കരുതലും കൊണ്ട് മാറി കടന്ന എരുമേലിയുടെ പ്രിയ പുത്രിയാണ് ലതീഷ് അൻസാരി. രോഗം തന്നെ പിന്തുടരുമ്പോളും സ്വപ്നത്തിന്റെ പുറകെ സഞ്ചരിച്ചു അതി ജീവനത്തിന്റെ മാതൃക കാണിച്ച ലത്തീഷ പ്രതിസന്ധികളിൽ തളരുന്നവർക്കു പ്രധാന മാറുക തന്നെ ആയിരുന്നു.

Also read : വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

ശാരീരിക വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും എന്നും പുഞ്ചിരിയോടെ അവൾ എന്നും നേരിട്ടത്. അങ്ങനെ ജീവിതത്തിൽ വിജയങ്ങൾ ഓരോന്നായി കൈവരിച്ച കോട്ടയം എരുമേലി സ്വദേശി ലത്തീഷ അൻസാരി ഒടുവിൽ വിട വാങ്ങിരിക്കുകയാണ്. എരുമേരി പുത്തൻപീടികയിൽ അൻസാരി- ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. കഷ്ടിച്ച് രണ്ടടി മാത്രം ഉയരമുള്ള ലത്തീഷയ്ക്ക് ബ്രിട്ടിൽ ബോൺ ഡിസീസ് (എല്ലുകൾ പൊടിയുന്ന) എന്ന അപൂർവ ജനിതക രോഗമാണ്.

കഴുത്തിന് കീഴ്‌പോട്ടുള്ള എല്ലാ എല്ലുകളും ഒന്ന് മുറുകെ പിടിച്ചാൽതന്നെ പൊടിഞ്ഞുപോവും. ഈ അവസ്ഥയിൽപോലും തീവ്ര പരിശീലനം നടത്തി മലയാളം ഓപ്ഷനെടുത്ത് സിവിൽ സർവീസ് മെയിൻ പരീക്ഷയെഴുതി ലത്തീഷ ചരിത്രം തന്നെ സൃഷ്ടിച്ചിരുന്നു.എരുമേലി വാവർ മെമ്മോറിയൽ സ്‌കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സ്‌കൂൾ, കോളജ് പഠനകാലത്ത് പിതാവാണ് ലത്തീഷയെ ഒക്കത്തിരുത്തി ക്ലാസ് മുറികളിൽ കൊണ്ട് എത്തിച്ചിരുന്നത്. 80 ശതമാനത്തിലേറെ മാർക്കോടെയാണ് എരുമേലി എം ഇ എസ് കോളജിൽനിന്ന് ബികോം, എംകോം പാസായത്.

പഠനം പൂർത്തിയാക്കിയതോടെ എരുമേലിയിലെ തന്നെ സഹകരണ ബാങ്കിൽ ട്രെയിനിയായി കുറച്ചുനാൾ ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പൊടിയുടെ അലർജി വിലങ്ങു തടിയായതോടെ ഇത് വേണ്ട എന്ന് തന്നെ വെച്ചു. രണ്ടുവർഷം മുമ്പ് പാലാ സെന്റ് തോമസ് കോളജിലായിരുന്നു സിവിൽ സർവീസിന് കോച്ചിങ്ങിന് പോയിരുന്നത്. എന്നാൽ, ആദ്യത്തെ തവണ പരീക്ഷ സമയത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നു. അടുത്ത തവണയാവട്ടെ കടുത്ത ശ്വാസതടസ്സം മൂലം എഴുതാൻ സാധിച്ചില്ല. ഇത്തരം വെല്ലുവിളികളുണ്ടായിട്ടും പരീക്ഷയെഴുതിയേ തീരൂ എന്ന ദൃഢനിശ്ചയത്തോടെ ആയിരുന്നു മൂന്നാം തവണ ലത്തീഷ തിരുവനന്തപുരം എൽബിഎസ് എൻജിനീയറിങ് കോളജിൽ പരീക്ഷയെഴുതാനെത്തിയത്.

