മൈക്ക് മാറ്റി വെച്ചോ എന്ന് ലാലേട്ടൻ, ഞാൻ എല്ലാം മറന്നെന്ന് മജിസിയ കള്ളത്തരങ്ങൾ പുറത്താവുമെന്നു ഉറപ്പായപ്പോൾ എല്ലാം മറന്നു

Read Time:4 Minute, 15 Second

മൈക്ക് മാറ്റി വെച്ചോ എന്ന് ലാലേട്ടൻ, ഞാൻ എല്ലാം മറന്നെന്ന് മജിസിയ കള്ളത്തരങ്ങൾ പുറത്താവുമെന്നു ഉറപ്പായപ്പോൾ എല്ലാം മറന്നു

ജന പ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാർഥികളിൽ ഒരാൾ ആണ് മജ്‌സിയ ഭാനു. തുടക്കം മുതൽ തന്നെ വ്യക്തമായ ഗെയിം പ്ലാനുമായി മുൻപോട്ട് പോകുന്ന മജ്‌സിയക്ക് ശക്തരായ എതിരാളികളും ബിഗ് ബോസ് വീടിനുള്ളിൽ ഉണ്ട്. അതുതന്നെയാണ് ഇത്തവണത്തെ നോമിനേഷനിൽ മജ്‌സിയയെ ഉൾപ്പെടുത്തിയതും.

തുടക്കത്തിൽ മജ്‌സിയയുമായി സുഹൃത് ബന്ധത്തിൽ ഉണ്ടായിരുന്നവർ താരത്തിനെതിരെ തിരിഞ്ഞ സംഗതി വരെയും വീടിനുള്ളിൽ നടക്കുകയുണ്ടായി. ഇതിനിടയിൽ ആണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മജ്‌സിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നത്. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയിലും ജയിലിലേക്ക് രണ്ടുപേരെ പറഞ്ഞയക്കുക പതിവാണ്. ഇത് വരെ കിടിലം ഫിറോസും, സായിയും, സൂര്യയും, മിഷേലും ആണ് ജയിലിലേക്ക് പോകേണ്ടി വന്നവർ.

അവസാന ആഴ്ച മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ അടിസ്ഥാനത്തിൽ ആർക്കും ജയിലിൽ പോകേണ്ടി വന്നിരുന്നില്ലെങ്കിലും ഈ ആഴ്ച ജയിലിലേക്ക് ആരെങ്കിലും ഉണ്ടാകും എന്ന സൂചനയാണ് ബിഗ് ബോസ് നൽകുന്നത്.“എന്നെ ഏൽപ്പിക്കുന്ന ജോലികൾ മനോഹരമായി തന്നെ താൻ ചെയ്യാറുണ്ട്. നായ നയിക്കും പോലെ ഞാൻ നയിക്കുന്നുണ്ട്, അത് ഏത് ഡിപ്പാർട്ട്മെന്റ് ആണെങ്കിലും. ബാക്കി എല്ലാവരും കാട്ടി കൂട്ടലുകൾ ആണ്. ഒരു സ്ഥലത്തുപോയിരുന്നു കഥ പറയണം എന്നേ അവർക്കൊള്ളൂ. പക്ഷെ ഞാൻ നായ നയിക്കുന്ന പോലെ ചെയ്യുന്നുണ്ട്. കഷ്ടപ്പെട്ട് ആണ് ഡാൻസ് സ്റ്റെപ്പുകൾ പഠിച്ചത്. ഇതിന്റെ ഇടയിൽ അവർ പാട്ടും മാറ്റി എന്നിട്ടും ഞാൻ നന്നായി കളിച്ചില്ലേ. നാളെ ജയിലിലേക്ക് എന്റെ പേര് വരട്ടെ ഞാൻ പറയും പറ്റില്ലന്ന്. അല്ലെങ്കിൽ ബിഗ് ബോസ് നേരിട്ട് വന്നു കൈയ്യും കാലും പിടിച്ചു കയറ്റണം.

ഉറപ്പ് കേറൂല ഞാൻ. ചെയ്യാത്ത തെറ്റിന് ഞാൻ പോകൂല്ല. ഇനിയിപ്പോ അതിന്റെ പേരിൽ പുറത്തുപോകേണ്ടി വന്നാലും ഞാൻ പോകൂല്ല”, എന്നും മജ്‌സിയ വ്യക്തമാക്കി.അഞ്ചാം ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡ് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. കഴിഞ്ഞ ആഴ്ച നടന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് അവതാരകൻ ഇന്നത്തെ ചർച്ച നടത്തുന്നത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ നടന്ന അനൂപ് – ഫിറോസ് ഖാൻ തർക്കവും ഫിറോസ് ഖാൻ്റെ വിവാദ പരാമർശവുമൊക്കെ മോഹൻലാൽ ചർച്ചയ്ക്കെടുക്കുന്നുണ്ടെന്ന് ഇതിനോടകം പുറത്ത് വിട്ട പ്രൊമോ വീഡിയോകളിൽ നിന്ന് വ്യക്തമാണ്. അതിനൊടുവിൽ ചാനൽ പുറത്ത് വിട്ട പുതിയ പ്രൊമോ വീഡിയോയും ശ്രദ്ധിക്കപ്പെടുകയാണ്. മൈക്ക് ഊരി മാറ്റി മജ്സിയ സംസാരിച്ചതിനെ പറ്റിയാണ് സംസാരം. സജിനയാണ് സംഭവത്തിൻ്റെ സാക്ഷിയെന്നും മോഹൻലാൽ പറയുന്നു. രോക്ഷാ കുലനായാണ് മജ്സിയയോട് മോഹൻലാൽ സംസാരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നമ്മുടെ കുഞ്ഞു വാവ ഇങ്ങെത്തി കേട്ടോ! സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി പേർളി മാണി
Next post ആടിയും പാടിയും ആനന്ദകരമായ കുറച്ച് നിമിഷങ്ങൾ; എത്രത്തോളം ആക്ടീവായിരിക്കുമോ അത്ര തന്നെ വാവയും ആക്ടീവായിരിക്കും; നിമ്മി അരുൺ ഗോപൻ ഗർഭകാലത്തെ പറ്റി മനസ്സുതുറന്നപ്പോൾ