കുഞ്ഞൻ കുതിരയ്‌ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

Read Time:5 Minute, 36 Second

കുഞ്ഞൻ കുതിരയ്‌ക്കൊപ്പം കുതിച്ചുപാഞ്ഞ് ധോണി; വിഡിയോ ഏറ്റെടുത്ത് ആരാധകർ, വീഡിയോ കാണാം

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തിവച്ചതോടെ റാഞ്ചിയിലെ ഫാം ഹൗസിൽ പതിവ് ജീവിതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി. ഇവിടെ താരത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാൻ ഏക മാർഗം ഭാര്യ സാക്ഷി സിങ്ങിന്റെയും മകൾ സിവയുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ മാത്രം. ധോണിയുടെ ‘കരിങ്കോഴി കൃഷി’ മുതൽ അടുത്തിടെ പുതിയ കുതിരയെ വാങ്ങിയത് ഉൾപ്പെടെയുള്ള വിശേഷങ്ങളെല്ലാം ആരാധകരിലേക്ക് എത്തിയത് ഈ വഴികളിലൂടെ തന്നെ.

also read : ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം

ഇതിനിടെ, റാഞ്ചിയിലെ ഫാമിലെത്തിച്ച ഒരു കുഞ്ഞൻ കുതിരയ്‌ക്കൊപ്പമുള്ള ധോണിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ‘സൂപ്പർ ഹിറ്റ്’. പതിവുപോലെ ധോണിയുടെ ഭാര്യ സാക്ഷി സിങ്ങാണ് ഈ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കുഞ്ഞൻ കുതിരയ്‌ക്കൊപ്പം ധോണി ഓട്ടമത്സരം നടത്തുന്ന വിഡിയോയാണിത്. ഇതിനകം അഞ്ചു ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വിഡിയോ ലൈക്ക് ചെയ്തത്.

മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഫാം ഹൗസിൽ അത്യാഡംബരങ്ങൾ ഏറെ. സന്ദർശകരിൽ നിന്ന് പൊതുവെ അകലം പാലിക്കുന്ന താരം അടുത്ത സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും മാത്രമേ അകത്തു കടത്തിയിട്ടുള്ളു. ഇതിനാൽ തന്നെ താരത്തിന്റെ ആഡ‍ംബര വസതിയെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. താരവും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളി ലൂടെയുമാണ് ഫാം ഹൗസ് വിശേഷങ്ങൾ പുറംലോകം അറിയുന്നത്. ഹർമുവിലെ പഴയ വസതിയിൽ നിന്ന് 8 കിലോമീറ്റർ മാത്രം അകലെയുള്ള കൈലാസപതിയെന്ന ആഡംബര വസതിയിലാണ് ഇപ്പോൾ ക്യാപ്റ്റൻ കൂളും കുടുംബവും മാതാപിതാക്കൾക്കൊപ്പം കഴിയുന്നത്.

 

View this post on Instagram

 

A post shared by Sakshi Singh Dhoni (@sakshisingh_r)

അതെ സമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നതു . ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിർദേശം നൽകി. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.

also read : ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. കാലവർഷം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിൽ രാവിലെ മുതൽ പെയ്യുന്ന മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 16-ാം തിയതി വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉരുൾ പൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകൾ ഉയർന്നു പൊങ്ങാനും സാധ്യതയുണ്ട്. ഇന്ന് മുതൽ ചൊവ്വ വരെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also read : തൃശൂരിന് മുകളിൽ വട്ടം കറങ്ങി 4 ഹെലികോപ്റ്ററുകൾ..സംഭവം അറിഞ്ഞപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്നുമോന്റെ വേ ർപാടിൽ നൊന്തുനീറി ബന്ധുക്കൾ, സംഭവിച്ചത് ഞെട്ടിക്കും
Next post കലാഭവൻ മണിയുടെയും സ്മാരകങ്ങൾ ആയി ബന്ധത്തപ്പെട്ട്, ആലപ്പി അഷറഫിന്റെ ഫേസ്ബുക് പോസ്റ്റ്.