ഓക്‌സിജൻ സിലിണ്ടറുകളുടെ സഹായത്തോടെ മാതാപിതാക്കൾ പ്രത്യേക വാഹനത്തിലാണ് അന്ന് തിരുവനന്തപുരത്തെത്തിച്ചത്. പഠന രംഗത്തെ മികവിനോടൊപ്പം തന്നെ സംഗീത രംഗത്തും ചിത്ര രചനാ രംഗത്തും ലത്തീഷ ഇതിനോടകം മികവ് തെളിയിച്ചിട്ടുണ്ട്. വളരെ മനോഹരമായി കീബോർഡ് വായിക്കുന്ന ലത്തീഷ, വിവിധ ചാനലുകളിലെ ഉൾപ്പെടെ ധാരാളം വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ലത്തീഷയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന ആരെയും ആദ്യം ആകർഷിക്കുന്നത് വിരൽത്തുമ്പിൽ തീർത്ത മനോഹരമായ ഗ്ലാസ് പെയിന്റിങ്ങുകളാണ്. തന്റെ മനസ്സിലെ വർണക്കൂട്ടുകൾ അവൾ മിഴിവോടെ ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ശാരീരിക വൈകല്യങ്ങളെ പഴിച്ച് തളർന്ന മനസ്സുമായി ഒളിച്ചുക ഴിയുന്നവരിലേക്ക് തന്റെ വിജയത്തിന്റെ രഹസ്യമെത്തിക്കാൻ ശ്രമിച്ചു. ഓൺലൈനിലൂടെ ഇത്തരക്കാരെ സമൂഹത്തിലേക്ക് ഇറങ്ങാനുള്ള ധൈര്യം പകർന്നു നൽകിക്കൊണ്ടേയിരുന്നു. സ്‌കൂളുകളിലും കോളജുകളിലും മോട്ടിവേഷണൽ ടോക്ക് നടത്താനായി ലത്തീഷ പോവാറുണ്ട്.

Also read :സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം

ആദ്യമായി കുട്ടികളോട് സംസാരിക്കാൻ ക്ഷണിക്കപ്പെട്ടത് നെടുങ്കണ്ടം എം ഇ എസ് കോളജിലേക്കായിരുന്നു. ആ അനുഭവം ലത്തീഷ ഓർക്കുന്നത് ഇങ്ങനെ- ‘കുട്ടികളോട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് എനിക്ക് വലിയ ഒരു അനുഭവമായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മണിക്കൂറുകൾ കടന്നു പോയത് ഞാൻ അറിഞ്ഞതേയില്ല. അവർക്ക് ഞാനൊരു പ്രചോദനമായിരുന്നു എന്നു പറയുമ്പോഴും എനിക്ക് അവരും വലിയ പ്രചോദനമാണ് ലഭിച്ചത് എന്നതാണ് സത്യം. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോവാൻ എനിക്ക് ആത്മവിശ്വാസം നൽകിയത് അവിടുത്തെ ആ അനുഭവമായിരുന്നു.’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗം മൂർച്ഛിച്ചു പാലായിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുക ആയിരുന്നു. ലത്തീഷ ഹാപ്പിനെസ്സ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തി പാചകത്തിൽ അടക്കമുള്ള തന്റെ ഇഷ്ട്ടങ്ങൾ ലത്തീഷ കാണിച്ചിരുന്നു. സിവിൽ സർവീസ് എന്ന തന്റെ സ്വപ്നം ബാക്കി വെച്ചാണ് ലത്തീഷ യാത്രയായത്.

Also read : ഫേസ്ബുക്കിൽ നിരവധി യുവാക്കളെ തേച്ച അശ്വതി അച്ചു ഒടുവിൽ പിടിയിൽ, ആരെന്ന് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം
Next post നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം