ടമ്പൽ ലഭിയ്ക്കാത്തതിന് മജ്‌സിയ ചെയ്തത് കണ്ടോ ? ഇത്രയും വേണ്ടിയിരുന്നില്ല എന്ന് ആരാധകർ !

Read Time:4 Minute, 8 Second

ടമ്പൽ ലഭിയ്ക്കാത്തതിന് മജ്‌സിയ ചെയ്തത് കണ്ടോ ? ഇത്രയും വേണ്ടിയിരുന്നില്ല എന്ന് ആരാധകർ !

 

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് ഹൗസിൽ ഏറ്റവുമധികം ആരാധകരുള്ള മത്സരാർത്ഥികളിൽ മുന്നിട്ടു നിൽക്കുന്നവരാണ് മണിക്കുട്ടൻ, ഡിംപൽ, നോബി, അനൂപ്. ഇതിൽ മണിക്കുട്ടനും ഡിംപലിനും ഷോയുടെ ആരംഭം മുതൽ തന്നെ ആരാധക പ്രീതി കൂടുതലായിരുന്നു. അത് അവരുടെ സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളിൽ നിന്ന് തന്നെ ഏറെ വ്യക്തമായിരുന്നു.

ഇതിനോടൊപ്പം തന്നെ ഇരുവരുടെയും ബിഗ് ബോസ് ഹൗസിനുള്ളിലെ മത്സരമികവ് ഏവരെയും ആകർഷിക്കുവാൻ തക്ക വിധത്തിൽ തന്നെ ആയിരുന്നു മുന്നേറിയിരുന്നത്. അത് തന്നെയാണ് ഇവർക്ക് ഇത്രയേറെ ആരാധക പിന്തുണ ലഭിച്ചതിനു മുഖ്യ കാരണവും. ഇന്നിപ്പോൾ ബിഗ് ബോസ് പുറത്തു വിടുന്ന വൈറൽ വീഡിയോ ഏതൊരു എപ്പിസോഡ് ‌ എടുത്താലും അതിലെ എല്ലാം കമന്റ് ബോക്സിൽ ഏറെയും ഇരുവരുടെയും ഫാൻസിനെയാണ് കാണുവാൻ എല്ലായ്പ്പോഴും സാധിയ്ക്കുന്നത്.

ഇപ്പോൾ വൈറൽ ആയിരിക്കുന്ന സംഗതി, ബിഗ് ബോസ് ഹൗസിനുള്ളിൽ നടന്ന കൗതുകരമായ ഒരു കാര്യമാണ് ഏറെ ജനശ്രദ്ധ നേടിരിക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ ആവശ്യത്തിന് എക്‌സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മജ്‍സിയ ഡിംപലിനെ ചുമലിലേറ്റ് സ്‍ക്വാട്‍സ് ചെയ്യുകയായിരുന്നു. തുടർച്ചയായിതന്നെ മജ്‍സിയ സ്വാക്ട്സ് ചെയ്‍തു. മജ്‍സിയയുടെ സ്‍ക്വാട്‍സിനെ വീട്ടിലെ എല്ലാവരും തന്നെ അഭിനന്ദിക്കുകയും ചെയ്‍തു.

അതിനു ശേഷം ക്യാമൽ സഫാരി പോലെ ടിമ്പലിനെ തോളിലേറ്റി മണിക്കുട്ടന്റെ ഒരു നടത്തവും നടത്തിരുന്നു. മജ്‌സിയയ്ക്ക് ടിമ്പലിനെ തോളിലേറ്റിയത് കൊണ്ട് ഒരു ക്ഷീണവും ഉണ്ടായില്ല എന്ന കാര്യമാണ് ആരാധകർ ഏറെ ശ്രദ്ധിച്ച ഒരു പ്രധാന കാര്യം. ഒപ്പം തന്നെ ഉടൻ തന്നെ എക്സർസൈസ് ചെയ്യാനുള്ള ഉപകരണങ്ങൾ ബിഗ് ബോസ് എത്തിച്ചില്ലെങ്കിൽ ഇത്തരം കലാ പരിപാടികൾ ഇനിയും ഇവിടെ പ്രതീക്ഷിക്കാം എന്നും ഡിംപ്ൾ തന്നെ പറയുന്നുണ്ട്.

എന്തായാലും മിക്കവാറും ദിവസങ്ങളിൽ പൊട്ടിത്തെറികൾ മാത്രമുള്ള ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്ത് വന്ന രസകരമായ ഈ ഒരു വീഡിയോ വലിയ ഒരു ആശ്വാസം പകർന്നിരിക്കുകയാണ് ആരാധകർക്കും പ്രേക്ഷകർക്കും. ഈ ഒരു വീഡിയോ ക്ലിപ്പിനു താഴെയായി നിരവധി കമന്റുകളാണ് എത്തിയിരിയ്ക്കുന്നത്.

 

മജ്‌സിയയ്ക്ക് ഇതൊക്കെ ഒരു പ്രശ്‍നം അല്ല എന്നും, മജ്‌സിയയും ഡിംപലും തമ്മിലുള്ള സൗഹൃദം എന്നും ഇതുപോലെ തന്നെ നിലനിൽക്കണം എന്നും ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ മണിക്കുട്ടൻ ഡിംപലിനെ തോളിലേറ്റിയപ്പോൾ ഒരു സഹോദരി സഹോദര ബന്ധം കാണുവാൻ സാധിയ്ക്കുന്നതായും ആരാധകർ പറയുന്നുണ്ട്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് ഇ വീഡിയോക്കു താഴെ വന്നിരിയ്ക്കുന്നത്.

എന്തായാലും ഇരുവരും വളരെ രസകരം തന്നെ ആയി സ്‍ക്വാട്‍സ് ചെയ്യുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *

Previous post അവൻ വയലന്റായി കൊണ്ടു വരണ്ടായിരുന്നു എന്ന് തോന്നി, മകനെ കുറിച്ച് സംയുക്ത വർമ്മ
Next post കലാഭവൻ മണി ചേട്ടന്റെ മരിക്കാത്ത ഓർമകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്